Image

പ്രവാസികളുടെ യാത്രക്ക്‌ ബദല്‍ സംവിധാനങ്ങള്‍ വരണം കെ.പി. രാജേന്ദ്രന്‍

Published on 14 October, 2011
പ്രവാസികളുടെ യാത്രക്ക്‌ ബദല്‍ സംവിധാനങ്ങള്‍ വരണം കെ.പി. രാജേന്ദ്രന്‍
മസ്‌കത്ത്‌: അനുദിനം യാത്രാ ചെലവ്‌ ഏറിവരുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ക്കായി ബദല്‍ യാത്രാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്‌ അധികൃതര്‍ ശ്രദ്ധചെലുത്തണമെന്ന്‌ മുന്‍ റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. മുമ്പ്‌ ഉണ്ടായിരുന്നത്‌ പോലെ കപ്പല്‍ സര്‍വീസ്‌ പുനരാരംഭിക്കണമെന്ന ആവശ്യം പ്രവാസി സംഘടനകള്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്നുണ്ട്‌.

എത്തിച്ചേരാന്‍ കുറച്ചുദിവസം എടുക്കുമെങ്കിലും കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ ഏറെ സൗകര്യപ്രദമാകും ഇത്‌. കേരളത്തില്‍ വിമാനത്താവളങ്ങള്‍ കൂടിയിട്ട്‌ മാത്രം കാര്യമില്‌ളെന്നും ടിക്കറ്റ്‌ നിരക്ക്‌ കുറഞ്ഞെങ്കിലേ യാത്രക്ക്‌ ആളെ കിട്ടുകയുള്ളൂയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മസ്‌കത്തിലെ അന്തിക്കാട്‌ സ്വദേശികളുടെ കൂട്ടായ്‌മയായ ദി അന്തിക്കാട്‌സിന്‍െറ ഓണാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു
പ്രവാസികള്‍ക്കായി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതികള്‍ പലരും പ്രയോജനപ്പെടുത്തുന്നില്ല. ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ നിരവധിയാണ്‌. പലര്‍ക്കും അതിനെ കുറിച്ച്‌ അറിയില്ല.

പ്രവാസികള്‍ക്ക്‌ ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങളെ കുറിച്ച്‌ തൊഴിലാളികള്‍ക്കിടയിലും മറ്റും സംഘടനകള്‍ ബോധവല്‍ക്കരണം നടത്തണം. പ്രവാസി സംഘടനകളെ നോര്‍ക്കയില്‍ അഫീലിയേറ്റ്‌ ചെയ്യിക്കണമെന്ന ആവശ്യവും ഇതുവരെ നടപ്പാക്കാനായിട്ടില്ല. അതിന്‍െറ ശ്രമങ്ങള്‍ തുടങ്ങിയെങ്കിലും പിന്നീട്‌ തുടര്‍ച്ച ഉണ്ടായില്ല. പല രാജ്യങ്ങളിലും സംഘടനകള്‍ക്ക്‌ പ്രവര്‍ത്തിക്കാന്‍ പരിമിതി ഉണ്ടെന്നതും ഇതിന്‌ കാരണമായെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ന്‌ രാവിലെ 10.30 മുതല്‍ റൂവി അല്‍ മസ്സാ ഹാളിലാണ്‌ ദി അന്തിക്കാട്‌സിന്‍െറ ഓണാഘോഷം നടക്കുക. സംഘടനയുടെ രക്ഷാധികാരി ഇ.എം. ബദ്‌റുദ്ദീന്‍, പ്രസിഡന്‍റ്‌ കെ. ബാബുരാജ്‌, സി. പ്രേമന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രവാസികളുടെ യാത്രക്ക്‌ ബദല്‍ സംവിധാനങ്ങള്‍ വരണം കെ.പി. രാജേന്ദ്രന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക