Image

മമ്മൂട്ടി സിനിമ സംവിധാനം ചെയ്യുന്നതായി റിപ്പോര്‍ട്ട്‌

Published on 18 September, 2013
മമ്മൂട്ടി സിനിമ സംവിധാനം ചെയ്യുന്നതായി റിപ്പോര്‍ട്ട്‌
പ്രശസ്‌ത നടന്‍ മമ്മൂട്ടി സംവിധാന രംഗത്തേക്ക്‌ കടക്കുന്നതായി റിപ്പോര്‍ട്ട്‌. മലയാളത്തിലെ ഇപ്പോഴത്തെ മുന്‍നിര നയാകന്മാരായ മോഹന്‍ ലാല്‍, ദിലപ്‌, പൃഥ്വിരാജ്‌, ശ്രീനിവാസന്‍, മകന്‍ ദുല്‍ഖര്‍ എന്നിവരെ ഉള്‍പ്പെടുത്തി ചിത്രം സംവിധാനം ചെയ്യാനാണ്‌ തയാറെടുപ്പ്‌. അതിന്‌ വേണ്ട നല്ല ഒരു സ്‌ക്രിപ്‌റ്റ്‌ അന്വേഷിച്ച്‌ നടക്കുകയാണ്‌ മമ്മൂട്ടിയെന്നാണ്‌ റിപ്പോര്‍ട്ട്‌.

കുറച്ചു കാലം മുമ്പ്‌ മുതല്‍ പറഞ്ഞു കേള്‍ക്കുന്നതാണ്‌ മമ്മൂട്ടിയും സംവിധാനത്തിലേക്ക്‌ തിരിയാന്‍ പോകുന്നു എന്ന്‌. പൂര്‍ണ്ണ ഉത്തരവാദിത്വത്തോടെ ഒരുക്കുന്ന ചിത്രമാണ്‌ മമ്മൂട്ടി ഉദ്ദേശിക്കുന്നത്‌.

ഒരു നല്ല സിനിമ സംവിധാനം ചെയ്‌തെടുക്കുന്ന സമയത്തിനുള്ളില്‍ നല്ല നാല്‌ സിനിമ അഭിനയ്‌ക്കാം എന്ന തിരിച്ചറിവുണ്ടായതോടെ തത്‌ക്കാലത്തേക്ക്‌ മമ്മൂട്ടി സംവിധാന മോഹം അടക്കി വച്ചിരിക്കുകയായിരുന്നു. എന്നാല്‍ പുത്രന്‍ ദുല്‍ഖര്‍ സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു എന്ന്‌ റിപ്പോര്‍ട്ട്‌ വന്നതിനു പിന്നാലെയാണ്‌ മമ്മൂട്ടിയുടെ സംവിധാന മോഹവും തലപൊക്കിയത്‌.

അഭിനയത്തില്‍ നിന്ന്‌ ലാല്‍, ശ്രീനിവാസന്‍, കൊച്ചിന്‍ ഹനീഫ, ബാലചന്ദ്ര മേനോന്‍ തുടങ്ങി ഒട്ടേറെ പേര്‍ സംവിധാനത്തിലേക്ക്‌ തിരിഞ്ഞു. പുതുമുഖ നായകന്മാരും പഴയകാല നടിമാരും വരെ അക്കൂട്ടത്തില്‍പ്പെടും. പലരും വിജയിക്കുകയും ചെയ്‌തിരുന്നു.
മമ്മൂട്ടി സിനിമ സംവിധാനം ചെയ്യുന്നതായി റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക