Image

മലിനജലവുമായി എത്തിയ 10 കുടിവെള്ള ടാങ്കറുകള്‍ പിടിച്ചെടുത്തു

Published on 14 October, 2011
മലിനജലവുമായി എത്തിയ 10 കുടിവെള്ള ടാങ്കറുകള്‍ പിടിച്ചെടുത്തു
കൊച്ചി: കൊച്ചിയില്‍ മലിനജലവുമായി എത്തിയ 10 കുടിവെള്ള ടാങ്കറുകള്‍ അധികൃതര്‍ പിടിച്ചെടുത്തു. വെള്ളത്തില്‍ ഇ-കോളി ബാക്ടീരിയ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പാലാരിവട്ടം, കാക്കനാട് പ്രദേശങ്ങളില്‍ വിവിധ ഹോട്ടലുകളിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പകര്‍ച്ചവ്യാധികള്‍ പകര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. ലൈസന്‍സ് ഇല്ലാത്തതിന്റെ പേരില്‍ കളക്‌ട്രേറ്റ് കാന്റീന്‍ അടപ്പിച്ചു. കാക്കനാട്ടെ രണ്ട് ഹോട്ടലുകളും പരിശോധനയുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ അടപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക