Image

മതേതരസമൂഹം യാഥാര്‍ഥ്യമാക്കാന്‍ ഗുരുദര്‍ശനം സാമൂഹിക നിയമമാവണം: കെ.എം. മാണി

Published on 22 September, 2013
മതേതരസമൂഹം യാഥാര്‍ഥ്യമാക്കാന്‍ ഗുരുദര്‍ശനം സാമൂഹിക നിയമമാവണം: കെ.എം. മാണി
ശിവഗിരി (വര്‍ക്കല): മതേതര സമൂഹം എന്ന ഭരണഘടനാസങ്കല്പം പ്രാവര്‍ത്തികമാകണമെങ്കില്‍ ഭേദചിന്തയില്ലാത്ത സമൂഹമെന്ന ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനം സാമൂഹിക നിയമവും ജീവിതചര്യയുമായി മാറണമെന്നു ധനമന്ത്രി കെ.എം.മാണി അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ മുഖമുദ്രയാണു മതേതരത്വം. അതു കടലാസിലൊതുങ്ങരുത് - അദ്ദേഹം പറഞ്ഞു

ശ്രീനാരായണഗുരുവിന്റെ മഹാസമാധി ദിനാചരണം പ്രമാണിച്ചു വര്‍ക്കല ശിവഗിരിയില്‍ ഇന്നലെ രാവിലെ നടന്ന മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മാണി.

സമുദായസേവനത്തിലൂടെ സമുദായത്തിന്റെ ഉത്കൃഷ്ടതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം സാമുദായികസൗഹാര്‍ദം ഊട്ടിയുറപ്പിക്കാനും ശ്രമിക്കണമെന്നു മന്ത്രി പറഞ്ഞു.

ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ അബ്ദുസമദ്‌സമദാനി, വര്‍ക്കല കഹാര്‍, ട്രസ്റ്റ് ട്രഷറര്‍ സ്വാമി പരമാനന്ദ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മതേതരസമൂഹം യാഥാര്‍ഥ്യമാക്കാന്‍ ഗുരുദര്‍ശനം സാമൂഹിക നിയമമാവണം: കെ.എം. മാണി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക