Image

അയ്യപ്പയജ്ഞ മഹാമഹം ഒക്‌ടോബര്‍ 12, 13 തീയതികളില്‍ ന്യൂജേഴ്‌സിയില്‍

ഗണേഷ്‌ നായര്‍ Published on 17 September, 2013
അയ്യപ്പയജ്ഞ മഹാമഹം ഒക്‌ടോബര്‍ 12, 13 തീയതികളില്‍ ന്യൂജേഴ്‌സിയില്‍
ന്യൂയോര്‍ക്ക്‌: വേള്‍ഡ്‌ അയ്യപ്പ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 2013 ഒക്‌ടോബര്‍ 12, 13 തീയതികളില്‍ ന്യൂജേഴ്‌സിയിലെ `മാവാ' ക്ഷേത്രാങ്കണത്തില്‍ വിശ്വവിഖ്യാതനായ സൂര്യകാലടി മന സൂര്യന്‍ സുബ്രഹ്മണ്യ ഭട്ടതിരിപ്പാടിന്റെ പ്രധാന കാര്‍മികത്വത്തില്‍, പത്തില്‍പ്പരം പൂജാരിമാര്‍ക്കൊപ്പം നടത്തുന്ന ഈ യാഗം ഭക്തരുടെ ആയുരാരോഗ്യത്തിനും, ഐശ്വര്യത്തിനും വേണ്ടി നടത്തുമ്പോള്‍ എല്ലാ അയ്യപ്പഭക്തരും ഈ കര്‍മ്മപരിപാടിക്ക്‌ സാക്ഷ്യംവഹിക്കാന്‍ സവിനയം ഭക്തിയോടെ കാത്തിരിക്കുന്നു.

അയ്യപ്പന്മാര്‍ക്ക്‌ സഹായഹസ്‌തവുമായി വര്‍ഷങ്ങളായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടന അമേരിക്കയില്‍ ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ളയുടെ നേതൃത്വത്തില്‍ തുടക്കംകുറിച്ചു. നാട്ടിലെ നിര്‍ദ്ധനരായ കുട്ടികളുടെ വിദ്യാഭ്യാസം, വസ്‌ത്രം, ഭക്ഷണം തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ 25 വര്‍ഷമായി ധര്‍മ്മശാസ്‌താവിന്റെ അനുഗ്രഹത്താല്‍ ട്രസ്റ്റ്‌ ഭാരവാഹികള്‍ നടത്തിപ്പോരുന്നു.

അമേരിക്കയില്‍ കഴിയുന്ന സ്ഥലങ്ങളിലൊക്കെ അയ്യപ്പസൂക്തം പാടി അയ്യപ്പോര്‍ജ്ജം ഭക്തമനസുകളില്‍ നിറയ്‌ക്കാനുള്ള ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ളയുടെ ഉദ്യമത്തില്‍ നൂറുകണക്കിന്‌ വിശ്വാസികള്‍ പിന്തുണയ്‌ക്കുന്ന കാഴ്‌ച വിവിധ ക്ഷേത്രങ്ങളില്‍ മണ്‌ഡലകാലത്തും അല്ലാത്തപ്പോഴും കാണാന്‍ കഴിയുന്ന ഒരു പരമസത്യമാണ്‌. അതിലുപരിയായി അമേരിക്കയില്‍ ക്രിയാത്മകമായി ഇതുവരെ ആരും ദര്‍ശിച്ചിട്ടില്ലാത്ത തരത്തിലുള്ള ഈ യജ്ഞപരിപാടി ഭക്തരില്‍ ആത്മവിശ്വാസം ഉറപ്പിക്കും എന്നതില്‍ സംശയമില്ല.

അതിലെ പ്രധാന ഇനമായ `നാരീപൂജ' സ്‌ത്രീകളെ മഹാലക്ഷ്‌മിക്ക്‌ തുല്യമാക്കി ഐശ്വര്യത്തിന്റെ കെടാവിളക്കായി മാറ്റുന്നു. സ്‌ത്രീകളെ ബഹുമാനിക്കുന്ന ഭാരതീയ സംസ്‌കൃതി അമേരിക്കന്‍ ഐക്യനാടുകളില്‍ ഉയര്‍ത്തിക്കാട്ടാനുള്ള ഈ ഉദ്യമത്തില്‍ പങ്കാളികളാകാന്‍ ട്രസ്റ്റ്‌ ഭാരവാഹികള്‍ എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.

രണ്ടു ദിവസത്തെ വേള്‍ഡ്‌ അയ്യപ്പ സേവാ ട്രസ്റ്റിന്റെ ഭക്തസംഗമത്തില്‍ കുട്ടികള്‍ക്കും സ്‌ത്രീകള്‍ക്കും അതുപോലെ എല്ലാ ഭക്തര്‍ക്കും വേണ്ടി നിരവധി പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

പണ്ടൊക്കെ രാജാക്കന്മാര്‍ മാത്രം കണ്ട്‌ അനുഭവിച്ച സത്യങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക്‌ അനുഭവിക്കത്തക്ക വിധത്തില്‍ ഭക്തിസാന്ദ്രമാക്കി മാറ്റുന്ന ഈ അയ്യപ്പ യജ്ഞം വിജയിപ്പിക്കാന്‍ എല്ലാ ഭക്തരേയും ന്യൂജേവ്‌സിയിലെ മാവാ ശാസ്‌താ ക്ഷേത്ര നഗറിലേക്ക്‌ ഭാരവാഹികള്‍ സവിനയം സ്വാഗതം ചെയ്യുന്നു.
അയ്യപ്പയജ്ഞ മഹാമഹം ഒക്‌ടോബര്‍ 12, 13 തീയതികളില്‍ ന്യൂജേഴ്‌സിയില്‍അയ്യപ്പയജ്ഞ മഹാമഹം ഒക്‌ടോബര്‍ 12, 13 തീയതികളില്‍ ന്യൂജേഴ്‌സിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക