Image

ഡല്‍ഹിയില്‍ പിടികൂടിയത്‌ വന്‍ സ്‌ഫോടകശേഖരം; സുരക്ഷ ശക്തമാക്കി

Published on 14 October, 2011
ഡല്‍ഹിയില്‍ പിടികൂടിയത്‌ വന്‍ സ്‌ഫോടകശേഖരം; സുരക്ഷ ശക്തമാക്കി
അംബാല: ഹരിയാനയിലെ അംബാലയില്‍ നിന്നും പോലീസ്‌ പിടികൂടിയത്‌ വന്‍ സ്‌ഫോടകശേഖരം. ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച്‌ രാജ്യത്ത്‌ സൈനിക കേന്ദ്രങ്ങള്‍ ഉള്‍പ്പടെ തകര്‍ക്കാനുള്ള ഭീകരരുടെ ലക്ഷ്യം പോലീസിന്റെ സമയോചിത ഇടപെടലിലൂടെ ലക്ഷ്യം കണ്ടില്ല. പിടികൂടിയവയില്‍ അഞ്ചു കിലോഗ്രാം സ്‌ഫോടകവസ്‌തുക്കളും അഞ്ചു ഡിറ്റണേറ്ററുകളും രണ്ടു ടൈമറുകളും ഉള്‍പ്പെടുന്നു.

ലഷ്‌കറെ തയിബയും ബാബര്‍ ഖല്‍സയും സംയുക്‌തമായി ഡല്‍ഹിയില്‍ ആക്രമണം നടത്താനുള്ള നീക്കമാണു പൊലീസ്‌ തകര്‍ത്തത്‌. കശ്‌മീരില്‍ പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ തയിബ വിഭാഗം ഡല്‍ഹി സ്‌ഫോടനത്തിനായി ബാബര്‍ ഖല്‍സയ്‌ക്ക്‌ അയച്ചതാണു സ്‌ഫോടകവസ്‌തുക്കളെന്നാണു സൂചന. കശ്‌മീരില്‍ പ്രസിദ്ധീകരിക്കുന്ന രണ്ടു ദിനപത്രങ്ങള്‍, ജമ്മുവിലെ ബാരി ബ്രംനയില്‍നിന്നു വാങ്ങിയ മിഠായിപ്പൊതി, പഞ്ചാബ്‌-ഹരിയാന പാതയിലെ രണ്ടു ടോള്‍ കേന്ദ്രങ്ങളില്‍നിന്നുള്ള രസീത്‌ തുടങ്ങിയവയും കാറില്‍ കണ്ടെത്തി.

സ്‌ഫോടക വസ്‌തുക്കള്‍ കൊണ്ടുവന്ന വ്യാജ നമ്പറുള്ള കാര്‍ മോഷ്‌ടിച്ചതാണെന്നു പൊലീസ്‌ സംശയിക്കുന്നു. ദീപാവലി ആഘോഷം അടുത്തതിനാല്‍ ജാഗ്രത തുടരാന്‍ പൊലീസ്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക