Image

ഇംഗ്ലീഷ്‌ കുര്‍ബാന അമേരിക്കന്‍മലയാളി കുട്ടികളുടെയും യുവജനങ്ങളുടെയും അവകാശം: റവ. ഡോ. മണക്കാട്ട്‌

ജോസ്‌ മാളേയ്‌ക്കല്‍ Published on 20 September, 2013
ഇംഗ്ലീഷ്‌ കുര്‍ബാന അമേരിക്കന്‍മലയാളി കുട്ടികളുടെയും യുവജനങ്ങളുടെയും അവകാശം: റവ. ഡോ. മണക്കാട്ട്‌
ഫിലാഡല്‍ഫിയ: അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന്‌ ഇംഗ്ലീഷ്‌ ഭാഷ സംസാരിക്കുകയും, സ്‌കൂളില്‍ ഇംഗ്ലീഷ്‌ ഭാഷയിലൂടെ അദ്ധ്യയനം നടത്തുകയും ചെയ്യുന്ന സീറോമലബാര്‍ റീത്തില്‍പെട്ട കുട്ടികളുടെയും, യുവജനങ്ങളുടെയും അവകാശമാണ്‌ തങ്ങള്‍ക്ക്‌ അറിയാവുന്ന ഭാഷയില്‍ ദിവ്യബലി അര്‍പ്പിക്കാന്‍ സാധിക്കുക എന്ന്‌ ഫിലാഡല്‍ഫിയ സെ. ന്യൂമാന്‍ ക്‌നാനായ കാത്തലിക്‌ മിഷന്‍ ഡയറക്ടര്‍ റവ. ഡോ. മാത്യു മണക്കാട്ട്‌ എടുത്തുപറഞ്ഞു. പുതിയ സണ്‍ഡേ സ്‌കൂള്‍ വര്‍ഷം ആരംഭിക്കുന്നതിന്റെ ഭാഗമായി സെ. തോമസ്‌ സീറോമലബാര്‍ പള്ളിയില്‍ വിശ്വാസപരിശീലനം നടത്തുന്ന കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും, യുവജനങ്ങള്‍ക്കുംവേണ്ടി ഇംഗ്ലീഷ്‌ ഭാഷയില്‍ സീറോമലബാര്‍ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടുു നടത്തിയ സന്ദേശത്തില്‍ ഫാ. മാത്യു ഉല്‍ബോധിപ്പിച്ചു.

ഇന്ത്യന്‍ അമേരിക്കന്‍ മാതാപിതാക്കള്‍ക്ക്‌ ജനിച്ച്‌ അമേരിക്കയില്‍ സ്ഥിരമായി ജീവിക്കുകയും, വീട്ടിലും, സ്‌കൂളിലും, മറ്റെല്ലായിടത്തും അവരുടെ മാതൃഭാഷയായ ഇംഗ്ലിഷിലൂടെ ആശയവിനിമയം നടത്തുകയും, സ്‌കൂളില്‍ ഇംഗ്ലീഷില്‍ പഠിക്കുകയും, അനായാസം ഇംഗ്ലീഷില്‍ എഴുതുകയും വായിക്കുകയും, ഇംഗ്ലീഷ്‌ ടി. വി പ്രോഗ്രാമുകള്‍ മാത്രം കാണുകയും, ഫെയിസ്‌ ബുക്‌, റ്റ്വിറ്റര്‍ പോലുള്ള സോഷ്യല്‍ നെറ്റ്‌ വര്‍ക്കിങ്ങ്‌ സൈറ്റുകളിലൂടെ പുറംലോകവുമായി ഇംഗ്ലീഷില്‍ മാത്രം ചാറ്റ്‌ ചെയ്യുകയും, ഐഫോണ്‍, ഐപാഡ്‌, റ്റാബ്‌ലറ്റ്‌ പോലുള്ള അത്യാധുനിക ഇലക്ട്രോണിക്‌ ഗാഡ്‌ജറ്റ്‌സ്‌ ഇല്ലാതെ ജീവിക്കാന്‍ സാധിക്കാത്ത ഒരു തലമുറയ്‌ക്ക്‌ അവര്‍ക്ക്‌ വഴങ്ങാത്ത മാതാപിതാക്കളുടെ മാതൃഭാഷയിലുള്ള മലയാളം കുര്‍ബാന അടിച്ചേല്‍പ്പിക്കുമ്പോള്‍ പിഞ്ചുമനസുകളില്‍ മുതിര്‍ന്നവര്‍ ഏല്‍പ്പിക്കുന്ന അഘാതം നാമാരും അറിയുന്നില്ല. കുട്ടികള്‍ക്ക്‌ മനസിലാകണമെങ്കില്‍ അവരുടെ ഭാഷയില്‍ ദിവ്യബലി അവരോടൊപ്പം അര്‍പ്പിക്കുകയും, മതബോധനം, വെക്കേഷന്‍ ബൈബിള്‍സ്‌കൂള്‍ തുടങ്ങിയ വിസ്വാസവളര്‍ച്ചാ പരിപാടികള്‍ ഇംഗ്ലീഷില്‍ നടത്തുകയും ചെയ്യുമ്പോള്‍ കുട്ടികളും മലയാളം ഒട്ടും അറിയാത്ത യുവജനങ്ങളും സജീവമായി അതില്‍ ഇഴുകിച്ചേരും. ഫാ. മാത്യു തുടര്‍ന്നു.

ഏതാണ്ട്‌ നാലുവര്‍ഷങ്ങളുടെ ഇടവേളയ്‌ക്കുശേഷം നടത്തിയ ഇംഗ്ലീഷ്‌ കുര്‍ബാനയില്‍ പങ്കെടുത്തതിലുള്ള സന്തോഷം എല്ലാവരും പ്രകടിപ്പിച്ചു. പങ്കെടുത്ത മുന്നൂറോളം കുട്ടികള്‍ക്കും, യുവാക്കള്‍ക്കും, യുവമാതാപിതാക്കള്‍ക്കും അത്‌ പുത്തന്‍ഉണര്‍വിനു കാരണമായി. കുര്‍ബാനയിലെ പ്രാര്‍ത്ഥനകളുടെയും, പാട്ടുകളുടെയും അര്‍ത്ഥം ശരിക്കും മനസിലാക്കിദിവ്യബലിയില്‍ സജീവമായി പങ്കെടുക്കാന്‍ സാധിച്ചു എന്ന്‌ മിക്ക കുട്ടികളും അഭിപ്രായപ്പെട്ടു. തിരുവോണത്തലേന്ന്‌ അര്‍പ്പിക്കപ്പെട്ട ഇംഗ്ലീഷ്‌ കുര്‍ബാന കുട്ടികള്‍ക്കുള്ള ഓണസമ്മാനമാണെന്ന്‌ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ സുസ്‌മേരവദനനായി പ്രസ്‌താവിച്ചു. ക്‌നാനായ മിഷനിലെ മതബോധനവിദ്യാര്‍ത്ഥികളും ഇംഗ്ലീഷ്‌ കുര്‍ബാനയില്‍ സജീവമായി പങ്കെടുത്തു.

അഞ്‌ജലി, അമല, ജോണി, മലിസ, സലിന, ജയ്‌സണ്‍, ഡെന്നിസ്‌, ടെല്‍വിന്‍, റോമി എന്നിവര്‍ മനോഹരമായി ആലപിച്ച ഇംഗ്ലീഷ്‌ പാട്ടുകള്‍ക്കൊപ്പം കോണ്‍ഗ്രിഗേഷന്‍ ഒന്നടങ്കം ചേര്‍ന്നു പാടിയും, പ്രാര്‍ത്ഥനകള്‍ ചൊല്ലിയും ദിവ്യബലി ഒരു സ്വര്‍ഗീയാനുഭൂതിയാക്കി മാറ്റി.
ഇംഗ്ലീഷ്‌ കുര്‍ബാന അമേരിക്കന്‍മലയാളി കുട്ടികളുടെയും യുവജനങ്ങളുടെയും അവകാശം: റവ. ഡോ. മണക്കാട്ട്‌ഇംഗ്ലീഷ്‌ കുര്‍ബാന അമേരിക്കന്‍മലയാളി കുട്ടികളുടെയും യുവജനങ്ങളുടെയും അവകാശം: റവ. ഡോ. മണക്കാട്ട്‌ഇംഗ്ലീഷ്‌ കുര്‍ബാന അമേരിക്കന്‍മലയാളി കുട്ടികളുടെയും യുവജനങ്ങളുടെയും അവകാശം: റവ. ഡോ. മണക്കാട്ട്‌ഇംഗ്ലീഷ്‌ കുര്‍ബാന അമേരിക്കന്‍മലയാളി കുട്ടികളുടെയും യുവജനങ്ങളുടെയും അവകാശം: റവ. ഡോ. മണക്കാട്ട്‌ഇംഗ്ലീഷ്‌ കുര്‍ബാന അമേരിക്കന്‍മലയാളി കുട്ടികളുടെയും യുവജനങ്ങളുടെയും അവകാശം: റവ. ഡോ. മണക്കാട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക