Image

സീയോണ്‍ ചര്‍ച്ച് ഓഫ് ഗോഡിന്റെ സമര്‍പ്പണശുശ്രൂഷ നടന്നു.

ജോര്‍ജ് തുമ്പയില്‍ Published on 15 October, 2011
സീയോണ്‍ ചര്‍ച്ച് ഓഫ് ഗോഡിന്റെ സമര്‍പ്പണശുശ്രൂഷ നടന്നു.
ന്യൂജഴ്‌സി : ക്ലിഫ്ടണ്‍ വാലി റോഡില്‍ പുതുതായി തുടങ്ങിയ ആരാധനാലയമായ സീയോണ്‍ ചര്‍ച്ച് ഓഫ് ഗോഡിന്റെ സമര്‍പ്പണശുശ്രൂഷ ഒക്‌ടോബര്‍ ഒന്നിന് നടന്നു. ചടങ്ങില്‍ ഡിസ്ട്രിക്റ്റ് ഓവര്‍സിയര്‍ ബിഷപ് പീറ്റര്‍ പാവ്‌ലോവ് മുഖ്യപ്രഭാഷണം നടത്തി. ദൈവമക്കളെ ദൈവം എല്ലാകാലത്തും കാത്തു രക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

റവ ജോണ്‍ തോമസ് (ഹൂസ്റ്റണ്‍) ഉദ്ഘാടന സന്ദേശം നല്‍കി. ആരാധനാലയത്തില്‍ ദൈവത്തിന്റെ തേജസ് തുടിച്ചു നില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. റവ രാജന്‍ സക്കറിയ, റവ ഡോ ഐസക്ക് സൈമണ്‍, റവ പി വി മാത്യു തുടങ്ങിയവര്‍ ചേര്‍ന്ന് 1994-ലാണ് സഭ ആരംഭിച്ചത്. റവ വി വി അലക്‌സാണ്ടര്‍ ആയിരുന്നു ഈ കോണ്‍ഗ്രിഗേഷന്റെ ആദ്യ പാസ്റ്റര്‍. ന്യൂജഴ്‌സിയിലെ അഞ്ച് ഇന്ത്യന്‍ ചര്‍ച്ച് ഓഫ് ഗോഡ് കോണ്‍ഗ്രിഗേഷനുകളില്‍ സീയോണ്‍ ചര്‍ച്ച് ഓഫ് ഗോഡ് ആദ്യ ആരാധനാലയം സ്വന്തമാക്കി.

1977-ല്‍ റവ ഡോ ഐസക്ക് സൈമണ്‍ ന്യൂജഴ്‌സിയിലെത്തിയാണ് ഇന്ത്യന്‍ പെന്തക്കോസ്തല്‍ ക്രിസ്ത്യാനികളുടെ ആദ്യ കോണ്‍ഗ്രിഗേഷന്‍ സ്ഥാപിച്ചത്. റവ രാജന്‍ സക്കറിയ സ്വാഗതമാശംസിച്ചു. റവ പി വി മാത്യു സങ്കീര്‍ത്തനം വായിച്ചു. റവ ഡോ ഐസക്ക് സൈമണ്‍ ആശീര്‍വാദ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.
സീയോണ്‍ ചര്‍ച്ച് ഓഫ് ഗോഡിന്റെ സമര്‍പ്പണശുശ്രൂഷ നടന്നു.സീയോണ്‍ ചര്‍ച്ച് ഓഫ് ഗോഡിന്റെ സമര്‍പ്പണശുശ്രൂഷ നടന്നു.സീയോണ്‍ ചര്‍ച്ച് ഓഫ് ഗോഡിന്റെ സമര്‍പ്പണശുശ്രൂഷ നടന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക