Image

സംസ്‌കാര ശുശ്രൂഷ നടക്കുന്നതിനിടെ വീട്ടില്‍ കവര്‍ച്ച നടത്തിയ 18കാരന് 18 വര്‍ഷം ജയില്‍ ശിക്ഷ

പി.പി.ചെറിയാന്‍ Published on 14 October, 2011
സംസ്‌കാര ശുശ്രൂഷ നടക്കുന്നതിനിടെ വീട്ടില്‍ കവര്‍ച്ച നടത്തിയ 18കാരന് 18 വര്‍ഷം ജയില്‍ ശിക്ഷ

ഫോര്‍ട്ട് വര്‍ത്ത്(ടെക്‌സസ്): കാര്‍ അപകടത്തില്‍
മരിച്ച ബേസ് ബോള്‍ കളിക്കാരനും, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയുമായ എറിക് ട്രവിനൊയുടെ സംസ്‌ക്കാര ശുശ്രൂഷകള്‍ നടക്കുമ്പോള്‍ വീട്ടില്‍ ആരും ഇല്ല എന്ന് ഉറപ്പുവരുത്തി അതിക്രമിച്ചു കടന്ന് ശവസംസ്‌ക്കാരത്തിനായ കരുതിവെച്ചിരുന്ന 800 ഡോളറും, ചില ട്രോഫികളും, ടെലിവിഷനും കവര്‍ച്ച ചെയ്ത 18 ക്കാരന് 18 വര്‍ഷത്തെ ജയില്‍ ശിക്ഷ ഒക്‌ടോബര്‍ 12 ബുധനാഴ്ച ടെന്റ് കൗണ്ടി കോടതി വിധിച്ചു.

ഫോര്‍ട്ട് വര്‍ത്തില്‍ നിന്നുള്ള ഗില്‍ബര്‍ട്ട് റോഡ്രിഗസ്സിന് 6 വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ പരോള്‍ ലഭിക്കുകയുള്ളൂ.

20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതി ചെയ്തതെങ്കിലും 18 വര്‍ഷത്തെ ശിക്ഷയാണ് നല്‍കുന്നതെന്ന് കോടതി ചൂണ്ടി കാട്ടി. ഓഗസ്റ്റില്‍ തന്നെ ഗില്‍ബര്‍ട്ട് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
സംസ്‌കാര ശുശ്രൂഷ നടക്കുന്നതിനിടെ വീട്ടില്‍ കവര്‍ച്ച നടത്തിയ 18കാരന് 18 വര്‍ഷം ജയില്‍ ശിക്ഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക