Image

പെലെ വന്നപ്പോള്‍ (ടാജ്‌ മാത്യു)

Published on 22 September, 2013
പെലെ വന്നപ്പോള്‍ (ടാജ്‌ മാത്യു)
ബോസ്‌റ്റണ്‍: ഇതിഹാസങ്ങള്‍ നടന്നെത്തുന്ന കാഴ്‌ചയാണ്‌ ബോസ്‌റ്റണിലെ ഗില്ലറ്റ്‌ സ്‌ റ്റേഡിയം അന്ന്‌ ദര്‍ശിച്ചത്‌. ഫുട്‌ബോള്‍ ചക്രവര്‍ത്തി കറുത്തമുത്ത്‌ പെലെയും അദ്ദേഹ ത്തിന്റെ സമകാലീനനും പോര്‍ച്ചുഗലിന്റെ കുന്തമുനയുമായിരുന്ന യൗസേബിയോയും പ്രേ ക്ഷകരെ അഭിവാദനം ചെയ്യാനെത്തിയപ്പോള്‍ സ്‌റ്റേഡിയം ഇളകിമറിയുകയായിരുന്നു.

സെപ്‌റ്റംബര്‍ 10 ന്‌ ഗില്ലറ്റ്‌ സ്‌റ്റേഡിയത്തില്‍ അരങ്ങേറിയ ബ്രസീല്‍, പോര്‍ച്ചുഗല്‍ സൗ ഹൃദ മത്സരമായിരുന്നു വേദി. പെലെയും യൗേസബിയോയും എത്തുമെന്നറിഞ്ഞതോടെ സ്‌റ്റേഡിയത്തില്‍ ആകാംക്ഷ നിറഞ്ഞു. രാത്രി 8.30 ന്‌ ഫ്‌ളഡ്‌ലൈറ്റിലായിരുന്നു മാച്ച്‌.

ഏഴുമണിയോടെ കായികതാരങ്ങള്‍ വാമിംഗ്‌ അപ്പിനായി കോര്‍ട്ടിലേക്കെത്തി. ആദ്യം വ ന്നത്‌ ബ്രസീല്‍ ഗോള്‍കീപ്പര്‍ ജൂലിയോ സീസറാണ്‌. ഒപ്പം രണ്ടാം ഗോളിയും. തുടര്‍ന്ന്‌ നാ നിയും പെപ്പെയും ഉള്‍പ്പെടുന്ന പോര്‍ച്ചുഗീസ്‌ പട. കടുംചുവപ്പ്‌ ഷോര്‍ട്‌സും പച്ച ട്രാക്‌ സ്യൂട്ട്‌ ടോപ്പും ധരിച്ചാണ്‌ പോര്‍ച്ചുഗീസ്‌ ടീം വന്നത്‌. അതിനുശേഷമാണ്‌ ബ്രസീല്‍ താര ങ്ങള്‍ കളിക്കളത്തിലെത്തിയത്‌. നീല ഷോര്‍ട്‌സും വെളള ജേഴ്‌സിയും അണിഞ്ഞെത്തിയ ബ്രസീല്‍ താരങ്ങളുടെ വാമിംഗ്‌അപ്പ്‌ കാണുന്നതു തന്നെ മത്സരം പോലെ രസകരമായി രുന്നു. പത്തുമീറ്റര്‍ വ്യാസത്തില്‍ കോര്‍ട്ടിനുളളില്‍ കോര്‍ട്ടൊരുക്കി അവര്‍ ചടുലനീക്കങ്ങ ളിലൂടെ ഊര്‍ജമെടുത്തു. അങ്ങേ പകുതിയില്‍ ബോളടിച്ചും ഓടിയും പോര്‍ച്ചുഗീസ്‌ താ രങ്ങളും തയാറെടുപ്പില്‍.

എട്ടുമണിയായി. കളിക്കാര്‍ പൊടുന്നനെ സ്‌റ്റേഡിം വിട്ടു. പത്തുമിനിറ്റ്‌ കഴിഞ്ഞില്ല. അതാ ഔദ്യോഗിക യൂണിഫോമില്‍ ഇരു ടീമുകളും വീണ്ടും ഫീല്‍ഡിലേക്ക്‌. കടുംചുവപ്പ്‌ ഷോ ര്‍ട്‌സും ജേഴ്‌സിയുമായി പോര്‍ച്ചുഗല്‍. നീല ഷോര്‍ട്‌സും മഞ്ഞ ജേഴ്‌സിയുമായി ബ്രസീല്‍. രാജ്യാന്തര മത്സരം തുടങ്ങാന്‍ മിനിറ്റുകള്‍ ബാക്കി. ഫീല്‍ഡിന്‌ കുറുകെ ഇരു ടീമുകളും അഭിവാദ്യത്തിനായി നിരന്നു.

ഇതിഹാസം വന്നെത്തിയത്‌ ഈ മിനിറ്റിലാണ്‌. ഇളം കാക്കിനിറത്തിലുളള പാന്റും നീല ട്രാക്‌സ്യൂട്ട്‌ ടോപ്പുമണിഞ്ഞ്‌ എക്കാലത്തെയും കിടയറ്റ സ്‌ട്രൈക്കര്‍ പെലെ. കടുംനീല സ്യൂട്ടില്‍ യൗസേബിയോ. സ്‌റ്റേഡിയം നിറഞ്ഞു കവിഞ്ഞ ആരാധകര്‍ പൊടുന്നനെ ഇ രിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു. കൈയടിച്ചു കൊണ്ട്‌ അവര്‍ ഇതിഹാസങ്ങളോടുളള ആ ദരവ്‌ വ്യക്‌തമാക്കി. ആരവം മുഴക്കിയാണ്‌ സ്‌റ്റേഡിയം ഇരുവരെയും വരവേറ്റത്‌.

ബ്രസീല്‍ സോക്കര്‍ ടീമിന്റെ വേള്‍ഡ്‌ ടൂറിന്റെ ഭാഗമായാണ്‌ ബോസ്‌റ്റണടുത്ത്‌ ഫോക്‌സ്‌ ബറോയിലുളള ഗില്ലറ്റ്‌ സ്‌റ്റേഡിയത്തില്‍ പോര്‍ച്ചുഗലുമായി മത്സരമൊരുക്കിയത്‌. എഴുപതി നായിരം പേര്‍ക്കിരിക്കാവുന്ന സ്‌റ്റേഡിയത്തില്‍ ശൂന്യ സ്‌ഥലങ്ങള്‍ കാണാനായില്ല.

ടീമംഗങ്ങളെ അഭിവാദ്യം ചെയ്യാനായി പെലെയും യൗസേബിയോവും നടന്നു നീങ്ങി. ആദ്യം പോര്‍ച്ചുഗീസ്‌ താരങ്ങള്‍ക്കായിരുന്നു പെലെയുടെ ഷേക്ക്‌ഹാന്‍ഡ്‌. തൊട്ടുപിന്നില്‍ യൗസേബിയോ. ബ്രസീലിയന്‍ താരങ്ങളുടെയുടത്ത്‌ പെലെ എത്തിയപ്പോള്‍ അവിടെ അ പൂര്‍വമായൊരു ആദരവ്‌ കാണാനായി. തങ്ങളുടെ രാജ്യത്തെ ലോക ഫുട്‌ബോളിന്റെ നെ റുകയിലെത്തിച്ച താരത്തോടുളള ബഹുമാനം. ഏറ്റവുമൊടുവില്‍ നിന്ന ബ്രസീലിന്റെ കിട യറ്റ സ്‌്‌ട്രൈക്കര്‍ നെയ്‌മാറിലെത്തിയപ്പോള്‍ പെലെ ആ ചുണക്കുട്ടനെ ആശ്ലേഷിച്ചു. ഇന്ന ലെകളുടെ ടോപ്പ്‌ സ്‌്‌ട്രൈക്കള്‍ ഇന്നിന്റെ ഗോളടി വിരുതനെ ആശ്ലേഷിക്കുന്ന കാഴ്‌ച ആ രിലും കൗതുകം ജനിപ്പിക്കുന്നതായിരുന്നു.

അന്നും ഇന്നും തികഞ്ഞ കായികതാരം തന്നെയാണ്‌ പെലെ എന്ന്‌ എനിക്കടുത്തിരുന്ന ബ്രസീലിയന്‍ സ്വദേശി വിവരിച്ചു. ദക്ഷിണ ബ്രസീല്‍ പട്ടണമായ സാന്റോസിലാണ്‌ പെലെ യുടെ വീട്‌. അവിടുളള സാന്റോസ്‌ ക്ലബ്ബിനു വേണ്ടിയായിരുന്നു അദ്ദേഹം കളിച്ചിരുന്നത്‌. ത ന്റെ വീടും സാന്റോസില്‍ തന്നെയാണ്‌. പിതാവിന്റെ സഹോദരന്റെ സുഹൃത്തായ പെലെ ഇടക്കിടക്ക്‌ അവിടെ വരുന്നതും ഭക്ഷണം കഴിക്കുന്നതും കുഞ്ഞുനാളില്‍ താന്‍ കണ്ടിട്ടു ണ്ടെന്ന്‌ ഇപ്പോള്‍ ന്യൂഹാംപ്‌ഷെയറിലുളള അദ്ദേഹം പറഞ്ഞു.

പതിനഞ്ചാം വയസിലാണ്‌ പെലെ ലോക ഫുട്‌ബോളിന്റെ ശ്രദ്‌ധയിലെത്തുന്നത്‌. കളി നിര്‍ത്തുന്നതാകട്ടെ 36ാം വയസിലും. നേരത്തെ ഫീല്‍ഡിലെത്തി അവസാനം ഫീല്‍ഡ്‌ വിട്ടയാള്‍ എന്ന വിശേഷണവും പെലെക്കുണ്ട്‌. ഒപ്പം കളിച്ചവര്‍ പലരും കളിക്കളം വിട്ട പ്പോഴും പെലെ താരമായി തന്നെ നിലനിന്നു.

ചിട്ടയാര്‍ന്ന ജീവിതം തന്നെയാണ്‌ ഇതിനു കാരണം. കളിക്കളം വിടുന്ന പല താരങ്ങളും മദ്യത്തിനും ഡ്രഗ്‌സിനും അടിമകളാവുന്നത്‌ ഇന്ന്‌ സ്‌ഥിരമാണ്‌. എന്നാല്‍ പെലെ ഇതില്‍ നിന്നൊക്കെ വ്യത്യസ്‌തനാണ്‌. ഇത്തരത്തിലുളള ദുശീലങ്ങളൊന്നും അദ്ദേഹത്തിനില്ല. തി കഞ്ഞ സ്‌പോര്‍ട്‌സ്‌മാന്‍ഷിപ്പും സ്‌പിരിറ്റും കളിക്കളത്തിലുണ്ടായിരുന്ന അതേ അവസ്‌ഥ യില്‍ തന്നെ അദ്ദേഹം നിലനിര്‍ത്തുന്നു.

ബ്രസീലില്‍ ഫുട്‌ബോളെന്നാല്‍ ജീവിതം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. സോക്ക ര്‍ കളിക്കാത്ത ആരും അവിടില്ല. ആണും പെണ്ണുമെല്ലാം സോക്കര്‍ കളിക്കുന്നവരാണ്‌. ത ന്റെ പുത്രി ന്യൂഹാംപ്‌ഷെയര്‍ കോളജ്‌ സോക്കര്‍ ടീമിലുണ്ട്‌.

പെലെയുടെ കളി നേരില്‍ കണ്ടിട്ടുളള കാര്യം എല്‍സാല്‍വഡോര്‍ സ്വദേശി ഏണസ്‌റ്റ്‌ ലൂയിസ്‌ ഹെന്‍റിക്കസ്‌ അനുസ്‌മരിക്കുകയുണ്ടായി. 1966 ലായിരുന്നു അതിനുളള ഭാഗ്യം ഒത്തിണങ്ങിയത്‌. അന്ന്‌ ബ്രസീലിലെ ജേതാക്കളായ പെലെയുടെ ടീം സാന്റോസും എല്‍ സാല്‍വഡോറിലെ വിജയികളായ അരിന്തിയാസും തമ്മില്‍ എല്‍സാല്‍വഡോര്‍ തലസ്‌ഥാ നമായ സാന്‍സാല്‍വഡോറിലായിരുന്നു മത്സരം. രണ്ടിനെതിരെ ഒരു ഗോളിന്‌ അന്ന്‌ പെ ലെയുടെ ടീം തോല്‍ക്കുകയായിരുന്നു. സാന്റോസിനു വേണ്ടി ആശ്വാസ ഗോളടിച്ചത്‌ പെ ലെ തന്നെയായിരുന്നു.

പോര്‍ച്ചുഗലില്‍ യൗസേബിയോക്കുളള ആദരവിനെക്കുറിച്ച്‌ ഒരു ആരാധകന്‍ സ്‌റ്റേഡിയ ത്തില്‍ കയറുന്നതിനു മുമ്പ്‌ വിവരിച്ചു. പോര്‍ച്ചുഗലിനെ ഫിഫ വേള്‍ഡ്‌ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിച്ച ചരിത്രമുണ്ട്‌ അദ്ദേഹത്തിന്‌. ഒറ്റയാള്‍ പട്ടാളം പോലെ തന്നെയാ ണ്‌ അദ്ദേഹം എതിരാളികളെ നേരിട്ടത്‌. ഒരുപക്ഷേ ഇത്തരത്തില്‍ ഒരു ചരിത്രം അവകാശ പ്പെടാനുളളത്‌ ഹോളണ്ടിന്റെ യോഹാന്‍ ക്രൈഫിനും അര്‍ജന്റീനയുടെ ഡിയാഗോ മറഡോ ണക്കുമാണ്‌.

സൗഹൃദ മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ്‌ ബ്രസീല്‍ വിജയിച്ചത്‌. അ ത്യന്തം വീറുനിറഞ്ഞ പോരാട്ടം രാജ്യാന്ത മത്സരത്തിന്റെ ആകാംക്ഷയിലേക്ക്‌ കാണികളെ എത്തിച്ചു. താരനിബിഡമായ ബ്രസീലിനോട്‌ ഇത്രയെങ്കിലും പിടിച്ചു നില്‍ക്കാനായതു ത ന്നെ പോര്‍ച്ചുഗലിന്റെ മികവാണ്‌. പ്രത്യേകിച്ചും അവരുടെ സ്‌റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്‌റ്റിയാ നോ റൊണാള്‍ഡോ ഇല്ലാതിരുന്നിട്ടും. റൊണാള്‍ഡോ ഉണ്ടെങ്കില്‍ കളിയുടെ ഗതി മാറുമാ യിരുന്നു.

ഭൂരിപക്ഷവും ലാറ്റിന്‍ അമേരിക്കന്‍ വംശജരായിരുന്നു കാണികള്‍. അമേരിക്കയിലുയരു ന്ന സോക്കര്‍ ജ്വരത്തിന്‌ ഈ വിഭാഗത്തോട്‌ കടപ്പാടുണ്ട്‌ എന്ന വ്യക്‌തമാക്കുന്നതായിരു ന്നു ലാറ്റിന്‍ അമേരിക്കക്കാരുടെ സാന്നിധ്യം. കുടിയേറ്റ സംസ്‌കൃതിയുടെ സംഭാവന ത ന്നെയാണ്‌ അമേരിക്കയിലെ സോക്കര്‍ ജ്വരമെന്ന്‌ സാരം.
പെലെ വന്നപ്പോള്‍ (ടാജ്‌ മാത്യു)
പെലെ വന്നപ്പോള്‍ (ടാജ്‌ മാത്യു)
പെലെ വന്നപ്പോള്‍ (ടാജ്‌ മാത്യു)
പെലെ വന്നപ്പോള്‍ (ടാജ്‌ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക