Image

കോണ്‍ഗ്രസില്‍ പരസ്യപ്രസ്‌താവനയ്‌ക്ക്‌ വിലക്ക്‌

Published on 31 May, 2011
കോണ്‍ഗ്രസില്‍ പരസ്യപ്രസ്‌താവനയ്‌ക്ക്‌ വിലക്ക്‌
തിരുവനന്തപുരം: കോണ്‍ഗ്രസ്‌ നേതാക്കള്‍ പരസ്യപ്രസ്‌താവനകള്‍ നടത്തരുതെന്ന്‌ കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു. മര്യാദ ലംഘിച്ചുള്ള പ്രസ്‌താവനകള്‍ നടത്തിയാല്‍ സംഘടനാപരമായ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുള്ള വേദികളുണ്‌ടെന്നും പരസ്യപ്രസ്‌താവന നടത്തുകയല്ല വേണ്‌ടതെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത്‌ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം ടി.എന്‍. പ്രതാപന്‍ എംഎല്‍എ, തേറമ്പില്‍ രാമകൃഷ്‌ണന്‍ എം.എല്‍എ.എന്നിവര്‍ നേതൃത്വത്തിനെതിരേ പരസ്യമായി രംഗത്ത്‌ വന്നിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക