Image

വിചാരവേദിയില്‍ ചങ്ങമ്പുഴയുടെ ജന്മശതാബ്ദി ആഘോഷം

വാസുദേവ് പുളിക്കല്‍ Published on 15 October, 2011
വിചാരവേദിയില്‍ ചങ്ങമ്പുഴയുടെ ജന്മശതാബ്ദി ആഘോഷം

ഒക്‌ടോബര്‍ 9ന് ന്യൂയോര്‍ക്കിലെ കേരള കള്‍ച്ചറല്‍ സെന്ററില്‍ വിചാരവേദിയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ചങ്ങമ്പുഴയുടെ ജന്മശതാബ്ദി ആഘോഷിച്ചു.

വിചാരവേദി സെക്രട്ടറി സാംസി കൊടുമണ്ണിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച യോഗത്തില്‍ അദ്ധ്യക്ഷനായിരുന്ന എന്‍.എസ്. തമ്പി. ചങ്ങമ്പുഴക്കവിതകളെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. അങ്കുശമില്ലാത്ത ചാപല്യമാണ് സ്ത്രീ എന്ന് പറഞ്ഞ ചങ്ങമ്പുഴ സ്ത്രീകളുടെ മഹത്വത്തെപ്പറ്റിയും പാടിയിട്ടുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാസുദേവ് പുളിക്കല്‍ പ്രബന്ധം അവതരിപ്പിച്ചു. ഡോ.ജോയ് കുഞ്ഞപ്പൂ ചങ്ങമ്പുഴക്ക് ഒരു തിരക്കഥാകൃത്തിന്റെ സ്ഥാനം നല്‍കി രമണിലെ ചില രംഗങ്ങള്‍ അവതരിപ്പിച്ചത് ഒരു സിനിമ കണ്ട പ്രതീതി ഉളവാക്കി. കാവ്യ സൗന്ദര്യം കൊണ്ട് സഹൃദയരെ വശീകരിക്കുകയും വൈകാരികമായ ഉള്ളടക്കം കൊണ്ട് അവരിലേക്ക് വിവിധ ഭാവങ്ങള്‍ പകരുകയും ചെയ്യുന്ന ചങ്ങമ്പുഴക്കവിതകളിലെ വൈവിധ്യത്തെപ്പറ്റി ഉദാഹരണങ്ങള്‍ ഉദ്ധരിച്ച്‌കൊണ്ട് ജെ.മാത്യൂസ് സംസാരിച്ചു.

 ജോണ്‍ വേറ്റം ചങ്ങമ്പുഴയെ കാല്‍പനിക വസന്തം എന്ന് പ്രകീര്‍ത്തിച്ചു. ചങ്ങമ്പുഴയുടെ വാഴക്കുല അദ്ദേഹത്തെ ഒരു സാമൂഹ്യപരിഷ്‌ക്കര്‍ത്താവിന്റെ പദവിയിലേക്ക് ഉയര്‍ത്തി എന്ന് ഡോ.നന്ദകുമാര്‍ പറഞ്ഞു. ഹൈസ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ ചങ്ങമ്പുഴയുടെ രമണന്‍ നാടകമായി അവതരിപ്പിച്ചത് അനുസ്മരിച്ചു കൊണ്ട് രമണനെ പോലെ ജനശ്രദ്ധ പിടിച്ചു പറ്റിയ മറ്റൊരു കൃതിയില്ലെന്ന് ബാബു പാറക്കല്‍ അഭിപ്രായപ്പെട്ടു. ചങ്ങമ്പുഴയുടെ ജന്മശതാബ്ദി ആഘോഷിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കവിതകള്‍ ചര്‍ച്ചാവിഷയമാക്കിയ വചാരവേദിയോട് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ നന്ദി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക