Image

ഒബാമയുടെ 'തൊഴില്‍ നിയമം' സെനറ്റ് തള്ളിയതിനെതിരെ ഹൂസ്റ്റണില്‍ പ്രതിഷേധം-അറസ്റ്റ്

പി.പി.ചെറിയാന്‍ Published on 13 October, 2011
ഒബാമയുടെ 'തൊഴില്‍ നിയമം' സെനറ്റ് തള്ളിയതിനെതിരെ ഹൂസ്റ്റണില്‍ പ്രതിഷേധം-അറസ്റ്റ്

ഹൂസ്റ്റണ്‍ : സാധാരണ ജനങ്ങള്‍ പ്രതീക്ഷയോടെ കാത്തിരുന്ന പ്രസിഡന്റ് ഒബാമയുടെ ജോബ് ബില്‍ സെനറ്റ് നിരാകരിച്ചതിനെതിരെ വമ്പിച്ച പ്രതിഷേധം. ഒക്‌ടോബര്‍ 12ന് ഹൂസ്റ്റണില്‍ സെനറ്റര്‍ ബെയ്‌ലി ഹച്ചില്‍ സണ്‍ ഓഫീസിനു മുമ്പില്‍ അടിച്ചുകൂടിയ ജനങ്ങള്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കി.

ഹൂസ്റ്റണിലെ സ്മിത്ത് സ്ട്രീറ്റില്‍ സ്ഥിതിചെയ്യുന്ന ഫെഡറല്‍ ബില്‍ഡിങ്ങിലംക്ക് തള്ളി കയറുവാന്‍ ശ്രമിച്ച പ്രകടനക്കാരോടു പിരിഞ്ഞു പോകുവാന്‍ പോലീസ് ഉത്തരവിട്ടെങ്കിലും പ്രകടനക്കാരില്‍ എട്ടു പേര്‍ ഉത്തരവും ലംഘിച്ചതിനെ തുടര്‍ന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.

തൊഴില്‍ നിയമം പാസ്സാക്കിയിരുന്നുവെങ്കില്‍ 8,800 പേര്‍ക്ക് ഹൂസ്റ്റണില്‍ തന്നെ തൊഴില്‍ ലഭിക്കുമായിരുന്നു. ബെയ്‌ലി ഹച്ചില്‍ സണും , രണ്ടു ഡെമോക്രാറ്റ് സെനറ്റര്‍മാരും ഈ ബില്ലിനെതിരെ വോട്ട് രേഖപ്പെടുത്തിയിരുന്നു.
ഒബാമയുടെ 'തൊഴില്‍ നിയമം' സെനറ്റ് തള്ളിയതിനെതിരെ ഹൂസ്റ്റണില്‍ പ്രതിഷേധം-അറസ്റ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക