Image

ഐസ്‌ക്രീം കേസ്: വി.എസിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല

Published on 14 October, 2011
ഐസ്‌ക്രീം കേസ്: വി.എസിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല
കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ ഇപ്പോള്‍ നടക്കുന്ന പുനരന്വേഷണത്തിന്റെ പുരോഗതി കോടതി വിലയിരുത്തണമെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. വി.എസിന്റെ ഹര്‍ജി ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അച്യുതാനന്ദന്‍ പ്രത്യേക ഹര്‍ജി നല്‍കുകയാണെങ്കില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് രണ്ടാഴ്ച കൂടുമ്പോള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടാം.

കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് പൊതു പ്രവര്‍ത്തകനായ കൊളക്കാടന്‍ മൂസഹാജിയുടെ വാദവും തത്കാലം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. മൂസഹാജിയുടെ ഹര്‍ജി ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് പറഞ്ഞ കോടതി പ്രധാന കേസ് പരിഗണിക്കുന്ന ഡിസംബര്‍ 22ന് ഇത് പരിഗണിക്കുമെന്ന് വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക