Image

ഐഡിയാ സ്റ്റാര്‍ സിംഗര്‍ സോമദാസ്‌ ഡി.വി.എസ്‌.സിയുടെ സംഗീതനിശയില്‍

ജോസ്‌ മാളേയ്‌ക്കല്‍ Published on 14 October, 2011
ഐഡിയാ സ്റ്റാര്‍ സിംഗര്‍ സോമദാസ്‌ ഡി.വി.എസ്‌.സിയുടെ സംഗീതനിശയില്‍
ഫിലാഡല്‍ഫിയ: ഡെലവെയര്‍വാലി സ്‌പോര്‍ട്ട്‌സ്‌ ക്ലബ്ബ്‌ (ഡി. വി.എസ്‌. സി) ഒക്ടോബര്‍ 15 ശനിയാഴ്‌ച്ച നോര്‍ത്തീസ്റ്റ്‌ ഫിലാഡല്‍ഫിയായിലെ ജോര്‍ജ്‌ വാഷിംഗ്‌ടണ്‍ ഹൈസ്‌കൂള്‍ ആഡിറ്റോറിയത്തില്‍ (10175 Bustleton Ave.; Philadelphia PA 19116) അണിയിച്ചൊരുക്കുന്ന നൃത്തസംഗീതമേളയില്‍ ഐഡിയാ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്‌തനായ അനുഗ്രഹീതഗായകന്‍ സോമദാസ്‌ പങ്കെടുക്കും.

ഏഷ്യാനെറ്റിന്റെ സൂപ്പര്‍ റിയാലിറ്റി ടി വി ഷോ ഐഡിയാ സ്റ്റാര്‍സിംഗര്‍ എന്ന സംഗീത പരിപാടിയിലൂടെ ലോകമെമ്പാടുമുള്ള ആയിരങ്ങളുടെ കണ്ണിലുണ്ണിയായി മാറിയ സോമു എന്ന ഓമനപ്പേരിലറിയപ്പെടുന്ന സോമദാസ്‌ ഡി. വി. എസ്‌. സി നടത്തുന്ന ആദ്യത്തെ ഫണ്ട്‌ റെയിസര്‍ പ്രോഗ്രാമില്‍ പങ്കെടുക്കും. ഐഡിയാ സ്റ്റാര്‍ സിംഗര്‍ വേദിയില്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഗാനങ്ങളാലപിച്ചും, ഉശിരന്‍ പ്രകടനങ്ങള്‍ കാഴ്‌ച്ചവച്ചും മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന സോമദാസ്‌ ഫിലാഡല്‍ഫിയായില്‍ ശനിയാഴ്‌ച്ച അരങ്ങു തകര്‍ക്കും.

വൈകിട്ട്‌ 6:30 മുതല്‍ 9:30 വരെ അരങ്ങേറുന്ന നൃത്തസംഗീത സായാഹ്നത്തില്‍ സോമദാസിനൊപ്പം ഡെലവെയര്‍വാലിയിലെ പ്രശസ്‌തരായ എണ്‍പതോളം കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന ഗാനമേള, നൃത്തം, സ്‌കിറ്റ്‌, ഹാസ്യകലാപ്രകടനം എന്നിിങ്ങനെ വിവിധ കലാപരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. മാതാ, ഭരതം, ലയന, തുടങ്ങി ഫിലാഡല്‍ഫിയായിലെ പ്രശസ്‌തമായ ഡാന്‍സ്‌ സ്‌കൂളുകള്‍ നയിക്കുന്ന നൃത്തരംഗങ്ങള്‍, കോളേജ്‌ വിദ്യാര്‍ത്ഥികളുടെയും, യുവജനങ്ങളുടെയും ഹരമായ ടെമ്പിള്‍ യൂണിവേഴ്‌സിറ്റി യുവജന ഡാന്‍സ്‌ ടീം `അഗ്നി' അവതരിപ്പിക്കുന്ന കോരിത്തരിപ്പിക്കുന്ന മാസ്‌മര പ്രകടനങ്ങള്‍, ആനമ്പ്‌ ഓസ്റ്റിന്റെ വ്യത്യസ്‌തമായ നൃത്താഭ്യാസങ്ങള്‍, ചിരിയുടെ മാലപ്പടക്കത്തിനു തീകൊളുത്തുന്ന കോമഡി സ്‌കിറ്റുകള്‍, അനുഗ്രഹീത ഗായകരായ സോമദാസ്‌, ബിജു എബ്രാഹം, സാബു ആന്റ്‌ ജെസ്‌ലിന്‍ പാമ്പാടി, സിനി മനോജ്‌, ബിജു ആന്റ്‌ ടിന്റു, സാബു തോമസ്‌, ജാനീസ്‌ ജൈസണ്‍ എന്നിവരുടെ ഹൃദയസ്‌പര്‍ശിയായ ഗാനരംഗങ്ങള്‍, സാരങ്ങ്‌ ടീമിലെ വിവിധ കലാകാരന്മാരും, കലാകാരികളും അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ എന്നിവ മൂന്നു മണിക്കൂര്‍ സമയം കാണികളെ സംഗീതത്തിന്റെയും, നൃത്തത്തിന്റെയും, ഹാസ്യകലയുടെയും ഉത്തുംഗ ശൃംഗങ്ങളിലെത്തിക്കും. പ്രവേശനം പാസുമൂലം നിയന്ത്രിക്കും.

ഒരു നോണ്‍ പ്രോഫിറ്റ്‌ സംഘടനയായ ഡെലവെയര്‍വാലി സ്‌പോര്‍ട്ട്‌സ്‌ ക്ലബ്ബ്‌ ഫിലാഡല്‍ഫിയാ റീജിയണിലെ യുവജനങ്ങളുടെ പ്രമുഖ റിക്രിയേഷന്‍ വേദിയാണു. വളരെ കുറച്ച്‌ അംഗങ്ങളുമായി എളിയ രീതിയില്‍ തുടക്കമിട്ട ഈ സ്‌പോര്‍ട്ട്‌സ്‌ ക്ലബ്ബ്‌ ഇന്ന്‌ അംഗസംഖ്യയിലും, നടത്തുന്ന സ്‌പോര്‍ട്ട്‌സ്‌ ഇനങ്ങളുടെ എണ്ണത്തിലും മറ്റു ക്ലബുകളെക്കാള്‍ മുന്‍പന്തിയിലാണു. ബാസ്‌കറ്റ്‌ബോള്‍, വോളിബോള്‍, ക്രിക്കറ്റ്‌, ബാറ്റ്‌മിന്റണ്‍, സോക്കര്‍, ടെന്നീസ്‌ എനിങ്ങനെ വിവിധക്ലബുകള്‍ ഡി വി എസ്‌ സി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഒത്തുകൂടാന്‍ സ്വന്തമായി സ്ഥലമോ കളികള്‍ക്കായി ആധുനിക സൗകര്യങ്ങളുള്ള ഒരു ജിമ്മോ ഇല്ലാത്തതിനാല്‍ ഭീമമായ വാടക കൊടുത്ത്‌ പലയിടങ്ങളിലായിട്ടാണു ക്ലബുകള്‍ പ്രവര്‍ത്തിക്കുന്നത്‌. യുവതലമുറയെ നമ്മുടെ സമൂഹവുമായി ഇഴുകി ചേര്‍ക്കുന്നതിനും, അവരുടെ കഴിവുകള്‍ സമൂഹനന്മക്കായി ഉപയോഗപ്പെടുത്തുന്നതിനും സ്‌പോര്‍ട്‌സിലൂടെ മാത്രമേ സാധിക്കുകയുള്ളു. ഡി. വി. എസ്‌. സി ആദ്യമായി നടത്തുന്ന ഈ ഫണ്ട്‌ റെയിസിംഗ്‌ പ്രോഗ്രാമില്‍ പൊതുജനങ്ങള്‍ അകമഴിഞ്ഞു സഹകരിക്കുമെന്ന്‌ സംഘാടകര്‍ കണക്കു കൂട്ടുന്നു.

പ്രോഗ്രാമിന്റെ വിജയത്തിനായി ഡെലവെയര്‍വാലി സ്‌പോര്‍ട്ട്‌സ്‌ ക്ലബ്ബ്‌ സാരഥി എം. സി. സേവ്യര്‍, ജനറല്‍ കോര്‍ഡിനേറ്റര്‍മാരായ ബിജു മുഞ്ഞേലി, സാബു ജേക്കബ്‌, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജയ്‌സണ്‍ പൂവത്തിങ്കല്‍, വിവിധ സ്‌പോര്‍ട്ട്‌സ്‌ ഇനങ്ങളുടെ കോര്‍ഡിനേറ്റര്‍മാരായ അഭിലാഷ്‌ ലൂക്കോസ്‌, വിപിന്‍ ഡേവിസ്‌, മനു വര്‍ഗീസ്‌, ജിന്നി ജോര്‍ജ്‌, ബാബു വര്‍ക്കി, സ്റ്റാന്‍ലി എബ്രാഹം, സെബാസ്റ്റ്യന്‍ എബ്രാഹം, ജിമ്മി കോശി, ടിപ്‌സണ്‍ ജോസഫ്‌, ജോസ്‌ കുന്നേല്‍, സാബു ജോസഫ്‌, സിബി തോമസ്‌, ജെയിക്ക്‌ പുതിയമടത്തില്‍, എബ്രാഹം മേട്ടില്‍, ധാന്‍ ഫിലിപ്പ്‌ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. പാപ്പന്‍ എബ്രാഹം, സാക്ക്‌ മാത്യു, ഷാജിമോന്‍ ജോര്‍ജ്‌, ഷാജി മിറ്റത്താനി, തോമസ്‌ നെടുമാക്കല്‍, ജസ്റ്റീന്‍ മാത്യു എന്നിവര്‍ ഫൈനാന്‍സും; റെനെ ജോസഫ്‌, ജയ്‌സണ്‍ സെബാസ്റ്റ്യന്‍, ജോസ്‌ മാളേയ്‌ക്കല്‍ എന്നിവര്‍ പബ്ലിക്ക്‌ റിലേഷനും കൈകാര്യം ചെയ്യുന്നു.

പ്രോഗ്രാം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്‌: എം. സി. സേവ്യര്‍ 215 840 3620, ബിജു മുഞ്ഞേലി 267 980 9516, സാബു ജേക്കബ്‌ 215 833 7895, ജയ്‌സണ്‍ പൂവത്തിങ്കല്‍ 215 820 6554.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക