Image

സ്‌നേഹവും സന്തോഷവും പകര്‍ന്നു നല്‍കുക (ഓണസന്ദേശം: ഡോ. ആനി പോള്‍)

Published on 15 September, 2013
സ്‌നേഹവും സന്തോഷവും പകര്‍ന്നു നല്‍കുക (ഓണസന്ദേശം: ഡോ. ആനി പോള്‍)
സ്‌നേഹവും സന്തോഷവും, സമാധാനവും, സമ്പദ്‌സമൃദ്ധിയും നിറഞ്ഞ പൊന്നോണം ആശംസിക്കുന്നു. ഈ ഓണാഘോഷത്തിലൂടെ ഒത്തൊരുമയിലൂടെ സ്‌നേഹവും സന്തോഷവും പങ്കുവെയ്‌ക്കുകയാണ്‌ നാം ചെയ്യുന്നത്‌. സ്‌നേഹവും സന്തോഷവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്‌.

മഹാത്മാഗാന്ധി സ്‌നേഹത്തെപ്പറ്റി പറഞ്ഞിരിക്കുന്നത്‌ ഇങ്ങനെയാണ്‌ `എവിടെ സ്‌നേഹമുണ്ടോ അവിടെ ജീവിതമുണ്ട്‌. (Where Therw is Love, There is Life)

2013-ലെ വേള്‍ഡ്‌ ഹാപ്പിനസ്‌ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ ഡെന്മാര്‍ക്ക്‌ ആണ്‌ ഏറ്റവും കൂടുതല്‍ സന്തോഷമുള്ള രാജ്യം. നോര്‍വെ, സ്വിറ്റ്‌സര്‍ലന്റ്‌ എന്നീ രാജ്യങ്ങള്‍ രണ്ടും മൂന്നും സ്ഥാനത്തും നില്‍ക്കുന്നു. അമേരിക്കയ്‌ക്ക്‌ 17-മത്‌ സ്ഥാനമേയുള്ളൂ. 156 രാജ്യങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വ്വെയിലാണ്‌ ഈ വിവരം.

സന്തോഷം എന്നുപറയുന്നത്‌ മനസിന്റെ അവസ്ഥയാണ്‌. സന്തോഷിക്കാന്‍ ധനവാനാകണമെന്നില്ല. ഉള്ളതുകൊണ്ട്‌ ഓണം പോലെ എന്ന പഴഞ്ചൊല്ലുപോലെ ജീവിക്കുക.

Money is not Evering !

പണം കൊണ്ട്‌ ക്ലോക്ക്‌ വാങ്ങാം, പക്ഷെ സമയം വിലയ്‌ക്കുവാങ്ങാനാവില്ല.
പണംകൊണ്ട്‌ പുസ്‌തകം വാങ്ങാം, അറിവ്‌ വാങ്ങാനാവില്ല
പണംകൊണ്ട്‌ മരുന്ന്‌ വാങ്ങാം, ആരോഗ്യം വാങ്ങാനാവില്ല
പണംകൊണ്ട്‌ രക്തം വാങ്ങാം, ജീവന്‍ വാങ്ങാനാവില്ല.

നിങ്ങളുടെ മനസില്‍ സന്തോഷമുവാക്കുന്ന കാര്യങ്ങള്‍ ചെയ്യുകയും ചിന്തിക്കുകയും ചെയ്‌താല്‍ മാത്രമേ സന്തോഷം കിട്ടുകയുള്ളൂ.

സന്തോഷമില്ലായ്‌മകൊണ്ട്‌ എന്തെല്ലാം നഷ്‌ടങ്ങള്‍ ഉണ്ടെന്നറിയാമോ. 2013-ലെ State of American Work Place റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ ഒരുവര്‍ഷം ശരാശരി 450 ബില്യന്‍ മുതല്‍ 550 ബില്യന്‍ വരെ ആണ്‌ അമേരിക്കയ്‌ക്ക്‌ നഷ്‌ടം. മുപ്പത്‌ ശതമാനം ജീവനക്കാര്‍ മാത്രമേ ജോലിസ്ഥലത്ത്‌ സന്തോഷമുള്ളവരുള്ളൂ. 70 ശതമാനം പേരും ജോലിസ്ഥലത്ത്‌ സന്തോഷമില്ലാത്തവരാണെന്നാണ്‌ ഗാലപ്‌ പോളിലൂടെ തെളിയുന്നത്‌.

എല്ലാവര്‍ക്കും സ്വപ്‌നം കണ്ടതുപോലുള്ള ജോലി ലഭിച്ചുവെന്നുവരില്ല. പക്ഷെ കിട്ടിയ ജോലിയില്‍ സന്തോഷം കാണാന്‍ ശ്രമിക്കുക.

ഇന്ന്‌ അമേരിക്കയില്‍ ഇന്ത്യന്‍ സമൂഹം വളര്‍ന്നുകൊണ്ടിരിക്കുകയാണ്‌. ഐടി മേഖലയിലും ശാസ്‌ത്രമേഖലയിലും നാം മേധാവിത്വം ഉറപ്പിച്ചുകഴിഞ്ഞു. നാം ഒരുമിച്ച്‌ നിന്നാല്‍, സംഘടിതരായി വളര്‍ന്നാല്‍ നമുക്ക്‌ രാഷ്‌ട്രീയത്തില്‍ മേധാവിത്വം ഉറപ്പിക്കാന്‍ സാധിക്കും.

ക്രിസ്‌ത്യന്‍ എന്നോ, ഹിന്ദുവെന്നോ, മുസ്ലീമെന്നോ, വടക്കുനിന്നോ, തെക്കുനിന്നോ, കിഴക്കുനിന്നോ, പടിഞ്ഞാറ്‌ നിന്നോ, ഏത്‌ അസോസിയേഷനില്‍ നിന്നോ എന്ന വ്യത്യാസമില്ലാതെ എല്ലാവരും കൈകോര്‍ത്ത്‌ സംഘടിതരായി വളരണം. എന്നാല്‍ നമുക്ക്‌ ഏതുമേഖലയിലും വിജയം വരിക്കാന്‍ സാധിക്കും.

മനോഹരമായ ഓണപ്പൂക്കളം പോലെ സ്‌നേഹം നിറഞ്ഞ, സന്തോഷം നിറഞ്ഞ ഒരു മനസ്‌, ഒരു ജീവിതം നിങ്ങള്‍ക്കേവര്‍ക്കും ആശംസിക്കുന്നു.

ഡോ. ആനി പോള്‍,

റോക്ക്‌ലാന്റ്‌ കൗണ്ടി ലെജിസ്ലേറ്റര്‍.
സ്‌നേഹവും സന്തോഷവും പകര്‍ന്നു നല്‍കുക (ഓണസന്ദേശം: ഡോ. ആനി പോള്‍)സ്‌നേഹവും സന്തോഷവും പകര്‍ന്നു നല്‍കുക (ഓണസന്ദേശം: ഡോ. ആനി പോള്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക