Image

തന്നെ അപമാനിച്ചത് ഗണഷ്‌കുമാറും സുരേഷ്‌കുമാറുമെന്ന് ശ്രീകുമാരന്‍ തമ്പി

Published on 23 September, 2013
തന്നെ അപമാനിച്ചത് ഗണഷ്‌കുമാറും സുരേഷ്‌കുമാറുമെന്ന് ശ്രീകുമാരന്‍ തമ്പി
സിനിമയുടെ നൂറാം വാര്‍ഷികാഘോഷം: തന്നെ രണ്ടാം നിരക്കാരനാക്കി അപമാനിച്ചത് ഗണഷ്‌കുമാറും സുരേഷ്‌കുമാറുമെന്ന് ശ്രീകുമാരന്‍ തമ്പി
 ചെന്നൈ: ചെന്നൈയില്‍ നടക്കുന്ന ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികാഘോഷ ചടങ്ങില്‍ തന്നെ രണ്ടാം നിരക്കാരനാക്കി അപമാനിച്ചത് ഗണഷ്‌കുമാറും സുരേഷ്‌കുമാറുമെന്ന് പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീകുമാരന്‍ തമ്പി.
ചെന്നൈയില്‍ നടക്കുന്ന ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികാഘോഷ ചടങ്ങില്‍ ഗണേഷ്‌കുമാറിന്റെ സംഘമാണ് തന്നെ രണ്ടാം നിരക്കാരനാക്കിയത്.  വര്‍ഗീയ വാദികളും ക്രിമിനലുകളും ക്വട്ടേഷന്‍കാരും അടങ്ങുന്നതാണ് ഗണേഷിന്റെ സംഘം.
ഈ അവസ്ഥയില്‍ തന്റെ പട്ടി പോലും പോവില്ല അവാര്‍ഡ് വാങ്ങാനെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. രാഷ്ട്രപതി നേരിട്ട് അവാര്‍ഡ് നല്‍കുന്ന മുതിര്‍ന്ന സിനിമാ പ്രവര്‍ത്തകരുടെ പട്ടികയില്‍നിന്ന് തന്നെ ബോധപൂര്‍വ്വം ഒഴിവാക്കുകയായിരുന്നു. മധു അടക്കമുള്ള ചുരുക്കം പേര്‍ക്ക് മാത്രമാണ് രാഷ്ട്രപതി അവാര്‍ഡ് നല്‍കുന്നത്. 
മധു സാറിനൊപ്പം അവാര്‍ഡ് വാങ്ങാനുള്ള എല്ലാ യോഗ്യതകളും തനിക്കുണ്ടെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക