Image

അമ്മ( കവിത - പ്രൊ.ഡോ.എലിസബത്ത് ജോസഫ്)

പ്രൊ.ഡോ.എലിസബത്ത് ജോസഫ് Published on 24 September, 2013
അമ്മ(    കവിത -  പ്രൊ.ഡോ.എലിസബത്ത് ജോസഫ്)

അമ്മതന്‍ സ്‌നേഹാര്പ്പതണ
ദീപ്തിയെന്നത്മാവിന്റെ
കന്മതില്‌ക്കെ ട്ടിനുള്ളി
ലെരിഞ്ഞു വെളിച്ചമായ്;
 
അമ്മപോയ് മറഞ്ഞൊരാ
വിണ്ണിന്റെ അനന്തത
എന്റെ ആത്മാവില്‍ മേഘ
പാളികള്‍ വിരിക്കവേ
ഖിന്നമാം മനസ്സുമായ്
വിണ്ണിലെ ദൈവത്തിന്റെ
തിണ്ണയിലിരുന്നു ഞാന്‍
കരഞ്ഞു കരം കൂപ്പി.
 
എന്നെയിന്നു അനാഥയായി
ഈ മരുഭൂമിയില്‍ വിട്ടി
ട്ടെന്തിനെന്‍ ജനനിയെ
വിളിച്ചൂ വിധാതാവേ?
നിന്റെ ഗോപുരവാതില്‍
തുറന്നിട്ടെന്നെകൂടി
ഇന്ന് നീ വിളിച്ചെങ്കി
ലെന്നു ഞാന്‍ പ്രാര്ത്ഥിറക്കുന്നു.
 
അംബരം വരിക്കുന്ന
താരകാഗണങ്ങലും
അമ്പിളിക്കല പെയ്യും
വെളിച്ചപ്പൊലിമയും
അമ്മയില്ലാത്തീലോക
ത്തെനിക്കെന്തിനു വേണം
അംബര വാതില്‍ തുറ
ന്നെന്നെയും വിളിച്ചേക്കൂ!
 
അമ്മതന്നാലിംഗന
മൊന്നതെ കൊതിച്ചു ഞാന്‍
അമ്മടിത്തട്ടില്ക്കിനട
ന്നൊന്നു ഞാന്‍ മയങ്ങട്ടെ
എന്റെ ആത്മാവില്‍ ദുഃഖ
ഗംഗകളൊഴുകുമ്പോള്‍
അമ്മയില്ലാത്തീ ലോക
മെനിക്കെന്തിനു വേണം?
 



അമ്മ(    കവിത -  പ്രൊ.ഡോ.എലിസബത്ത് ജോസഫ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക