Image

നിയമസഭാംഗങ്ങളുടെ ശമ്പളം ഇരട്ടിയാക്കാന്‍ ശുപാര്‍ശ

Published on 14 October, 2011
നിയമസഭാംഗങ്ങളുടെ ശമ്പളം ഇരട്ടിയാക്കാന്‍ ശുപാര്‍ശ
തിരുവനന്തപുരം: നിയമസഭാംഗങ്ങളുടെയും മന്ത്രിമാരുടെയും ശമ്പളം കുത്തനേ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. മന്ത്രിമാരുടെ ശമ്പളം 1000 രൂപയില്‍ നിന്ന് 10,000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നതാണ് രാജേന്ദ്രബാബു കമ്മീഷന്റെ പ്രധാന ശുപാര്‍ശ. അംഗങ്ങളുടെ പ്രതിമാസ അലവന്‍സ് 8500 രൂപയാക്കണം. മണ്ഡല അലവന്‍സായി ഇപ്പോള്‍ നല്‍കിവരുന്ന 5000 രൂപ 6500 രൂപയായി വര്‍ധിപ്പിക്കണം. കൂടാതെ പുതുതായി ഡ്രൈവര്‍ അലവന്‍സ് എന്ന പേരില്‍ 6500 രൂപയും ഓരോ അംഗങ്ങള്‍ക്കും അനുവദിക്കണമെന്ന് കമ്മീഷന്റെ ശുപാര്‍ശയിലുണ്ട്.

പരമാവധി 20,000 രൂപ കമ്മീഷന്‍ എന്നത് 25,000 രൂപയായി കൂട്ടണം. പെന്‍ഷന്‍ 4000 രൂപയില്‍ നിന്ന് 6000 രൂപയാക്കണം. മന്ത്രിമാരുടെ പ്രതിദിന അലവന്‍സ് 500 രൂപ 750 രൂപയാക്കണം. അന്യസംസ്ഥാന അലവന്‍സ് 600 ല്‍ നിന്ന് 900 രൂപയാക്കണം. ഇന്‍ഫര്‍മേഷന്‍ അലവന്‍സ് 1000, സെക്രട്ടേറിയറ്റ് അലവന്‍സ് 7500 എന്നിവയാണ് മറ്റ് ശുപാര്‍ശകള്‍. അതായത് ആകെവരുമാനം 20,300 രൂപയില്‍ നിന്ന് 40,250 രൂപയാക്കണമെന്നാണ് ശുപാര്‍ശ. കമ്മീഷന്റെ ശുപാര്‍ശകള്‍ സ്പീക്കര്‍ക്ക് സമര്‍പ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക