Image

`സമന്വയം 2011' ഒക്‌ടോബര്‍ 30-ന്‌ ക്യൂന്‍സില്‍

Published on 13 October, 2011
`സമന്വയം 2011' ഒക്‌ടോബര്‍ 30-ന്‌ ക്യൂന്‍സില്‍
ന്യൂയോര്‍ക്ക്‌: ക്യൂന്‍സിലുള്ള സെന്റ്‌ ജോണ്‍സ്‌ മാര്‍ത്തോമാ പള്ളിയുടെ പുരുദ്ധാരണ പണികള്‍ക്കായും, ഇന്ത്യയിലെ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായും പണം സ്വരൂപിക്കുന്നതിനുവേണ്ടി, ശാഖാ യുവജനസഖ്യത്തിന്റെ നേതൃത്വത്തില്‍ `സമന്വയം 2011' എന്ന പേരില്‍ ഒരു പരിപാടി ഈ മാസം മുപ്പതാംതീയതി ഞായറാഴ്‌ച വൈകുന്നേരം അഞ്ചുമണിക്ക്‌ ക്യൂന്‍സിലുള്ള ജീന്‍ നുസ്സി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ച്‌ നടത്തപ്പെടുന്നു.

പ്രശസ്‌ത ചലച്ചിത്ര പിന്നണി ഗായകന്‍ എം.ജി. ശ്രീകുമാര്‍ നയിക്കുന്ന ഗാനമേളയും, ന്യൂയോര്‍ക്കിലുള്ള നൂപുര ഡാന്‍സ്‌ സ്‌കൂളിലെ കലാകാരികള്‍ അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ നൃത്തവും സമന്വയിക്കുന്ന പ്രസ്‌തുത പരിപാടിയില്‍ വൊഡാഫോണ്‍ കോമഡി സ്റ്റാര്‍സ്‌ അവതരിപ്പിക്കുന്ന മിമിക്രിയും ഉണ്ടായിരിക്കുന്നതാണ്‌.

ഈ പരിപാടിയുടെ ടിക്കറ്റിന്റെ ആദ്യ വില്‍പ്പനയും, ബ്രോഷറിന്റെ പ്രകാശനവും ഇടവക വികാരി റവ. ജേക്കബ്‌ വര്‍ഗീസ്‌ നിര്‍വഹിക്കുകയുണ്ടായി. ഈ പരിപാടിയില്‍ പങ്കെടുത്ത്‌ വിജയിപ്പിക്കുവാന്‍ വികാരി റവ. ജേക്കബ്‌ വര്‍ഗീസ്‌, ജനറല്‍ കണ്‍വീനര്‍ ജോര്‍ജ്‌ തോമസ്‌, സെക്രട്ടറി സ്റ്റാന്‍ലി പാപ്പച്ചന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

സ്റ്റാന്‍ലി പാപ്പച്ചന്‍ (516 717 7182)
`സമന്വയം 2011' ഒക്‌ടോബര്‍ 30-ന്‌ ക്യൂന്‍സില്‍`സമന്വയം 2011' ഒക്‌ടോബര്‍ 30-ന്‌ ക്യൂന്‍സില്‍`സമന്വയം 2011' ഒക്‌ടോബര്‍ 30-ന്‌ ക്യൂന്‍സില്‍`സമന്വയം 2011' ഒക്‌ടോബര്‍ 30-ന്‌ ക്യൂന്‍സില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക