Image

മാതാവിന്റെ ഗ്രോട്ടോ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ആശീര്‍വദിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 15 October, 2011
മാതാവിന്റെ ഗ്രോട്ടോ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ആശീര്‍വദിച്ചു
ഷിക്കാഗോ: ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബല്‍വുഡ്‌ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ പുതുതായി നിര്‍മ്മിച്ച മാതാവിന്റെ ഗ്രോട്ടോയുടെ ആശീര്‍വാദ കര്‍മ്മം മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി നിര്‍വഹിച്ചു.

ഒക്‌ടോബര്‍ 9-ന്‌ ഞായറാഴ്‌ച കത്തീഡല്‍ ദേവാലയത്തില്‍ നടന്ന ആഘോഷമായ സമൂഹബലിക്കുശേഷം അഭിവന്ദ്യ ആലഞ്ചേരി പിതാവും, ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, വികാരി ജനറാള്‍മാരായ ഫാ. ആന്റണി തുണ്ടത്തില്‍, ഫാ. ഏബ്രഹാം മുത്തോലത്ത്‌, കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ട്‌, ചാന്‍സലര്‍ ഫാ. വിനോദ്‌ മഠത്തിപ്പറമ്പില്‍, ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി എന്നിവരും ആയിരക്കണക്കിന്‌ വിശ്വാസികളും ഘോഷയാത്രയായി ദേവാലയത്തിന്റെ അടുത്തായി നിര്‍മ്മിച്ച മനോഹരമായ ഗ്രോട്ടോയിലെത്തി ചേരുകയും, അഭിവന്ദ്യ പിതാവ്‌ ആശീര്‍വാദ കര്‍മ്മം നിര്‍വഹിക്കുകയും ചെയ്‌തു.

അമേരിക്കയിലെ സീറോ മലബാര്‍ ഇടവകകളില്‍ ആദ്യമായിട്ടാണ്‌ മാതാവിന്റെ ഗ്രോട്ടോ നിര്‍മ്മിക്കുന്നതും, വിശ്വാസികള്‍ക്ക്‌ സന്ദര്‍ശിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും അവസരമൊരുക്കുന്നത്‌. പത്ത്‌ മില്യന്‍ ഡോളര്‍ മുടക്കി കേരളത്തനിമയില്‍ മനോഹരമായി നിര്‍മ്മിച്ച, ഒരു തീര്‍ത്ഥാടന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന കത്തീഡ്രല്‍ ദേവാലയത്തിന്‌ പുതിയ ഗ്രോട്ടോ ഒരു തിലകക്കുറിയായിരിക്കുകയാണ്‌.

മുന്‍ വികാരി ഫാ. ആന്റണി തുണ്ടത്തില്‍, അസിസ്റ്റന്റ്‌ വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി എന്നിവരുടെ നേതൃത്വത്തില്‍ കൈക്കാരന്മാരായ റോയി തച്ചില്‍, ജോമോന്‍ ചിറയില്‍, സിറിയക്‌ തട്ടാരേട്ട്‌, ജിബു ജോസഫ്‌ എന്നിവരും, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങളും, ഗ്രോട്ടോയുടെ നിര്‍മ്മാണത്തിന്‌ പ്രവര്‍ത്തിച്ചു. ഇടവക സമൂഹം നിര്‍ലോഭമായ സാമ്പത്തിക പിന്തുണയും നല്‍കി.
മാതാവിന്റെ ഗ്രോട്ടോ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ആശീര്‍വദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക