Image

ഹരിയാനയില്‍ കണ്‌ടെത്തിയ സ്‌ഫോടക വസ്തുക്കള്‍ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നതെന്ന് പോലീസ്

Published on 13 October, 2011
ഹരിയാനയില്‍ കണ്‌ടെത്തിയ സ്‌ഫോടക വസ്തുക്കള്‍ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നതെന്ന് പോലീസ്
ന്യൂഡല്‍ഹി: ഹരിയാനയിലെ അംബാല കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷന് സമീപം കാറില്‍ കണ്‌ടെത്തിയ സ്‌ഫോടക വസ്തുക്കള്‍ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നിരുന്നതാണെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരമനുസരിച്ച് ഡല്‍ഹി സ്‌പെഷല്‍ സെല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അരുണ്‍ കംപാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലഷ്‌കര്‍ ഇ തോയിബയാണ് സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചതെന്നും തലസ്ഥാനത്ത് സ്‌ഫോടനം നടത്താന്‍ ലക്ഷ്യം വച്ചായിരുന്നു നീക്കമെന്നും അരുണ്‍ കംപാനിയ പറഞ്ഞു. ഇന്നലെ വൈകിട്ടാണ് അംബാല കാന്ത് റെയില്‍വേ സ്റ്റേഷന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്‌ടെത്തിയ ടാറ്റ ഇന്‍ഡിക്ക കാറില്‍ നിന്നും അഞ്ച് കിലോ സ്‌ഫോടക വസ്തുക്കള്‍ കണ്‌ടെടുത്തത്.

കാഷ്മീരില്‍ കര്‍മനിരതരായ ലഷ്‌കര്‍ സംഘമാണ് ഇതിന് പിന്നിലെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉദ്ധരിച്ച് അരുണ്‍ കംപാനി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക