Image

വിസ്മയങ്ങളില്ലാതെ മാന്ത്രികന്‍ മുതുകാട് (ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍)

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 09 September, 2013
വിസ്മയങ്ങളില്ലാതെ  മാന്ത്രികന്‍  മുതുകാട് (ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍)
ഡാലസ്: ഡാലസ് കേരളാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍    ഗാര്‍ലന്‍ഡ്    സെന്റ് തോമസ് ജൂബിളിഹാളിന്റെ  നിറഞ്ഞ വേദിയില്‍ മാന്ത്രികന്‍ പ്രൊഫ. ഗോപിനാഥ്. മുതുകാട്   അവതരിപ്പിച്ച  വേള്‍ഡ് ഓഫ്  ഇലൂഷന്‍സ് മാജിക് ഷോ   സദസ്സിനെ നീണ്ട    മൂന്ന് മണിക്കൂര്‍  വിസ്മയതുമ്പത്തിരുത്തി.  സെപ്ടംബര്‍ 7   ശനിയാഴ്ച വൈകുന്നേരമായിരുന്നു  ഷോ.

ഇന്റര്‍നാഷണള്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി പ്രസിഡന്റും അമേരിക്കന്‍ മലയാളി സമൂഹത്തില്‍ വിവിധ മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ.  കെ.ജി മന്‍മഥന്‍ നായരാണ് അമേരിക്കന്‍ ജനതയ്ക്ക് ഈ മാജിക് ഷോ കാണുവാന്‍ അവസരം ഒരുക്കിയത്.

അമേരിക്കയിലെ  ആറു വേദികളിലാണ്  വേള്‍ഡ് ഓഫ്  ഇലൂഷന്‍സ് മാജിക് ഷോ     അരങ്ങേറുന്നത്. ഇന്ത്യന്‍ മാജിക്കിലും  വിദേശ വേദികളിലും  വിസ്മയങ്ങള്‍ തീര്‍ത്ത്  മാന്ത്രികന്‍  മുതുകാട് നടത്തുന്ന ഇന്ദ്രജാലത്തിന്റെ ജൈത്രയാത്ര ഇപ്പോഴും തുടരുന്നു. ഹൌഡിനിയുടെ അതിസാഹസികമായ വിദ്യകള്‍വരെ  അവതരിപ്പിച്ച് നടത്തുന്ന ഒറ്റയാള്‍ പ്രകടനം.  മജീഷ്യന്മാരുടെ രാജ്യാന്തര സംഘടനയായ അമേരിക്കയിലെ ഐഎംഎസ് 2011 ല്‍  മെര്‍ലിന്‍ അവാര്ഡ് നല്കി ഇദ്ദേഹത്തെ ആദരിച്ചു .  ഒരുമാന്ത്രികന് ലഭിക്കാവുന്ന ഏറ്റവും വലിയ പുരസ്‌കാരവും  മാജിക്കിലെ ഓസ്‌കാറുമാണിത് . കൂടാതെ  ഇദ്ദേഹം   1996ല്‍ തിരുവനന്തപുരത്ത് ആരംഭിച്ച  മാജിക് അക്കാദമി  ശാസ്ത്രീയമായി  മാജിക്  പഠിപ്പിക്കുന്ന  ഏഷ്യയിലെ തന്നെ ആദ്യസ്ഥാപനവുമാണ്. 

ചെറുതും വലുതുമായ നിരവധി വേദികള്‍ പിന്നിടുമ്പോഴും സമൂഹത്തോടുള്ള കടപ്പാടു മറക്കുന്നില്ല ഈ മാന്ത്രികന്‍.  ഒപ്പം
സഹജീവികളോടു സഹാനുഭൂതിയും സ്വാന്തനവും സേനഹവും കാട്ടാനും.   വേദിയിലെന്ന പോലെ വേദിക്ക് പുറത്തും    മനസ് തുറന്നുള്ള  നിഷ്‌കളങ്കമായ ചിരി  പ്രൊഫ. ഗോപിനാഥ്. മുതുകാടിനു ഇന്നും സ്വന്തം. അതും ഒട്ടും വിസ്മയങ്ങളില്ലാതെ!


അദ്ദേഹത്തിന്റെ  അനുഭവങ്ങളിലൂടെ ....


എങ്ങനെയാണ് മാന്ത്രികനാകാനുള്ള പ്രചോദനം?

ബാല്യകാലത്തില്‍ അച്ഛന്‍ പറഞ്ഞു തന്നിരുന്ന കഥകളില്‍ മാജിക്കിന്റെ ഒരംശം ഉണ്ടായിരുന്നു. ആ കഥകള്‍ കേള്ക്കുന്ന സമയത്ത് മാജിക്കിനോട് താല്പര്യം തോന്നി. ഏഴ്  വയസുള്ളപ്പോള്‍ മാജിക് പഠിക്കാന്‍ ആരംഭിച്ചു. പത്തുവയസ്സുള്ളപ്പോള്‍ ആദ്യ പക്രടനം നടത്തി കൈയ്യടി നേടി. പിന്നെ നിരന്തര പരിശ്രമം.

ആരാണ് ഗുരു ?

പ്രൊഫസ്സര് വാഴക്കുന്നം നമ്പൂതിരി.  ജന്മ സ്ഥലമായ  നിലമ്പൂരിലെ കവളമുക്കട്ടയില്‍ നിന്ന്  അദ്ദേഹത്തിന്റെ സ്ഥലമായ   പാലക്കാട് പോയി അഭ്യസിച്ചു. ആര്‍.കെ.മലയത്തിന്റെ ശിക്ഷണത്തിലും  മാജിക്ക് അഭ്യസിച്ചു.

ചാനല്‍ഷോകളില്‍ കുട്ടികള്‍ക്ക്  മുമ്പില്‍ ഓരോ തവണയും എങ്ങനെ പുതിയ കഥകളുമായി വരുന്നു ?

ബാല്യകാലത്തില്‍ എനിക്ക് അച്ഛന്‍ പറഞ്ഞു തന്നിരുന്ന കഥകളാണ് മിക്കതും. പിന്നെ വായനയിലൂടെ കിട്ടിയവ.  കുട്ടികളുമായി  ഇത്തരം കാര്യങ്ങള്‍  പങ്കുവക്കുന്നു. ഒരു  നല്ലതലമുറയെ വളര്‍ത്തിഎടുക്കുവാന്‍ ഒരു ശ്രമം.

ഭയാനകതയുടെ സ്വഭാവം മാജിക്കിനുണ്ടെങ്കിലും  എങ്ങനെ  കുട്ടികളുടെ  ആരാധ്യനായി ?

മാജിക് ഒരു എന്റര്‍റ്റൈന്‍മെന്റ് ആര്‍ട്ട് ആണ്.   കാണികളെ രസിപ്പിക്കുയാണ് ഉദ്ദേശം . ഭയാനതക്ക് അതില്‍ സ്ഥാനമില്ല. 

കാണികളുടെ  പ്രതികരണം?

വളരെ നല്ല ഓഡിയന്‍സാണ് ഇവിടെയും.   എല്ലാവരും വളരെ നല്ല സഹകരണം. എത്രയും   മാജിക് കാണുന്നുവോ അത്രയും കൂടുതല്‍  മാജിക്കിനോട് അടുക്കും. ഇന്ത്യയിലും പെര്‍ഷ്യയിലും ആണ്  മാജികിന്റെ ഉത്ഭവം. കൂടുതല്‍ ടെക്‌നിക്കും വൈദഗ്ദ്യവും  പൂര്‍ണതയും  ഇന്ത്യന്‍ മാജിക്കിലാണ്.

സോഷ്യല്‍ സൈറ്റുകളുടെ കടന്നു കയറ്റം മാജിക്കിന്റെ രഹസ്യസ്വഭാവത്തെ ബാധിച്ചോ?

ഇല്ല. സോഷ്യല്‍ നെറ്റ് വര്ക്കിംഗ് ആര്‍ട്ടിനെ ബാധിക്കില്ല. മാജിക്കിന്റെ സാധ്യതകള്‍ കടലുപോലെ അനന്തമാണ്.. . പുതിയ കണ്ടെത്തുലകളും ടെക്‌നോളജിയും  മാജിക്കിന്റെ പുതിയ സാധ്യത കളിലേക്ക് വഴി തുറക്കുകയാണ് ചെയ്യുന്നത്.

 
മാജിക്കിലൂടെ എന്താണ് സമൂഹത്തിനു നല്കുന്നത്?

മാജിക് ഒരു കല ആണ്. ഏതൊരു  കലയ്ക്കും   കലാകാരനും   നമ്മള്‍ ജീവിക്കുന്ന ഈ സമൂഹത്തോടു ഒരു  ദൗത്യവും പ്രതിബദ്ധതയും  ഉണ്ട്.  അങ്ങനെ ചെയ്യുമ്പോഴാണ്  കലാകാരന്റെ ദൗത്യം പൂര്‍ണമാകുന്നത്  എന്ന് ഞാന്‍ വിശ്വസിക്കുന്ന .   മദ്യം, മയക്കുമരുന്ന്, തീവ്രവാദം,  മതദ്വേഷം  തുടങ്ങി സമൂഹത്തിലെ അനാചാരങ്ങള്‍ക്കും   വിപത്തുകള്‍ക്കും   എന്നിവയ്ക്ക് എതിരെ സന്ദേശം നല്കാനും രാജ്യത്തിന്റെ ഐക്യം ,
അഖന്ധത , മതസൗഹാര്‍ദം, ദേശീയ ബോധം എന്നിവ പ്രചരിപ്പിച്ചു   ദേശീയോദ്ഗ്രഥന  സന്ദേശം നല്കാനും   മാജിക്കിലൂടെ ശ്രമിക്കുന്നു.

വലിയ വേദികള്‍?

2007 ല്‍ ഭാരത സര്‍ക്കാരിന്റെ കീഴില്‍ നെഹ്‌റു യുവ കേന്ദ്ര  മതസൗഹാര്‍ദ്ദത്തിനായി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ   സംഘടിപ്പിച്ച   'വിസ്മയ ഭാരതയാത്രയുടെ' ഭാഗമായി ഡല്‍ഹി സിരി ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ ,പ്രധാന മന്ത്രി ഡോ. മന്‍മോഹന സിംഗ്, പ്രസിഡന്റെ  ഡോ  ഏ കെ ജെ അബ്ദുല്‍ കലാം ,  പ്രതിരോധ  മന്ത്രി എകെ ആന്റണി,  കേന്ദ്രമന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്?, മറ്റു മന്ത്രിമാര്‍  തുടങ്ങി രാജ്യത്തെ വിശിഷ്ട വ്യക്തികള്‍   സാക്ഷ്യം  വഹിച്ച വേദിയില്‍ തിങ്ങി നിറഞ്ഞ കാണികള്‍ക്ക് മുന്‍പില്‍ അവതിരിപ്പിക്കുവാനുള്ള ഭാഗ്യമുണ്ടായി.

ഇതേ യാത്രയുടെ ഭാഗമായി  നാഗാലാണ്ട് സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍   നാഗാലാണ്ട്  ക്ലോക്ക് ടവറിനു മുന്നില്‍  കൂടിയ ഒരു ലക്ഷത്തോളം വരുന്ന കാണികള്‍ക്ക്  മുന്‍പില്‍ നടത്തിയ പ്രകടനമായിരുന്നു ഏറ്റവും വലിയ  വേദി.

ഒമാന്‍ സര്ക്കാരിന് വേണ്ടി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയുമായി മസ്‌കറ്റില്‍ അവതരിപ്പിച്ച പരിപാടിയാണ് രാജ്യത്തിനു പുറത്തെ വലിയ  വേദി. 2012 ലായിരുന്നു.  പരിപാടി കാണുവാന്‍ ഗവര്‍ണറും  ഒമാന്‍ ഗവണ്‍മെന്റിന്റെ ഉന്നതാധികാരികളും  രാജകുടുംബാംഗങ്ങളും വിശിഷ്ടാതിഥികളും ഉള്‍പ്പെടെ ആയിരക്കണക്കിന് വരുന്ന കാണികള്‍ വന്‍  കരഘോഷത്തോടെ  പരിപാടി ആസ്വദിച്ചു.

പുതിയ പദ്ധതികള്‍?

കഴക്കൂട്ടം കിന്‍ഫ്ര ഫിലീം & വീഡിയോ പാര്‍ക്കില്‍ സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് പൂര്ത്തിയായി കൊണ്ടിരിക്കുന്ന  മാജിക് പ്ലാനറ്റ്  പദ്ധതി.   ദാരിദ്യം അനുഭവിക്കുന്ന ഇന്ത്യയിലുടെനീളം ഉള്ള അനേകം തെരുവ് മാന്ത്രികര്രുടെ  പുനരധിവാസത്തിനും ഉദ്ദാരണത്തിനും അവരുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനും ഉദേശിച്ചു കൊണ്ടുള്ള ക്ഷേമപദ്ധതിയാണ്.  അതോടൊപ്പം അവരുടെ കഴിവുകള്‍ അന്യം നിന്നുപോകാതെ പരിപോഷിപ്പിക്കുവാനും  സാധിക്കും.

       
താന്‍ ജനിച്ചു വളര്‍ന്ന കവളമുക്കട്ടയെന്ന തന്റെ ഗ്രാമത്തെ  സ്വപ്‌ന ഗ്രാമമാക്കാനുള്ള   പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുള്ള  സംരഭങ്ങളിലാണ്   മജീഷ്യന്‍ ഗോപിനാഥ്. മുതുകാട് ഇപ്പോള്‍.   തന്റെ  ഗ്രാമത്തിലെ വിദ്യഭ്യാസ, സാംസ്‌ക്കാരിക,കായിക, ആരോഗ്യ മേഖലയിലെ പുരോഗതികള്‍ക്കായി രൂപം കൊടുത്ത   കൃപ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ  ധനസമാഹരത്തിനും  മജീഷ്യന്‍ ഗോപിനാഥ്.  മുതുകാട് തന്റെ  വേള്‍ഡ് ഓഫ്  ഇലൂഷന്‍സ് മാജിക് ഷോയിലൂടെ ലക്ഷ്യമിടുന്നു. ഈ വര്‍ഷത്തെ ഓണം അമേരിക്കയിലാഘോഷിക്കുന്ന ഈ മാന്ത്രികന്‍ ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരാനും മറന്നില്ല.
======================

അടിക്കുറിപ്പ്: ഡാലസില്‍ മാന്ത്രികന്‍ മുതുകാട് വേള്‍ഡ് ഓഫ് ഇല്ലൂഷന്‍സ്  അവതരിപ്പിക്കുന്നു.


വിസ്മയങ്ങളില്ലാതെ  മാന്ത്രികന്‍  മുതുകാട് (ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍)വിസ്മയങ്ങളില്ലാതെ  മാന്ത്രികന്‍  മുതുകാട് (ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍)വിസ്മയങ്ങളില്ലാതെ  മാന്ത്രികന്‍  മുതുകാട് (ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍)വിസ്മയങ്ങളില്ലാതെ  മാന്ത്രികന്‍  മുതുകാട് (ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍)വിസ്മയങ്ങളില്ലാതെ  മാന്ത്രികന്‍  മുതുകാട് (ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍)വിസ്മയങ്ങളില്ലാതെ  മാന്ത്രികന്‍  മുതുകാട് (ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക