Image

മലങ്കര പുനരൈക്യവാര്‍ഷിക സംഗമത്തിനു മാവേലിക്കരയില്‍ കൊടിയിറങ്ങി

Published on 21 September, 2013
മലങ്കര പുനരൈക്യവാര്‍ഷിക സംഗമത്തിനു മാവേലിക്കരയില്‍ കൊടിയിറങ്ങി
മാവേലിക്കര: മലങ്കര കത്തോലിക്കാ സഭ 83-ാം പുനരൈക്യവാര്‍ഷിക സംഗമത്തിനു മാവേലിക്കരയില്‍ സമാപനമായി.

നാലു ദിവസമായി നടന്നുവന്ന വിശ്വാസിസംഗമത്തിന്റെ സമാപനം കുറിച്ചുകൊണ്ട്‌ വന്‍ റാലി നടത്തപ്പെട്ടു. ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ പുന്നമൂട്‌ മാര്‍ ഈവാനിയോസ്‌ നഗറില്‍നിന്ന്‌ പ്രേഷിതറാലി ആരംഭിച്ചു പുനരൈക്യവാര്‍ഷിക ബാനറിനു പിന്നാലെ സഭയിലെ മെത്രാപ്പോലീത്തമാര്‍ നീങ്ങി. തിരുവല്ല ആര്‍ച്ച്‌ബിഷപ്‌ ഡോ. തോമസ്‌ മാര്‍ കൂറിലോസ്‌, വിവിധ രൂപതാധ്യക്ഷന്മാരായ ഗീവര്‍ഗീസ്‌ മാര്‍ ദിവന്നാസിയോസ്‌ (പുത്തൂര്‍), യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം (പത്തനംതിട്ട), ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്‌ (മാവേലിക്കര), ജോസഫ്‌ മാര്‍ തോമസ്‌ (ബത്തേരി), ഏബ്രഹാം മാര്‍ യൂലിയോസ്‌ (മൂവാറ്റുപുഴ), വിന്‍സന്റ്‌ മാര്‍ പൗലോസ്‌ (മാര്‍ത്താണ്ഡം), തോമസ്‌ മാര്‍ അന്തോണിയോസ്‌ (കൂരിയ), ജേക്കബ്‌ മാര്‍ ബര്‍ണബാസ്‌ (കൂരിയ), സഹായ മെത്രാന്‍മാരായ സാമുവേല്‍ മാര്‍ ഐറേനിയോസ്‌ (തിരുവനന്തപുരം), ഫിലിപ്പോസ്‌ മാര്‍ സ്‌തേഫാനോസ്‌ (തിരുവല്ല) എന്നിവരും വിവിധ രൂപതകളിലെ വികാരി ജനറാള്‍മാരും കോര്‍ എപ്പിസ്‌കോപ്പമാരും റാലിക്കു നേതൃത്വം നല്‍കി മുന്‍നിരയിലുണ്‌ടായിരുന്നു.

വിവിധ രൂപതകളില്‍നിന്നെത്തിയ വിശ്വാസികള്‍, വൈദികര്‍, സന്യസ്‌ത പ്രസ്ഥാനങ്ങള്‍, സംഘടനകള്‍ എന്നിവരും റാലിയില്‍ അണിനിരന്നു. ഒറീസയില്‍നിന്നെത്തിയ മലങ്കര കത്തോലിക്കാസഭാ വിശ്വാസികള്‍ തങ്ങളുടെ കലാരൂപവുമായി റാലിയില്‍ അണിനിരന്നു. വിവിധ കലാരൂപങ്ങള്‍, വാദ്യമേളങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍ എന്നിവയും റാലിക്കു കൊഴുപ്പേകി. റാലിക്കു പിന്നിലായി വൈദികവിദ്യാര്‍ഥികളും വൈദികരും നീങ്ങി. പ്രത്യേക രഥം ക്രമീകരിച്ചിരുന്നെങ്കിലും ഇതില്‍ കയറാതെ സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ റാലിയില്‍ പങ്കെടുത്തു.
മലങ്കര പുനരൈക്യവാര്‍ഷിക സംഗമത്തിനു മാവേലിക്കരയില്‍ കൊടിയിറങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക