Image

വീഡിയോ പരിശോധിച്ചു; പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന്‌

Published on 14 October, 2011
വീഡിയോ പരിശോധിച്ചു; പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന്‌
തിരുവനന്തപുരം: നിയമസഭയില്‍ ഇന്ന്‌ നടന്ന കയ്യാങ്കളിയുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധനയ്‌ക്ക്‌ വിധേയമാക്കി. എന്നാല്‍ പ്രതിപക്ഷം ആരോപിക്കുന്നതുപോലെ മര്‍ദ്ദനമേറ്റുവെന്ന്‌ പരാതിപ്പെട്ട കെ.കെ ലതിക എം.എല്‍.എ സംഭവം നടക്കുമ്പോള്‍ വളരെ ദൂരെ നില്‍ക്കുന്നതായാണ്‌ ദൃശ്യങ്ങളിലുള്ളതെന്ന്‌ റിപ്പോര്‍ട്ട്‌. വാച്ച്‌ ആന്‍ഡ്‌ വാര്‍ഡിനെ പ്രതിപക്ഷം തള്ളിമാറ്റുന്നതും വനിതാ വാച്ച്‌ ആന്‍ഡ്‌ വാര്‍ഡ്‌ വീഴുന്നതായും ദൃശ്യങ്ങളിലുണ്ടെന്ന്‌ പരിശോധനയ്‌ക്ക്‌ ശേഷം ഡപ്യൂട്ടി സ്‌പീക്കര്‍ എന്‍.ശക്തന്‍ അറിയിച്ചു. സ്‌പീക്കറുടെ ചേംബറില്‍ വെച്ചാണ്‌ വീഡിയോ ദൃശ്യങ്ങളുടെ പരിശോധിച്ചത്‌. മാധ്യമങ്ങള്‍ക്ക്‌ പ്രവേശനമുണ്ടായിരുന്നില്ല.ഭരണപ്രതിപക്ഷ നേതാക്കളുടെ സാന്നിധ്യത്തിലായിരിന്നു പരിശോധന നടത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക