Image

ഗ്രോ വാസു പോലീസ് കസ്റ്റഡിയില്‍

Published on 14 October, 2011
ഗ്രോ വാസു പോലീസ് കസ്റ്റഡിയില്‍
തൃശൂര്‍ : തൊഴിലാളി സംഘടന നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗ്രോ വാസുവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെടുന്നവരുടെ വീട്ടില്‍ പോയി മടങ്ങും വഴി തൃശൂര്‍ റെസ്റ്റ് ഹൗസില്‍ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ ഈസ്റ്റ് പോലീസാണ് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഗ്രോ വാസുവിനേയും കൂടെയുണ്ടായിരുന്നവരേയും അറസ്റ്റ് ചെയ്തത്.

ഏഴ് പേര്‍ മുറിയിലുണ്ടായിരുന്നതില്‍ നിന്ന് ഒരാള്‍ പോലീസിനെ കണ്ട് രക്ഷപെട്ടു. ഗ്രോ വാസു ഉള്‍പ്പടെ ആറ് പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ മൂന്നു പേര്‍ മലയാളികളും മൂന്നു തമിഴരും ഉള്‍പ്പെടുന്നു. അറസ്റ്റിലായവരില്‍ രണ്ട് അഭിഭാഷകരും ഉള്ളതായാണ് സൂചന. വ്യാഴാഴ്ച രാത്രി ഇവര്‍ റെസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നിരുന്നു.

മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെടുന്ന രൂപേഷിന്റെ വീട്ടില്‍ പോയതിനേക്കുറിച്ച് ഇവരോട് തൃശൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക