Image

ബോളിവുഡില്‍ ഭാഗ്യം പരീക്ഷിച്ച്‌ റിച്ച

Published on 21 September, 2013
ബോളിവുഡില്‍ ഭാഗ്യം പരീക്ഷിച്ച്‌ റിച്ച
നടി റിച്ച പനായിയെ ബോളിവുഡില്‍ അഭിനയിക്കാനുള്ള അവസരം അപ്രതീക്ഷിതമായി തേടിയെത്തി. രാജേഷ്‌ പിള്ള സംവിധാനം ചെയ്‌ത്‌ മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ട്രാഫിക്‌ എന്ന സിനിമയുടെ റീമേക്കിലൂടെയാണ്‌ റിച്ച ബോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കുന്നത്‌. മനോജ്‌ ബാജ്‌പേയ്‌, ജിമ്മി ഷെര്‍ഗില്‍, തെന്നിന്ത്യന്‍ നടി നികിത തുടങ്ങിയവര്‍ക്കൊപ്പമാണ്‌ റിച്ച ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്‌.ഹിന്ദി സിനിമയില്‍ അഭിനയിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന്‌ റിച്ച പ്രതികരിച്ചു. ഓഡിഷനില്‍ തിരഞ്ഞെടുക്കപ്പെട്ട ശേഷം മാത്രമാണ്‌ തന്റെ റോള്‍ എന്താണെന്ന്‌ അറിഞ്ഞതെന്നും റിച്ച പറഞ്ഞു. ഷൂട്ടിംഗ്‌ പൂനെയില്‍ നടന്നുവരുന്നു.

വാടാമല്ലി, ബാങ്കോക്ക്‌ സമ്മര്‍, സാന്‍വിച്ച്‌ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇപ്പോള്‍ തെലുങ്കിലും തമിഴിലും ഒരുക്കുന്ന മനസുനു മായ സേയകെ എന്ന ചിത്രത്തില്‍ അഭിനയിച്ചുവരുന്നു.
ബോളിവുഡില്‍ ഭാഗ്യം പരീക്ഷിച്ച്‌ റിച്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക