Image

എം.എല്‍.എമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ കമ്മീഷന്‍ ശിപാര്‍ശ

Published on 14 October, 2011
എം.എല്‍.എമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ കമ്മീഷന്‍ ശിപാര്‍ശ
തിരുവനന്തപുരം: എം.എല്‍.എമാരുടെ ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളും വര്‍ധിപ്പിക്കാന്‍ കമ്മീഷന്‍ ശിപാര്‍ശ. ശിപാര്‍ശ നടപ്പിലായാല്‍ എം.എല്‍.എമാരുടെ വേതനവും മറ്റ്‌ ആനുകൂല്യങ്ങളും ഇരട്ടിയിലധികമാകും. നിലവില്‍ 20,300 രൂപ ലഭിക്കുന്ന എം.എല്‍.എമാരുടെ വേതനം 40,250 രൂപയായി വര്‍ധിക്കും.

മന്ത്രിമാര്‍, സ്‌പീക്കര്‍, ഡെപ്യൂട്ടി സ്‌പീക്കര്‍, പ്രതിപക്ഷ നേതാവ്‌, ചീഫ്‌ വിപ്പ്‌ എന്നിവരുടെ ശമ്പളം 1000 രൂപയില്‍ നിന്ന്‌ 10,000രൂപയാക്കി ഉയര്‍ത്തണമെന്ന്‌ ശിപാര്‍ശയുണ്ട്‌. പ്രതിദിന അലവന്‍സ്‌ സംസ്ഥാനത്തിനകത്ത്‌ 750 രൂപയായും പുറത്ത്‌ 900 രൂപയായും ഉയര്‍ത്തണമെന്നും ശിപാര്‍ശയുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക