Image

വള്ളം കളി ഓണത്തിന്റെ സാംസ്‌കാരിക അനുഭവം: ജോണ്‌ ടൈറ്റസ്‌ പോള്‌ കറുകപ്പിള്ളില്‍ ,ജോര്‍ജ്‌ മാത്യു ,ലീലാ മാരേട്ട്‌ , ഗ്ലാഡ്‌സണ്‍്‌ വര്‍ഗീസ്‌

അനില്‍ പെണ്ണുക്കര Published on 17 September, 2013
വള്ളം കളി ഓണത്തിന്റെ സാംസ്‌കാരിക അനുഭവം: ജോണ്‌ ടൈറ്റസ്‌ പോള്‌ കറുകപ്പിള്ളില്‍ ,ജോര്‍ജ്‌ മാത്യു ,ലീലാ മാരേട്ട്‌ , ഗ്ലാഡ്‌സണ്‍്‌ വര്‍ഗീസ്‌
മാമ്പൂമണമുള്ള മധ്യവേനലവധിയും കൊയ്‌ത്തും പാട്ടും, തിരുവാതിരയും മനസ്സിന്റെ പ്രിയതരമായൊരിടത്ത്‌ കാത്തുവയ്‌ക്കുന്ന ഒരു കൂട്ടരുണ്ട്‌... നമുക്കിടയില്‍. പ്രവാസികള്‍. ഇത്തിരി ഓണം ബാക്കിയാകുന്നത്‌ അവരിലാണ്‌. ലോകത്തിന്റെ ഏതു കോണിലായാലും ഓണത്തിന്‌ നാട്ടിലേക്ക്‌ ഓടിയണാന്‌ ഓരോ പ്രവാസി മലയാളിയും കൊതിക്കുന്നു. വരാന്‌ കഴിഞ്ഞില്ലെങ്കില്‌ മറുനാടന്‍ മണ്ണില്‍ സൗഹൃദ കൂട്ടായ്‌മകളും, സദ്യയും, നാടന്‌ വേഷവിധാനങ്ങളും ഒക്കെയായി ഒരോണാഘോഷം....വള്ളം കളിയും വിരുന്നുമെല്ലാം അതിന്റെ തനിമയോടെ ആഘോഷിക്കുന്ന ചില അമേരിക്കന്‍ മലയാളികളുടെ ഓണം അനുഭവങ്ങള്‍ പങ്കുവയ്‌ക്കുന്നു ...

ജോണ്‍ ടൈറ്റസ്‌ (മുന്‍ ഫോമാ പ്രസിഡണ്ട്‌ )

ഓണം എനിക്ക്‌ മിക്കവാറും എല്ലാ വര്‌ഷങ്ങളിലും നാട്ടിലാണ്‌ കൊണ്ടാടാരുള്ളത്‌ .അതിനൊരു കാരണമുണ്ട്‌ .പലപ്പോഴും എന്റെ തറവാട്‌ വീടായ 'കുമ്പനാട്‌ `വീടിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളും ,പുരയ്‌ക്കല്‍ ചാരിറ്റിയുടെ പ്രവര്‌ത്തനങ്ങളും ഓണ സമയത്താണ്‌ നടക്കുക.അതുകൊണ്ട്‌ പലപ്പോഴും ഓണം എന്റെ സുഹൃത്തുക്കളോടോപ്പമോ നാട്ടുകാരോടോപ്പമോ ആയിരിക്കും .അത്‌ ഒരു സന്തോഷമാണ്‌..നിര്‍വൃതിയാണ്‌ ..ഫോമയുടെ പ്രസിഡന്റായി ഇരുന്ന സമയത്തും കുറെ കൂടി ജനങ്ങളിലേക്ക്‌ അടുത്തു ചെല്ലുവാനും സാധിച്ചിരുന്നു. പത്തനംതിട്ടക്കാര്‍ക്കു ഓണമെന്നു പറയുന്നത്‌ തന്നെ ആറന്മുള വള്ളം കളിയാണ്‌ ...വിവിധ കരകളുടെ ചുണ്ടന്‍ വള്ളങ്ങള്‍ നിര നിരയായി പങ്കെടുക്കുന്ന ജലഘോഷയാത്ര ഒന്ന്‌ കാണേണ്ടതുതന്നെ ...ഇപ്പോഴും അതിന്റെ മേന്മ്‌മ കുടിയിട്ടെ ഉള്ളു .അതിന്റെ ആഘോഷത്തിന്‌ ഇളക്കം തട്ടാത്തത്‌ ഈ ജല രാജാക്കാന്‌ മാരുടെ കെട്ടും മട്ടും തന്നെയാണ്‌ ..അതാണ്‌ ഓണം ..എന്റെ ഓണം ..സാധാരണക്കാരന്റെ ഓണം.

പോള്‍ കറുകപ്പിള്ളില്‍ (മുന്‍ ഫൊക്കാന പ്രസിഡണ്ട്‌)

സാംസ്‌കാരിക പ്രവര്‌ത്തന മേഘലകളിള്‌ പ്രവര്‌ത്തിക്കാന്‌ തുടങ്ങിയിട്ട്‌ വര്‌ഷങ്ങളായി ..നാട്ടിലും ഇവിടെയും ഓണം കൊണ്ടാടിയിട്ടുണ്ട്‌ .എങ്കിലും നാട്ടിലേക്കാള്‌ ഓണം വളരെ ചിട്ടവട്ടങ്ങളോടെ ആഘോഷിക്കുന്നത്‌ ഇവിടെത്തന്നെയാണ്‌ .അതിനൊരു കാരണമുണ്ട്‌ .നമ്മുടെ നാടും വീടുമൊക്കെ വിട്ടു ഇവിടെ എത്തുന്ന ആളുകള്‌ക്ക്‌ ഓണം ഒരു അനുഭുതിയാണ്‌ .അതുകൊണ്ട്‌ ആഘോഷങ്ങള്‌ നീണ്ടു പോകുന്നു .ചിലപ്പോള നവംബര്‌ വരെ നീളും ..മിക്കവാറും എല്ലാ ആഘോഷങ്ങളിലും പങ്കെടുക്കാരുമുണ്ട്‌ .നാട്ടിലാണെങ്കില്‌ ഇവിടെ നിന്നും നാട്ടിലെത്തുന്ന ചങ്ങാതിമാരുടെ വീടുകളിലും തറവാട്ടിലും ഓണം കൊണ്ടാടും .മിക്കവാറും വള്ളം കളികളെല്ലാം പോയി കണ്ടിട്ടുണ്ട്‌ .അത്‌ ഒരു അനുഭവമാണ്‌ ..ഫൊക്കാനയുടെ പ്രസിടെന്റായി ഇരുന്ന സമയത്ത്‌ ഓണക്കാലം ചാരിറ്റി പ്രവര്‍ത്തനങ്ങളിള്‌ ആയിരുന്നു .ഇപ്പോഴും അങ്ങനെ തന്നെ ...

ജോര്‍ജ്‌ മാത്യു (ഫോമാ പ്രസിഡണ്ട്‌ )

ഓണം നല്‌കുന്ന നിറസമൃദ്ധിക്കു പകരം നില്‌ക്കാന്‌ മറ്റൊരു വാക്കില്ല. മലയാളിയുടെ മറ്റെല്ലാ ഉത്സവാഘോഷങ്ങള്‌ക്കും കാലദേശഭേദമെന്യേ പൊതുവായ ഒരു മാനം നല്‌കാം. എന്നാല്‌ അവിടെയും ഓര്‌മ്മകള്‌ ഓരോ വ്യക്തിയിലും വ്യത്യസ്‌തമാണ്‌. തികച്ചും സ്വകാര്യമായ ഒരു ലോകത്തേയ്‌ക്ക്‌ നാമോരുരുത്തരും മാറുകയാണ്‌ ആ ഓര്‌മ്മകളിലൂടെ. ഗന്ധങ്ങളുടെ പെരുമഴയുമായാണ്‌ ഓണം എത്തുന്നത്‌.ഓണം എല്ലാ മലയാളികളുടേയും ഉത്സവമാണ്‌.ഒരുപക്ഷെ അമേരിക്കയില്‌ ഏറ്റവും കൂടുതല്‌ ഓണം ഉണ്ണുന്നവരില്‌ കുടുതല്‍ സ്ഥലത്ത്‌ ഓണമുണ്ണാന്‌ അവസരം ഇപ്പോള്‌ ഫോമയുടെ തലപ്പത്തിരിക്കുമ്പോള്‌ ലഭിക്കുന്നു .പക്ഷെ ഒരേ ദിവസം തന്നെ മൂന്നും നാലും ഓണം ഉണ്ണേണ്ട അവസ്ഥയും അതുമൂലം വരും അപ്പോള്‌ പിന്നെ ഉണ്ടെന്നു വരുത്തുകതന്നെ മാര്‌ഗ്ഗം. എന്തായാലും നാട്ടില്‌ അന്യം നിന്നുകൊണ്ടിരിക്കുകയാണെങ്കിലും ഓണം അമേരിക്കയില്‌ തഴച്ചു വളരുന്നതില്‌. നമ്മുടെ പൈതൃകം അമേരിക്കന്‌ മലയാളികള്‌ എങ്കിലും മറക്കുന്നില്ലല്ലോ.

ലീലാ മാരേട്ട്‌ (ഫൊക്കാന വിമന്‍സ്‌ ചെയ
ര്‌മാന്‍ )

ആല്‌പ്പുഴാക്കാരാന്‌ ആദ്യം ഓണം കൊണ്ടാടുന്നത്‌ .നെഹ്‌റു ട്രോഫി വള്ളം കളിയിലാണ്‌ ഓണം തുടങ്ങുന്നത്‌ തന്നെ .അതുകൊണ്ട്‌ എന്റെ ഓണമെന്നു പറയുന്നത്‌ വള്ളം കളി തന്നെ .ഓണക്കളികളില്‌ ഏറ്റവും ആവേശമുണര്‌ത്തുക വള്ളംകളികളാണ്‌. മത്സരം എന്നതിലുപരിയായി ജലോത്സവം എന്ന അടിസ്ഥാനത്തിലാണ്‌ ഇത്‌ കണക്കേണ്ടത്‌. ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ്‌ ആറന്മുള പാര്‌ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളംകളി. പായിപ്പാട്‌, കരുവാറ്റ എന്നിവിടങ്ങളിലും വള്ളംകളി നടക്കാറുണ്ട്‌. ചെറുപ്പം മുതലേ നെഹ്‌റു ട്രോഫി വള്ളം കളി നടക്കുന്ന സമയത്ത്‌ പിതാവ്‌ രാഷ്ട്രീയക്കാരനായതിനാല്‌ അതിഥി കളുടെ ബഹളമായിരിക്കും .കോണ്‌ഗ്രെസിന്റെയും മറ്റു പാര്‌ട്ടികളുടെയും നേതാക്കന്മാരെ കൊണ്ട്‌ വീട്‌ ഒരു ഉത്സവ പറമ്പ്‌ പോലെ ആകും .ഓണത്തിന്റെ വലിയ സന്തോഷത്തിന്റെ തുടക്കം .എ .കെ .ആന്റണി വീട്ടിലെ സ്ഥിരം സന്ദര്‍ ശകനായിരുന്നു .നാട്ടിലേക്കാള്‌ ഓണത്തിന്റെ നിറവും മണവും ഇവിടെ തന്നെയാണ്‌ .ഇപ്പോള്‌ കേരളത്തിലെ ഓണം കച്ചവടമായി മാറി .എങ്കിലും മലയാളി അതുമായി പോരുത്തപെടുന്നു.അതില്‍ ഒരു പൊരുത്തക്കേടുണ്ട്‌

ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ (ഫോമാ ജനറല്‍ സെക്രട്ടറി)

ഓണം വരുമ്പോള്‌ ഏറ്റവും ആഹ്ലാദം തരുന്ന കാര്യം പുതിയ വസ്‌ത്രം ലഭിക്കുന്നു എന്നതായിരുന്നു. മാതാപിതാക്കളുടേയും ബന്ധുക്കളുടേയും കയ്യില്‌ നിന്നും ലഭിക്കുന്ന ഓണക്കോടി.

ഒരാഴ്‌ച ലഭിക്കുന്ന ഓണാവധി, പൂക്കളം ഇടുക, തിരുവാതിരകളി, പുലികളി എന്നിവ കാണാന്‌ പോകുക, ഇലയിലുള്ള ഓണസദ്യ, പലതരത്തിലുള്ള വിഭവങ്ങള്‌; എല്ലാം ഇന്ന്‌ ഗ്രുഹാതുരത്വം പകരുന്നു. ഏറ്റവും ഇഷ്ടം അടപ്രഥമനായിരുന്നു!

കറ്റാനം ഇന്നു പട്ടണമായി. അന്നു പുലികളിയുമൊക്കെ അരങ്ങേറിയ കവലയൊക്കെ ഇന്നു മാറിപ്പോയി. കൂറ്റന്‌ കെട്ടിടങ്ങളും വാഹനങ്ങളും പരിഷ്‌കാരവും. പഴയ തരം ഓണം ഓര്‌മ്മയില്‌ മാത്രമായി. ആഘോഷങ്ങളൊന്നും കാലാനുസ്രുതമായി മാറരുതെന്നു ശഠിക്കാനാവില്ലല്ലോ.
ആവേശമോടെ തുഴകള്‌കുത്തി പോകുന്ന എന്നും നമ്മുടെയെല്ലാം മനസിന്‌ സന്തോഷം നല്‌കുന്ന കാര്യം തന്നെയാണ്‌ .ചെറുപ്പത്തില്‌ പായിപ്പാട്‌,കരുവാറ്റ വള്ളം കളി ഒരു അനുഭവമായിരുന്നു.ഓണത്തിനെത്തുന്ന ബന്ദ്‌ധുക്കള്‌ ഒക്കെ അന്നൊരു ഹരമായിരുന്നു.ജാതി മത വിത്യാസങ്ങള്‌ ഓണത്തിനില്ല എന്നതാണ്‌ ഓണത്തിനെ ഓണമാക്കുന്നത്‌.വള്ളം കളിയും അങ്ങനെ തന്നെ .ആറന്മുള വള്ളം കളിക്ക്‌ തിരുവാറന്മുള അമ്പലവുമായി ബന്ധമുന്‌ടെങ്ങിലും യാതൊരു ജാതിമത വിത്യസവുമില്ലാതെ അവിടുത്തെ ജനങ്ങള്‌ അത്‌ കൊണ്ടാടുന്നു.ഓണം എന്നെ ചിന്തിപ്പിക്കുന്നത്‌ അതിന്റെ ഒത്തൊരുമയും കുട്ടായ്‌മയുമാണ്‌.
വള്ളം കളി ഓണത്തിന്റെ സാംസ്‌കാരിക അനുഭവം: ജോണ്‌ ടൈറ്റസ്‌ പോള്‌ കറുകപ്പിള്ളില്‍ ,ജോര്‍ജ്‌ മാത്യു ,ലീലാ മാരേട്ട്‌ , ഗ്ലാഡ്‌സണ്‍്‌ വര്‍ഗീസ്‌ വള്ളം കളി ഓണത്തിന്റെ സാംസ്‌കാരിക അനുഭവം: ജോണ്‌ ടൈറ്റസ്‌ പോള്‌ കറുകപ്പിള്ളില്‍ ,ജോര്‍ജ്‌ മാത്യു ,ലീലാ മാരേട്ട്‌ , ഗ്ലാഡ്‌സണ്‍്‌ വര്‍ഗീസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക