Image

തിരിച്ചെത്തിയ പ്രവാസികള്‍ക്ക്‌ 1000 രൂപ പെന്‍ഷന്‍: മന്ത്രി

Published on 14 October, 2011
തിരിച്ചെത്തിയ പ്രവാസികള്‍ക്ക്‌ 1000 രൂപ പെന്‍ഷന്‍: മന്ത്രി
തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്ന്‌ മടങ്ങിയെത്തിയ പ്രവാസികള്‍ക്കു പ്രതിമാസം ആയിരം രൂപ വീതം ക്ഷേമനിധി പെന്‍ഷന്‍ നല്‍കുമെന്നു മന്ത്രി കെ.സി. ജോസഫ്‌ നിയമസഭയില്‍ അറിയിച്ചു.60 വയസ്‌ പൂര്‍ത്തിയാകുന്ന മുറയ്‌ക്ക്‌ ക്ഷേമനിധിയില്‍ അഞ്ചു വര്‍ഷം അംശാദായം അടയ്‌ക്കുന്നവര്‍ക്കാണ്‌ പെന്‍ഷന്‌ അര്‍ഹതയുണ്ടായിരിക്കുക.

സംസ്ഥാനത്ത്‌ ഗള്‍ഫ്‌ രാജ്യങ്ങളുടെ കോണ്‍സുലേറ്റുകള്‍ ആരംഭിക്കുമെന്നു കഴിഞ്ഞ ദിവസം സൗദി അംബാസഡര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക