Image

നരേന്ദ്രമോഡിയെ പിന്തുണയ്‌ക്കാന്‍ രജനികാന്ത്‌ എത്തുമോ?

ജയമോഹനന്‍ എം Published on 20 September, 2013
നരേന്ദ്രമോഡിയെ പിന്തുണയ്‌ക്കാന്‍ രജനികാന്ത്‌ എത്തുമോ?
നരേന്ദ്രമോഡിയെ പിന്തുണയ്‌ക്കാന്‍ തമിഴകത്തിന്റെ സൂപ്പര്‍താരം രജനികാന്ത്‌ എത്തുമെന്ന വാര്‍ത്തകള്‍ക്ക്‌ വീണ്ടും ശക്തിപ്രാപിച്ചിരിക്കുന്നു. മോഡിയെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ്‌ സൗത്ത്‌ ഇന്ത്യയില്‍, പ്രത്യേകിച്ചും തമിഴകത്തും കര്‍ണ്ണാകടയിലും, ബിജെപിയുടെ പ്രചാരകനായി സ്റ്റൈല്‍ മന്നന്‍ രജനികാന്ത്‌ എത്തുമെന്ന പ്രചാരണം ശക്തമായത്‌.

നരന്ദ്രമോഡിയുടെ ഏറ്റവും അടുത്ത സുഹൃത്താണ്‌ രജനികാന്ത്‌. നരേന്ദ്രമോഡിയുമായുള്ള തന്റെ സൗഹൃദം രജനി തന്നെ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്‌. അന്തരിച്ച ശിവസേന നേതാവ്‌ ബാല്‍താക്കറെയുടെയും അടുത്ത സുഹൃത്തായിരുന്നു രജനികാന്ത്‌. താക്കറെയോടുള്ള തന്റെ ആരാധന പലപ്പോഴും രജനി തുറന്ന്‌ പ്രകടിപ്പിച്ചിട്ടുമുണ്ട്‌.

തമിഴകത്ത്‌ രാഷ്‌ട്രീയ അനുഭാവം രജനി ഇതിനു മുമ്പും വെളിപ്പെടുത്തിയിട്ടുള്ളതാണ്‌. സൂപ്പര്‍താര പദവിയിലെത്തിയ തൊണ്ണൂറുകളുടെ തുടക്കത്തില്‍ കോണ്‍ഗ്രസിനോടായിരുന്നു രജനിയുടെ അനുഭാവം. എന്നാല്‍ 96ലെ അസംബ്ലി ഇലക്ഷനില്‍ ജയലളിതയുടെ അണ്ണാ ഡിഎംകെയുമായി കോണ്‍ഗ്രസ്‌ ചേര്‍ന്നതോടെ രജനി കളംമാറ്റി ചവുട്ടി. അതോടെ കരുണാനിധിയുടെ ഡി.എം.കെയുടെ ഏറ്റവും വലിയ അടുപ്പക്കാരനായി രജനികാന്ത്‌. 96 ലെ അസംബ്ലി ഇലക്ഷനില്‍ ജയലളിതക്കെതിരെ പരസ്യമായി രജനി പ്രചരണത്തിന്‌ ഇറങ്ങുകയും കരുണാനിധിയെ സഹായിക്കുകയും ചെയ്‌തിരുന്നു. വന്‍ വിജയമാണ്‌ 96ല്‍ രജനിയുടെ പിന്തുണ ഡിഎംകെ മുന്നണിക്ക്‌ സമ്മാനിച്ചത്‌. അന്ന്‌ തുടങ്ങി കരുണാനിധിയുടെ ഏറ്റവും അടുത്ത സുഹൃത്തുമായിരുന്നു രജനി.

എന്നാല്‍ 2001ല്‍ ജയലളിത അധികാരത്തില്‍ തിരിച്ചുവന്നതോടെ രജനി രാഷ്‌ട്രീയത്തില്‍ നിശബ്‌ദനായി. ജയലളിതയുടെ തിരിച്ചുവരവ്‌ രജനി ഒരിക്കലും പ്രതീക്ഷിച്ചിരുന്നതായിരുന്നില്ല. സ്വന്തമായി പാര്‍ട്ടിയുണ്ടാക്കി രാഷ്‌ട്രീയത്തില്‍ രജനി എത്തുമെന്നും പലപ്പോഴും പറഞ്ഞു കേട്ടിരുന്നെങ്കിലും അതൊന്നും സംഭവിച്ചതുമില്ല. എന്തായാലും നരേന്ദ്രമോഡിയുടെ ഒരു തരംഗം സംഭവിച്ചിരിക്കുമ്പോള്‍ രജനി മോഡിക്കൊപ്പം കൂടുമോ എന്നത്‌ ഉടന്‍ തന്നെ അറിയാന്‍ കഴിയും. അങ്ങനെയെങ്കില്‍ തമിഴക രാഷ്‌ട്രീയത്തില്‍ പുതിയ മാറ്റങ്ങള്‍ക്ക്‌ രജനിയുടെ കടന്നു വരവ്‌ കാരണമാകും. എന്നാല്‍ മുസ്ലിംവിരുദ്ധ കലാപങ്ങളുടെ ആരോപണങ്ങള്‍ പേറുന്ന മോഡിയുമായുള്ള രാഷ്‌ട്രീയ ബന്ധം രജനിയുടെ ആരാധകര്‍ എങ്ങനെ സ്വീകരിക്കുമെന്നതും കാത്തിരുന്നത്‌ തന്നെ കാണണം.
നരേന്ദ്രമോഡിയെ പിന്തുണയ്‌ക്കാന്‍ രജനികാന്ത്‌ എത്തുമോ?
നരേന്ദ്രമോഡിയെ പിന്തുണയ്‌ക്കാന്‍ രജനികാന്ത്‌ എത്തുമോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക