Image

ഓണവിളികള്‍ (കവിത: പ്രൊഫസര്‍ ജോയ്‌ ടി. കുഞ്ഞാപ്പു D.Sc.., Ph.D.)

Published on 13 September, 2013
ഓണവിളികള്‍ (കവിത: പ്രൊഫസര്‍ ജോയ്‌ ടി. കുഞ്ഞാപ്പു D.Sc.., Ph.D.)
വിഷുവിളക്കണഞ്ഞു
വിദ്യാവാഹകപ്പശുവിന്‍
ഗോപുച്ഛ സമവായത്തിന്‍
അവധി കൊഴിഞ്ഞു.
പുത്തന്‍ മണമൂറും
പുസ്‌തകത്താളിലെ
അക്ഷരക്കരിഞ്ചേരകള്‍
മഴവെള്ളത്തോണിയൂന്നി
നിറഞ്ഞ നെല്ലറവിത്താല്‍
അത്തം കാത്തു വിഷമവൃത്തേ
കേകയില്‍ ദ്രുതം കാകളിയില്‍
മാലപ്പടക്ക പദ്യസാരം
അര്‍ത്ഥാപത്തിത്തര്‍ക്കത്തില്‍
കായ്‌കനികള്‍ പുകയ്‌ക്കിടുന്നു

(2)

വട്ടിയിലായ കോവൈപ്പൂക്കള്‍
തൃക്കരയപ്പനു വലയപ്പൂജ:
പഞ്ചായത്തിലെ പുഞ്ചപ്പാടം
ചേറ്റുപുഴയ്‌ക്കലെ അപകടദൃശ്യം;
അന്തിക്കാട്ടിലെ അന്തിക്കള്ള്‌
വെള്ളവാവിന്‍ വെളിവുദ്ധാരകന്‍.

(3)

ഓണമുണ്ടു വിളിച്ചുകൂകും
പ്രായപ്പെരുക്കത്തിന്നുണ്മ
വസ്‌ത്രവെണ്‌മ സ്വര്‍ണ്ണക്കരയില്‍
കോറും കൊച്ചുനാളിന്‍
ദിവാസ്വപ്‌ന ശ്രുതിവര്‍ണ്ണന!
ഓണവിളികള്‍ (കവിത: പ്രൊഫസര്‍ ജോയ്‌ ടി. കുഞ്ഞാപ്പു D.Sc.., Ph.D.)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക