Image

ഇന്നത്തെ ഓണം (കവിത: മോന്‍സി കൊടുമണ്‍)

Published on 12 September, 2013
ഇന്നത്തെ ഓണം (കവിത: മോന്‍സി കൊടുമണ്‍)
സൗഹൃദത്തിന്‍ വാഴയില-
അതില്‍
അക്രമത്തിന്റെയടുപ്പില്‍
കനല്‍ക്കട്ടകളിലൂതിയൂതി-
പ്പുകച്ച്‌പുകച്ച്‌ നീറ്റിനീറ്റി
വേവിച്ചെടുത്ത
പ്രതികാരകഥ ചൊല്ലും
വിഭവങ്ങള്‍ക്കു മുമ്പില്‍
ഓണമുണ്ണാനെത്തി ഞാനൊരു നാളില്‍
കേരളത്തില്‍.
പാടിയില്ലോണപ്പക്ഷി,
പറന്നില്ലോണത്തുമ്പി,
പഴയ കൊട്ടില്ലെങ്ങും, കുരവയും,
പാടാന്‍ പുള്ളോനും;
കുറെ മാവേലിയില്ലാസ്റ്റോറുകള്‍ മാത്രം.
അവിടെ കള്ളമുണ്ട്‌, ചതിയും
വര്‍ണ്ണവിവേചനവും.
പണ്ടത്തെ പാട്ടും കുരവയും കേള്‍ക്കാന്‍
വൃദ്ധസദനങ്ങള്‍ തേടി പോകണോ ഞാന്‍?
അവിടെയുണ്ടോ ഗൃഹാതുരത്വം?
പാരടിഗാനങ്ങളെയ്‌ത ശരമോ?
മാറിമറിഞ്ഞൊരു കാലത്തിന്‍ കോലം കണ്ടോ!
മാവേലി ചൊല്ലി: `ഇതോ ദൈവത്തിന്‍ സ്വന്തം നാട്‌?
തിരികെ പോകുന്നു ഞാന്‍:
പാതളമെത്രയോ ഭേദമീ ഭൂവിനെക്കാള്‍!'
ഇന്നത്തെ ഓണം (കവിത: മോന്‍സി കൊടുമണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക