Image

കാലിഫോര്‍ണിയ ഹെയര്‍ സലൂണില്‍ വെടിവെയ്പ്പ് -8 മരണം.

പി.പി.ചെറിയാന്‍ Published on 13 October, 2011
കാലിഫോര്‍ണിയ ഹെയര്‍ സലൂണില്‍ വെടിവെയ്പ്പ് -8 മരണം.

സീല്‍ ബീച്ച്(കാലിഫോര്‍ണിയ): സതേണ്‍ കാലിഫോര്‍ണിയായില്‍ തിരക്കുള്ള ഒരു ഹെയര്‍ സലൂണില്‍ ബുധനാഴ്ച നടത്തിയ വെടിവെപ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു.

വെടിവെയ്പ്പിനു ശേഷം തോക്കുധാരി ഒരു ട്രാക്കില്‍ കയറി രക്ഷപ്പെട്ടുവെങ്കിലും, അരമൈല്‍ പിന്നിട്ടപ്പോള്‍ പോലീസ് ഇദ്ദേഹത്തെ പിടികൂടി. പ്രകോപനം ഒന്നും ഇല്ലാതെ കീഴടങ്ങിയ പ്രതിയില്‍ നിന്നും നിരവധി ആയുധങ്ങള്‍ പിടികൂടിയിട്ടുണ്ട്.

ഈ സലൂണില്‍ ജോലി ചെയ്തിരുന്ന ഒരു സ്ത്രീയുടെ മുന്‍ ഭര്‍ത്താവാണ് വെടിവെച്ചതെന്ന് സലൂണിന്റെ ഉടമസ്ഥന്‍ പറഞ്ഞു.

വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ ശരീരങ്ങള്‍ സലൂണിനുചുറ്റും ചിതറി കിടന്നിരുന്നത് ഭയാനക അന്തരീക്ഷം സൃഷ്ടിച്ചു.

പോലീസ് വെടിവെയ്പ്പിനുള്ള കാരണം അന്വേഷിക്കുകയാണ്. പിടികൂടിയ പ്രതി പോലീസുമായി സഹകരിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
കാലിഫോര്‍ണിയ ഹെയര്‍ സലൂണില്‍ വെടിവെയ്പ്പ് -8 മരണം.കാലിഫോര്‍ണിയ ഹെയര്‍ സലൂണില്‍ വെടിവെയ്പ്പ് -8 മരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക