Image

മദ്യത്തിന്റെ ലഭ്യത കുറയ്ക്കുന്ന നടപടിക്കു സര്‍ക്കാര്‍ മുന്‍കൈയെടുക്കണം: മാര്‍ ബസേലിയോസ് ക്ലീമിസ് ബാവ

Published on 22 September, 2013
മദ്യത്തിന്റെ ലഭ്യത കുറയ്ക്കുന്ന നടപടിക്കു സര്‍ക്കാര്‍ മുന്‍കൈയെടുക്കണം: മാര്‍ ബസേലിയോസ് ക്ലീമിസ് ബാവ
പുന്നമൂട് (മാവേലിക്കര): കേരള സമൂഹത്തെ കാര്‍ന്നുതിന്നുന്ന മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ ധീരമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. മലങ്കര കത്തോലിക്കാ സഭ പുനരൈക്യവാര്‍ഷിക സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടനവേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് മലങ്കര കത്തോലിക്കാ സഭയ്ക്ക് ഒരു സുപ്രധാന ആവശ്യമുന്നയിക്കാനുണെ്ടന്ന മുഖവുരയോടെയാണ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ മദ്യത്തിനെതിരേ ആഞ്ഞടിച്ചത്.

വികസനവും കരുതലും മുഖമുദ്രയാക്കിയിട്ടുള്ള ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ സ്വപ്ന സാക്ഷാത്കരത്തിനു മദ്യപ്പിശാചിനെ ഒഴിവാക്കണം. മദ്യത്തില്‍നിന്നുള്ള ലാഭം വേണെ്ടന്നു വയ്ക്കാന്‍ സര്‍ക്കാര്‍ തയാറാകണം. മദ്യനിരോധനത്തേക്കാള്‍ മദ്യത്തിന്റെ ലഭ്യത ക്രമാനുഗതമായി കുറയ്ക്കാനുള്ള നടപടികളാണു സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക