Image

ഓണസ്‌മൃതി...(കവിത: സോയ നായര്‍, ഫിലാഡല്‍ഫിയ)

Published on 10 September, 2013
ഓണസ്‌മൃതി...(കവിത: സോയ നായര്‍, ഫിലാഡല്‍ഫിയ)
സ്‌മൃതികളില്‍ ഒരോണം ഉണ്ട്‌
ഓമനിച്ചീടുവാന്‍....
നാനാതരം പൂക്കള്‍ ഇറുക്കുവാന്‍
പൂക്കൂടകളുമായ്‌
കൂട്ടരൊത്തു തൊടികളില്‍
ചുറ്റിനടന്നതും....
ഉദിച്ചുയരുന്ന സൂര്യനു
കണികണ്ടുണരുവാന്‍
ചാണകം മെഴുകിയൊരാ
പൂക്കളത്തറയില്‍
പൂക്കള്‍ കൊണ്ടൊരു
അത്തപൂക്കളം തീര്‍ത്തതും....
ആകാശവീഥിയില്‍
യാത്ര പോയിടാന്‍
അച്ഛന്‍ കെട്ടിതന്ന
ഊഞ്ഞാലിലേറുവാന്‍
മല്‍സരിച്ചോടുന്നതും....
നാവില്‍ കൊതിയുടെ
കപ്പലോടിച്ചിടും
നറുമണം തൂകും സദ്യയും....
വര്‍ഷത്തിലൊരിക്കല്‍ നാട്‌
കാണാനെത്തിടും
മാവേലിതമ്പുരാനു
നയനാഭിരാമമാം കാഴ്‌ച
നല്‍കിടും തിരുവാതിരകളിയും....
പൂവേ പൊലി പൂരം തീര്‍ക്കും
ഓണപ്പാട്ടുകളും....
ഓണക്കോടി ഉടുത്തു
തൊടികളില്‍ പാറി നടക്കും
പൂത്തുന്‍പിയും...
കായലിലെ ഓളങ്ങള്‍ക്കൊരു
കുളിരേകും
ചടുല താളതുടിപ്പാര്‍ന്നൊരു
വഞ്ചിപ്പാട്ടും ആര്‍പ്പുവിളികളും
എന്റെ ഓണസ്‌മൃതികളെ
തഴുകിടുമ്പൊള്‍
ഇല്ല അത്രമേല്‍ ഹൃദ്യമാം
മറ്റൊരു ഓണം
ഇന്നിവിടെ ഈ തിരക്കേറും
സ്വപ്‌നനഗരിയില്‍.....
ഓണസ്‌മൃതി...(കവിത: സോയ നായര്‍, ഫിലാഡല്‍ഫിയ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക