Image

അഹങ്കാരവും അധ:പതനവും (ഓണ സന്ദേശം: സുധീര്‍പണിക്കവീട്ടില്‍)

Published on 15 September, 2013
അഹങ്കാരവും അധ:പതനവും (ഓണ സന്ദേശം: സുധീര്‍പണിക്കവീട്ടില്‍)
ഇദം വിഷ്‌ണുര്‍വിചക്രമേ
ത്രേധാനിദധേ പദം
സമൂള്‌ഹമസ്യപാംസുരേ
ത്രീണി പദാ വിചക്രമേ
വിഷ്‌ണുര്‍ദുര്‍ഗൊപാ അദാഭ്യ:
അതോധര്‍മ്മാണിധാരയന്‍


ഋഗ്വേദത്തിലെ ഈ മന്ത്രത്തിന്റെ അര്‍ത്ഥം- സര്‍വ്വവ്യാപനശീലനായവിഷ്‌ണു ഈ ലോകം മുഴുവന്‍ സവിശേഷമായ ആക്രമണം ചെയ്‌ത്‌ മൂന്നുതരത്തില്‍തന്റെ പാദം നീട്ടിവച്ച്‌ ഉറപ്പിച്ചു എന്നും വിഷ്‌ണുവിന്റെ പാദത്തില്‍ നിഖില പ്രപഞ്ചവും അന്തര്‍ഭവിച്ചിരിക്കുന്നുമെന്നുമാണ്‌ (തത്ത്വമസി- സുകുമാര്‍ അഴിക്കോട്‌). ഇതെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍ ഓണകഥകള്‍ വെറും കഥകളായിമാറിപോകും.

മഹാവിഷ്‌ണുവിന്റെ മൂന്ന്‌ അവതാരങ്ങളാല്‍ അനുഗ്രഹിക്കപ്പെട്ട ഭൂമിയാണു ഇന്ന്‌ കേരളമെന്നറിയപ്പെടുന്നത്‌. ഹിരണ്യകശിപുവിനെ നിഗ്രഹിക്കാന്‍ പിറന്ന നരസിംഹം, ഹിരണ്യകശിപുവിന്റെ മകന്റെ പൗത്രനായ മഹാബലിയെ പാതാളത്തിലേക്ക്‌ ചവുട്ടിതാഴ്‌ത്താന്‍ അവതരിച്ച വാമനന്‍, പിന്നെ സ്വന്തം മാതാവിന്റെ ഗളച്‌ഛേദം ചെയ്‌ത ഇരുപത്തിയൊന്നു വട്ടം ക്ഷത്രിയരെ നശിപ്പിച്ച്‌ ഗോകര്‍ണ്ണം വരെസമുദ്രം മുക്കിയഭൂമിപരശുവെറിഞ്ഞ്‌വീണ്ടെടുത്തപരശുരാമന്‍ എന്നിവര്‍ വിഷ്‌ണുവിന്റെ ദശാവതാരത്തിലെ നാലാമത്തേയും, അഞ്ചാമത്തേയും, ആറാമത്തേയും അവതാരങ്ങളായി അറിയപ്പെടുന്നു. വാമനനുശേഷം അവതരിച്ച പരശുരാമന്‍ മഴുവേറിഞ്ഞ്‌ വീണ്ടെടുത്തതാണു കേരളമെങ്കില്‍ മഹാബലി ഭരിച്ചിരുന്ന സ്‌ഥലമെവിടെ എന്ന ചോദ്യം പലരും ഉന്നയിക്കാറുണ്ട്‌.പരശുരാമന്‍ കടലില്‍നിന്നും ഭൂമിവീണ്ടെടുക്കുകയായിരുന്നല്ലോ? തന്മൂലം ഭൂമി അവിടെ ഉണ്ടായിരുന്നു എന്ന്‌വിശ്വസിക്കേണ്ടിയിരിക്കുന്നു.മഹാബലി ഭൂലോക ചക്രവര്‍ത്തിയുമായിരുന്നല്ലോ. ഐതിഹ്യങ്ങള്‍ മുഴുവനും വിശ്വസീനയമായിരിക്കണമെന്നില്ല. എന്നാല്‍ അവ ചില പാഠങ്ങള്‍ മനുഷരാശിക്ക്‌ നല്‍കുന്നു. അതേസമയം അവതാരങ്ങള്‍ പലേകാലത്തും ഒരുമിച്ച്‌്‌ ജീവിച്ചിരുന്നതായി കാണുന്നുണ്ട്‌. ഉദാഹരണത്തിനു പരശുരാമനെ കുറിച്ച്‌ മഹാഭാരതത്തിലും (ക്രുഷ്‌ണാവതാര സമയം) രാമായണത്തിലും ( ശ്രീരാമാവതാരം) പരാമര്‍ശം കാണുന്നുണ്ട്‌.

ഓണം ഓര്‍മ്മകളുടെ ഒരു ഉത്സവമാണ്‌. കാലത്തിന്റെ കലവറയില്‍നിന്ന്‌ ഒരു സുവര്‍ണ്ണ കാലഘട്ടത്തിന്റെ ചുരുള്‍ നിവരുന്നപോലെ തിരുവോണ മാസമായ പൊന്നിന്‍ ചിങ്ങം പിറന്ന്‌ വീഴുന്നതോടെ മലയാളികളുടെ ഉത്സവം ഊഞ്ഞാലില്‍ ആടുകയായി. തുമ്പപൂക്കളും, തുമ്പപൂതൂവ്വുന്ന പൂനിലാവും, വര്‍ണ്ണതുമ്പികളും, സുഗന്ധകുസുമങ്ങളും കസവ്‌ പുടവ ചുറ്റിനില്‍ക്കുന്ന പകലുകളും ഉത്സവകൊടിയേറ്റത്തിനായി ഒരുങ്ങി നില്‍ക്കുന്നു. ഐതിഹ്യങ്ങളുടെ മഞ്‌ജീരശിഞ്‌ജിതം മുഴക്കികൊണ്ട്‌ വള്ളങ്കളിയും, കൈക്കൊട്ടികളിയും, പൂവ്വിളിയും തുമ്പിതുള്ളലും മലയാളികളെ ഹര്‍ഷപുളകിതരാക്കുന്നു. കേരളത്തിന്റെ ദേശീയോത്സവമായ തിരുവോണം ജാതി മതഭേദമെന്യേ ആബാലവ്രുദ്ധം ജനങ്ങള്‍ പ്രതിവര്‍ഷം പൂര്‍വ്വാധികം ഭംഗിയോടെ കൊണ്ടാടുന്നു.

വിഭവസമൃദ്ധമായ സദ്യയുംപുത്തന്‍ കോടിയും കലാപ്രകടനങ്ങളുമായി ഓണം ആഘോഷിക്കുമ്പോള്‍ കേട്ട്‌പരിചയിച്ച കഥകളില്‍ വിശ്വാസം അര്‍പ്പിക്കുമ്പോള്‍ ഓണത്തെപ്പറ്റി അറിയാതെപോയേക്കാവുന്ന ഒരു വാസ്‌തവത്തിലേക്ക്‌ ഒന്ന്‌ കണ്ണോടിക്കുന്നത്‌ നല്ലതാണ്‌.. എന്താണ്‌ ഓണാഘോഷത്തെപറ്റിയുള്ള ഐതിഹ്യം.

പ്രജാക്ഷേമതല്‍പ്പരനായ ഒരു രാജാവ്‌ കേരളം ഭരിക്കുമ്പോള്‍ മാലോകരെല്ലാവരും ഒന്നുപോലെയായിരുന്നു. കള്ളമോ, ചതിയോ, എള്ളോളം പോലും പൊളി വചനമോ ഇല്ലാതെ ജനങ്ങള്‍ ആമോദത്തോടെ വസിക്കുന്നത്‌ കണ്ട്‌്‌ ദേവന്മാര്‍ക്ക്‌ അസൂയതോന്നി. മഹാവിഷ്‌ണുവാമനന്റെ രൂപത്തില്‍ വന്ന്‌ മഹാബലിയെ പാതാളത്തിലേക്ക്‌ ചവുട്ടിതാഴ്‌ത്തി. പ്രതിവര്‍ഷം ചിങ്ങമാസത്തിലെ തിരുവോണനാളില്‍ തന്റെ പ്രജകളെ കാണാന്‍ അനുവദിക്കണമെന്ന ബലിയുടെ അപേക്ഷ വാമനന്‍ സ്വീകരിച്ചു.ആ ദിവസം ഓണമായി ആഘോഷിക്കപ്പെടുന്നു.

നര്‍മ്മദാനദിയുടെ വടക്കെതടത്തില്‍ (കേരളത്തിലല്ല) ഒരുക്കിയിരുന്ന അശ്വമേധയാഗശാലയില്‍ ദാനത്തിനു തയ്യാറായിരുന്ന ബലിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട വാമനനോട്‌ ബലിപറഞ്ഞു. `അങ്ങ്‌ ആഗ്രഹിക്കുന്നതെന്തും ഞാന്‍ ദാനമായി നല്‍കുന്നതാണ്‌. എല്ലാം വേണമെന്ന്‌ പറയുന്നവന്‍ എല്ലാവരാലും പരിഹസിക്കപ്പെടുന്നു എന്ന സത്യം മനസ്സിലാക്കിയ വാമനന്‍ മൂന്നുകാല്‍ ചുവട്‌ മണ്ണാണ്‌ ആവശ്യപ്പെട്ടത്‌.അപ്പോള്‍ തെല്ല്‌ അഹങ്കാരത്തോടെ ബലിചോദിച്ചു. മൂന്നു കാല്‍ചുവട്‌കൊണ്ട്‌ എന്തു പ്രയോജനം. ഈ ഭൂമിമുഴുവന്‍ യാചിക്കുക.മൂന്നുകാല്‍ ചുവട്‌ കൊണ്ട്‌സന്തോഷം ലഭിക്കയില്ലെങ്കില്‍ മൂന്ന്‌ലോകങ്ങള്‍ കിട്ടിയാലും സന്തോഷമുണ്ടാകില്ലെന്നാണു വാമനന്‍ മറുപടി പറഞ്ഞത്‌.

ആ മറുപടികേട്ട്‌ ശങ്ക തോന്നിയ ഗുരുവായ ശുക്രാചാര്യര്‍ ദാനത്തിനുമുമ്പുള്ള ജലദാനത്തിനു ഒരുങ്ങിയ മഹാബലിയെ ഉപദേശിച്ചു. ` ഈ ദാനം നടത്തരുത്‌' ഈ വന്നിരിക്കുന്നത്‌ മായാവിയായ ഈശ്വരനാണ്‌. നന്മകളും, പുണ്യങ്ങളും ചെയ്‌ത്‌ ജന്മസാഫല്യം കരസ്‌ഥമാക്കിയിരുന്നെങ്കിലും മഹാബലിക്ക്‌ അധികാരത്തിന്റെ മത്തും അഹങ്കാരവും ഉണ്ടായിരുന്നു. അദ്ദേഹം ശുക്രാചര്യരോട്‌ പറഞ്ഞു.കൊടുക്കുന്നവന്റെ കൈ എപ്പോഴും മുകളിലും വാങ്ങുന്നവന്റെ കൈ താഴെയുമായിരിക്കും. ഇവിടെ ഈശ്വരനാണു യാചിക്കുന്നെങ്കില്‍ അത്‌ എത്രയോ സന്തോഷകരം.

അഹങ്കാരം മനസ്സില്‍ ഏറുമ്പോള്‍ അധ:പതനം അടുത്തുവരുന്നു. ഭിക്ഷയാചിക്കേണ്ടിവരുമ്പോള്‍ മനുഷ്യന്‍ ചെറുതാകുന്നു.അതിന്റെ പ്രതീകമായിട്ടാണത്രെ ഈശ്വരന്‍ വാമനവേഷം പൂണ്ടത്‌. മഹാബലിയുടെ ഗര്‍വ്വും അഹങ്കാരവും കുറക്കാന്‍വേണ്ടി വാമനന്‍ ഭീമാകാരമായവേഷം പൂണ്ട്‌ രണ്ടടികൊണ്ട്‌ ആകാശവും ഭൂമിയും അളന്ന്‌ മൂന്നാമത്തെ അടിക്ക്‌സ്‌ഥലം ചോദിച്ചു. മൂന്നാമത്തെ കാലടി എന്റെ ശിരസ്സില്‍ അര്‍പ്പിക്കുക എന്ന്‌ പറഞ്ഞമഹാബലിയോട്‌ വാമനന്‍ പറഞ്ഞു.`നിന്റെ അഹങ്കാരം ശമിപ്പിക്കുവാന്‍വേണ്ടിയാണു ഇത്‌ചെയ്‌തതെന്ന്‌'.

സദ്യയും കോടിവസ്ര്‌തങ്ങളുമായി ഓണാഘോഷം പൊടിപൊടിക്കുന്ന തിരക്കില്‍ നിന്നും അല്‍പ്പസമയം മനുഷ്യന്‍ ചിന്തിച്ച്‌ മനസ്സിലാക്കാനുള്ള ഒരു സന്ദേശമാണ്‌ മഹാബലിയെ പാതാളത്തിലേക്ക്‌ ചവുട്ടിതാഴ്‌ത്തുന്നതോടെ വാമനന്‍ മനുഷ്യരാശിക്ക്‌നല്‍കുന്നത്‌. ഞാനെന്നും എന്റേതെന്നുമുള്ള അഭിമാനമാണ്‌്‌ അഹങ്കാരം. ആ അഹങ്കാരം വിവിധ രൂപങ്ങളുള്ള സംസാരത്തെ സൃഷ്‌ടിക്കുന്നു. ഓങ്കാരമെന്ന പ്രണവം ഉക്ലരിക്കുമ്പോള്‍ `ഞാന്‍' എന്ന ഭാവം പുറത്ത്‌പോകയും `ഈശ്വരന്‍' എന്ന സത്യം നാം ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. അഹങ്കാരത്തെ അതിജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ ഈശ്വരചൈതന്യം ലഭിക്കുന്നു.

എല്ലാവര്‍ക്കും ഹാര്‍ദ്ദമായ ഓണാശംസകള്‍.
അഹങ്കാരവും അധ:പതനവും (ഓണ സന്ദേശം: സുധീര്‍പണിക്കവീട്ടില്‍)
Join WhatsApp News
andrews millennium bible 2013-09-15 20:45:40

MILLENNIUM THOUGHTS-10  Freedom from knowledge.

Freedom from ignorance may be wisdom. Freedom from knowledge is Bliss. This type of bliss is Divine. It will humble you to prepare your mind and intellect and above all attitude to  be empty or void. If you are full or filled with “I” you don’t have the humility to receive the divine bliss that flows like a mighty river. The river is naturally powerful to carve its way through hard and stubborn obstacles and create miraculous and awe inspiring creations like Grand Canyon. Some times the river think why bother and goes around the obstacles curling like a giant snake but in deep embrace with the Mother Earth. Ah! what a beauty.

Modern humans are suffocating under the huge waste of  No, No and Taboos dumped on them by 10 to 12 thousand years of human civilization. Knowledge of the primitive man is still the norm. 21st century religions still worship the barbarian gods. The bondage to this slavery is tightened more and more by power politics. The knowledge given by religion and politics is useless and its leaders and gods are the biggest sinners of the world. They know what they preach is not true. But they hide it from the ignorant public to exploit them for a luxurious life style. Freedom from this type of knowledge is essential for the human mind to think properly.

On Highways and Parks we see the sign-COMFORT STATION- what kind of comfort they give, you may wonder. Instead of wondering go and empty your bladder and belly there, ah ! what a relief. Life is a pilgrimage or must be a pilgrimage to the void, the emptiness. So empty your brain & mind. Then only the divine can flow into it. You empty more and more. Then the Divine will gushes into you.

A human, even before conception is programmed to the  “cultural values” of the community he or she is born. Parents, neighbors, friends, relatives, teachers and above all religion load the human with useless bricks of false knowledge. Human grows carrying this waste, puffing and panting and wondering “why? Why? I was born”. Advice is free so there is so may to give it. But they themselves are ignorant. It is blind leading stubborn mule, but to where.? Why  some are eager to give advice even though recipient  may not need  it. That what is called Ego. The ego of the power hungry. The one who gives advice feels he has a control on you or is powerful than you. Plus the same people who is exploiting you with sweet words of promised heaven and if you don’t listen they threaten you with hell and eternal torture is giving you the advice. That is not only a sin but a big problem, an ancient problem.

So you have to find a way out of this mess and slavery by yourself. You have to seek emancipation, there is no Redeemer, it is a myth. So from the pupa like a butterfly you free yourself. Stop for a moment and look at you, ah! what a beautiful creature you have evolved to be. No more useless bundles of culture, taboos, religion and NO; No. regulations. Instead  you have beautiful wings, you are free. Now you see other human beings as brothers and sisters. No reason to kill and rape and wage wars. You feel so proud about your Mother Earth. You want to embrace her, because that from Her we all came from. So embrace Her, you feel like electricity flowing through your veins, don’t panic. It is Love sprouting in you. Love is not greedy, cruel, selfish, or  proud. Love is devoid of  I  and Mine attitude. Love is like thrilling fragrance of beautiful flowers. It is blooming in you and is spreading  from you to others. Love will flow in and replace the lust and greed in others and will keep on spreading until there is no cruel human in this world. Then only there will be peace. A heaven in this earth. Each and all must strive for it. A heaven after life ? don’t worry about it now. When you are dead and lie in the bowels of Mother Earth, you have nothing to do, so think about heaven then. But create a heaven in you and enjoy it and live in it every day, every moment and get used to it. Then only you may be able to recognize and enjoy the heaven after death if there is one!

Remember you only need one man to create hell in this Earth. Especially if he is a political or religious leader. Both are from the same mold. You may wonder why they are clad in several layers of gold and purple and red clothing while a gang raped little girl stand naked in the 21st century crying for justice!. Justice what is it, is there one?

Hitler made a hell and killed millions, it is still happening!!!!!!!!!!!!

Where is the god who created humans in his own image? Where is he when girls like her are raped and thrown to dust? Where is he when little girls are sold to be prostitutes & slaves?. God ? was it created by a male human. God ? he or she why there is no action ?

Rich is rich and poor is starving!

Are  you  hiding  some where in a far remote Milky way?  Come down and straighten the barbaric mess created by  your own creation the MAN.

andrews

ONNAM IS FOR THE RICH,HOW ABOUT THE POOR

AFTER THOUGHTS: Vamana avathar came after  Parasurama. According to the Brahmin legend, kerala was not there during  Vamana time ?

Peter Neendoor 2013-09-16 05:10:51
Nannayittundu.   Asamsakal.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക