ഒക്ടോബര്‍ ഒക്ടോബര്‍ 4-ാം തിയതി വിശുദ്ധ ഫ്രാന്‍സിസന്‍റെ തിരുനാള്‍ പാപ്പ ആസ്സിസിയില്‍ ചെലവഴിക്കും. 12-ാം തിയതി ശനിയാഴ്ച ഫാത്തിമാ നാഥയുടെ തിരുസ്വരുപം വത്തിക്കാനില്‍ പാപ്പാ സ്വീകരിക്കും. 13-ാം തിയതി ഫാത്തിമായിലെ ദര്‍ശനദിനം വിശ്വാസവര്‍ഷത്തിലെ മരിയന്‍ദിനമായും ആചരിക്കും. ഒക്ടോബര്‍ 27-ാം തിയതി ഞായറാഴ്ച വിശ്വാസവത്സരത്തിലെ കുടുംബദിനാഘോഷങ്ങള്‍ വത്തിക്കാനില്‍ നടത്തപ്പെടും.
നവംബര്‍ നവംബര്‍
1 വെള്ളിയാഴ്ച സകലവിശുദ്ധരുടെ ദിനത്തില്‍ പാപ്പാ റോമിലെ വിഖ്യാതമായ വെറാനാ
സെമിത്തേരിയില്‍ ദിവ്യബലിയര്‍പ്പിക്കും. 2-ാം തിയതി പരേതാത്മാക്കളുടെ
ദിനത്തില്‍ വത്തിക്കാനിലെ പാപ്പാമാരുടെ സ്മൃതിമണ്ഡപത്തില്‍
അനുസ്മരണപ്രാര്‍ത്ഥന നടത്തും. 4-ാം തിയതി തിങ്കളാഴ്ച വിശുദ്ധ
പത്രോസിന്‍റെ ബസിലിക്കായിലെ പ്രധാന അള്‍ത്താരയില്‍ സഭയിലെ പരേതരായ
കര്‍ദ്ദിനാളന്മാര്‍ക്കും മെത്രാന്മാര്‍ക്കുംവേണ്ടി പാപ്പാ
ദിവ്യബലിയര്‍പ്പിക്കും. നവംമ്പര്‍ 24-ാം തിയതി ഞായറാഴ്ച
ക്രിസ്തുരാജന്‍റെ മഹോത്സവത്തില്‍ വിശ്വസവത്സരത്തിന് സമാപനംകുറിച്ചുകൊണ്ട്
പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍
സമൂഹബലിയര്‍പ്പിക്കപ്പെടും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല