Image

ഡാളസ്സില്‍ സാഹിത്യ സമ്മേളനവും കാവ്യസന്ധ്യയും നവംബര്‍ 12ന്

പി പി ചെറിയാന്‍ Published on 15 October, 2011
ഡാളസ്സില്‍ സാഹിത്യ സമ്മേളനവും കാവ്യസന്ധ്യയും നവംബര്‍ 12ന്
ഗാര്‍ലന്‍ഡ്(ഡാസ്): കേരള അസോസിയേഷന്‍ ഓഫ് ഡാസ് നവംബര്‍ 12 ശനിയാഴ്ച വൈകിട്ട് 3.30 മുതല്‍ സാഹിത്യ സമ്മേളനവും കാവ്യസന്ധ്യയും സംഘടിപ്പിക്കുന്നു. ഗാര്‍ലന്‍ഡിലുള്ള കേരള കമ്യൂണിറ്റി സെന്ററിലാണ് പരിപാടികള്‍ അരങ്ങേറുന്നത്.

'സാംസ്‌കാരിക വിപ്ലവ നായകന്‍ ശ്രീനാരായണ ഗുരുസ്വാമി' എന്നതാണ് സാഹിത്യ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്ന വിഷയം.

പ്രൊഫ.സാവിത്രി കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ലാനാ പ്രസിഡന്റ് ഏബ്രഹാം തെക്കേമുറി, എംഎസ്ടി നമ്പൂതിരി തുടങ്ങിയ ഡാലസിലെ സാഹിത്യ സാംസ്‌കാരിക നായകന്മാര്‍ പങ്കെടുക്കും.

കാവ്യസന്ധ്യയില്‍ കവിതകള്‍ അവതരിപ്പിക്കുവാന്‍ താല്‍പര്യമുള്ളവര്‍ അസോസിയേഷന്‍ ഭാരവാഹികളായ ജോസ് ഓച്ചാലില്‍, മാത്യു കോശി, ഹരിദാസ് തങ്കപ്പന്‍
എന്നിവരെ താഴെകാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. 972 239 6906, 214 734 6092, 214 908 5686.

ഡാളസ്സില്‍ സാഹിത്യ സമ്മേളനവും കാവ്യസന്ധ്യയും നവംബര്‍ 12ന്
ഡാളസ്സില്‍ സാഹിത്യ സമ്മേളനവും കാവ്യസന്ധ്യയും നവംബര്‍ 12ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക