Image

നേപ്പാള്‍ ബസ്സപകടം: മരണസംഖ്യ 42 ആയി

Published on 14 October, 2011
നേപ്പാള്‍ ബസ്സപകടം: മരണസംഖ്യ 42 ആയി

കാഠ്മണ്ഡു: നേപ്പാളില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 42 ആയി. ബനേപ-സിന്ധുലി ദേശീയപാതയിലാണ് അപകടമുണ്ടായത്. ബസിന് മുകളില്‍ ഇരുന്നു യാത്ര ചെയ്യുകയായിരുന്ന 11 പേര്‍ അപകടസമയത്ത് ചാടി രക്ഷപ്പെട്ടു. 700 മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞ ബസ് സുന്‍കോഷി നദീതീരത്താണ് വീണത്. 40 മൃതദേങ്ങള്‍ കണ്ടെടുത്തു. മരിച്ചവരില്‍ 13 സ്ത്രീകളും ഉള്‍പ്പെടുന്നു. അപകടസമയത്ത് 80 പേര്‍ ബസ്സിലുണ്ടായിരുന്നു. 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക