Image

അഞ്‌ജലി മേനോന്‍ ചിത്രത്തില്‍ മഞ്‌ജുവാര്യര്‍

Published on 13 September, 2013
അഞ്‌ജലി മേനോന്‍ ചിത്രത്തില്‍ മഞ്‌ജുവാര്യര്‍
അഞ്‌ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മഞ്‌ജുവാര്യര്‍ യുവതാരങ്ങള്‍ക്കൊപ്പം എത്തുന്നതായി റിപ്പോര്‍ട്ട്‌. യുവതാരങ്ങളായ ഫഹദ്‌ ഫാസിലും ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും പ്രധാനവേഷങ്ങള്‍ ചെയ്യുന്ന ചിത്രത്തില്‍ മഞ്‌ജുവായിരിക്കും നായികയായേക്കും.

ബോളിവുഡില്‍ വന്‍വിജയമായിരുന്ന ദില്‍ ചാഹ്‌താ ഹേയുടെ റീമേക്കാണ്‌ ഈ ചിത്രമെന്ന്‌ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്‌. എന്നാല്‍ അഞ്‌ജലി ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മഞ്‌ജുവാണ്‌ നായികയെന്ന വാര്‍ത്തകളോടും അഞ്‌ജലിയോ മറ്റ്‌ അണിയറക്കാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തേ അഞ്‌ജലി മേനോന്റെ ചിത്രത്തിലൂടെ മഞ്‌ജുവാര്യര്‍ സിനിമയിലേയ്‌ക്ക്‌ തിരിച്ചുവരുമെന്ന്‌ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

മോഹന്‍ലാലിന്റെ നായികയായി മഞ്‌ജു വാര്യര്‍ സിനിമയില്‍ തിരിച്ചെത്തുന്നതും കാത്തിരിക്കുകയാണ്‌ ആരാധകര്‍, സംവിധായകന്‍ രഞ്‌ജിത്താണ്‌ ലാലിനെയും മഞ്‌ജുവിനെയും നായികാനായകന്മാരാക്കി ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്‌. ലാലിന്റെ നായികയായി തിരിച്ചെത്തുന്ന മഞ്‌ജു സിനിമയില്‍ സജീവമാകാന്‍ തന്നെയാണ്‌ തീരുമാനിച്ചിരിക്കുന്നതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
അഞ്‌ജലി മേനോന്‍ ചിത്രത്തില്‍ മഞ്‌ജുവാര്യര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക