Image

കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സിയുടെ ഓണാഘോഷത്തിന് ഇനി ദിവസങ്ങള്‍ മാത്രം

മൊയ്തീന്‍ പുത്തന്‍ചിറ Published on 21 September, 2013
കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സിയുടെ ഓണാഘോഷത്തിന് ഇനി ദിവസങ്ങള്‍ മാത്രം
ന്യൂജെഴ്‌സി: കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി (KANJ)യുടെ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ക്ക് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, സംഘാടകരുടെ ആത്മവീര്യത്തിന് ഉണര്‍വ്വേകിക്കൊണ്ട് അഭൂതപൂര്‍വ്വമായ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രസിഡന്റ് ജിബി തോമസ് മോളോപ്പറമ്പില്‍ പറഞ്ഞു.  പ്രവേശന ടിക്കറ്റുകളുടെ വില്പന ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നും ജിബി പറഞ്ഞു.

സെപ്തംബര്‍ 28 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിമുതല്‍ വൈകീട്ട് 6 മണിവരെ നോര്‍ത്ത് ബ്രന്‍സ്‌വിക് ഹൈസ്‌കൂളില്‍ (North Brunswick High School, 98 Raider Rd., North Brunswick, NJ 08902) ഓണാഘോഷങ്ങളുടെ തിരി തെളിയുമ്പോള്‍ ന്യൂജെഴ്‌സിയിലേയും പരിസരപ്രദേശങ്ങളിലേയും മലയാളികള്‍ക്ക് അതൊരു ഉത്സവമായിരിക്കുമെന്ന് ജിബി പറഞ്ഞു.

Assemblyman Peter Deigen, Assemblyman Upendra Chivukula, Franklin Township Mayor Brian D. Levine, North Brunswick Mayor Francis Womack, Consul General of India (New York) Dnyaneshwar M. Mulay, Edison Councilman & Mayor Candidate Dr. Sudhanshu Prasad  എന്നീ വിശിഷ്ടാതിഥികളുടെ മഹനീയ സാന്നിദ്ധ്യം കൊണ്ട് ആഘോഷം അതിമനോഹരമാകുമെന്ന് സംഘാടകര്‍ വിലയിരുത്തുന്നു. സംഘടനയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം വിശിഷ്ടാതിഥികള്‍ പങ്കെടുക്കുന്നത്. 
 
ഓണാഘോഷങ്ങളുടെ കണ്‍വീനര്‍ മുന്‍ പ്രസിഡന്റുകൂടിയായ ജയപ്രകാശ് കുളമ്പിലും കോകണ്‍വീനര്‍മാരായി രാജു പള്ളത്ത്, ജോമോന്‍ മാഞ്ഞൂരാന്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

അബ്ദുള്ള സയ്യിദ്, അനില്‍ പുത്തന്‍ചിറ, ദീപ്തി നായര്‍, സജി പോള്‍, ജയിംസ് മുക്കാടന്‍, അലക്‌സ് മാത്യു, ലൂസി കുരിയാക്കോസ്, അനിയന്‍ ജോര്‍ജ്, ഷീല ശ്രീകുമാര്‍, രുഗ്മിണി പത്മകുമാര്‍, റെജി ജോര്‍ജ്, എ.സി. ജയിംസ്, അലക്‌സ് ജോര്‍ജ്, റോയ് മാത്യു, ബെറ്റി പോള്‍, നീന സുധീര്‍, തങ്കമണി അരവിന്ദന്‍, ജൂഡിത്ത് ജോയ് എന്നിവര്‍ നേതൃത്വം നല്‍കുന്ന വിവിധ കമ്മിറ്റികള്‍?ആഘോഷങ്ങള്‍ക്ക് കൂടുതല്‍ വര്‍ണ്ണപ്പകിട്ടേകാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നു.
 
ഉച്ചയ്ക്ക് 12 മണിക്ക് പരമ്പരാഗത രീതിയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് കലാപരിപാടികള്‍ ആരംഭിക്കുന്നതാണ് . മാവേലിമന്നന് വരവേല്‍പ്, ചെണ്ടമേളം, താലപ്പൊലി, കൈകൊട്ടിക്കളി, തിരുവാതിര, നൃത്തനൃത്ത്യങ്ങള്‍, കോമഡി സ്‌കിറ്റ്‌സ് മുതലായ വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
 
ഹിന്ദിയിലും ഇംഗ്ലീഷിലും മറ്റു തെന്നിന്ത്യന്‍ ഭാഷകളിലുമായി ആയിരത്തില്‍പരം ആല്‍ബങ്ങളിലും നിരവധി സിനിമകള്‍ക്കു വേണ്ടിയും ഗാനങ്ങള്‍ ആലപിച്ച് യുവജനങ്ങളുടെ മനസ്സു കീഴടക്കിയ സുപ്രസിദ്ധ പിന്നണി ഗായകന്‍ ഫ്രാങ്കോയുടെ ഗാനമേളയാണ് ഈ വര്‍ഷത്തെ ഓണാഘോഷത്തിലെ പ്രധാന പരിപാടി.
 
ഈ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് ഈ വര്‍ഷത്തെ ഓണം അവിസ്മരണീയമാക്കുവാന്‍ എല്ലാവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു എന്ന് പ്രസിഡന്റ് ജിബി തോമസ് മോളോപറമ്പില്‍, ജനറല്‍ സെക്രട്ടറി സ്വപ്‌ന രാജേഷ്, ട്രഷറര്‍ സണ്ണി വാളിയംപ്ലാക്കല്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :: www.kanj.org

കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സിയുടെ ഓണാഘോഷത്തിന് ഇനി ദിവസങ്ങള്‍ മാത്രം കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സിയുടെ ഓണാഘോഷത്തിന് ഇനി ദിവസങ്ങള്‍ മാത്രം കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സിയുടെ ഓണാഘോഷത്തിന് ഇനി ദിവസങ്ങള്‍ മാത്രം കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സിയുടെ ഓണാഘോഷത്തിന് ഇനി ദിവസങ്ങള്‍ മാത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക