Image

കൊട്ടാരക്കര ആസ്ഥാനമായി മാര്‍ത്തോമ്മാ സഭക്കു പുതിയ ഭദ്രാസനത്തിനു സിനഡ്‌ അനുമതി

എബി മക്കപ്പുഴ Published on 21 September, 2013
കൊട്ടാരക്കര ആസ്ഥാനമായി മാര്‍ത്തോമ്മാ സഭക്കു പുതിയ ഭദ്രാസനത്തിനു സിനഡ്‌ അനുമതി
ഓര്‍ത്തഡോക്‌സ്‌ സഭക്ക്‌ പിന്നാലെ കൊട്ടാരക്കര ആസ്ഥാനമായി മാര്‍ത്തോമ്മാ സഭക്കും പുതിയ ഭദ്രാസനത്തിനു സിനഡ്‌ അനുമതി നല്‌കി. മാര്‍ത്തോമാ സഭയുടെ തിരുവനന്തപുരം- കൊല്ലം ഭദ്രാസനം വിഭജിച്ചു കൊട്ടാരകരക്ക്‌ പുതിയ ഭദ്രാസന ആസ്ഥാനവും ഒരു ബിഷപ്പിനെ നിയമിക്കാനും തീരുമാനം ആയി. തിരുവല്ലയില്‍ കൂടിയ മാര്‍ത്തോമ്മാ സഭയുടെ ബിഷപ്പ്‌മാരുടെ കമ്മിറ്റിയാണ്‌ (സിനഡ്‌) തിരുമാനിച്ചത്‌.

നവംബര്‍ 1 മുതല്‍ കൊട്ടാരക്കര ഭദ്രാസനം പ്രാബല്യത്തില്‍ വരും. ഡോ. യുയാക്കിം മാര്‍ കുറിലോസ്‌ ഭദ്രാസനധിപനായേക്കും. സഭക്ക്‌ ഇപ്പോള്‍ 12 ഭദ്രാസനങ്ങള്‍ ആണ്‌ നിലവില്‍ ഉള്ളത്‌. മാര്‍ കുറിലോസ്‌ നിരണം മാരാമണ്‍ ഭദ്രാസനത്തിന്റെ സഹായ മെത്രാന്‍
ആണ്‌. വാര്‍ത്ത വന്നപ്പോള്‍ തന്നെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സൈറ്റുകളില്‍ അദ്ദേഹത്തിന്‌ ആയിരക്കണക്കിനു ആശംസകളാണ്‌ എത്തികൊണ്ടിരിക്കുന്നത്‌.
കൊട്ടാരക്കര ആസ്ഥാനമായി മാര്‍ത്തോമ്മാ സഭക്കു പുതിയ ഭദ്രാസനത്തിനു സിനഡ്‌ അനുമതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക