Image

രഞ്‌ജിനി തിരിച്ചെത്തുന്നു; `കൂതറ'യിലൂടെ

Published on 25 September, 2013
രഞ്‌ജിനി തിരിച്ചെത്തുന്നു; `കൂതറ'യിലൂടെ
നടി രഞ്‌ജിനി മലയാള സിനിമയിലേക്ക്‌ മടങ്ങിവരുന്നു. ശ്രീനാഥ്‌ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കൂതറ എന്ന സിനിമയിലൂടെയാണ്‌ നടി തിരിച്ചെത്തുന്നത്‌.

പല നിര്‍മ്മാതാക്കളും അഭിനയിക്കുന്നതിനായി തന്നെ സമീപിച്ചിരുന്നു. എന്നാല്‍ ആ സിനിമകളുടെ കഥകളെല്ലാം മോശമായിരുന്നു. അതിനാലാണ്‌ അഭിനയിക്കാതിരുന്നത്‌. മലയാള സിനിമയില്‍ തനിക്കുള്ളത്‌ മധുരമായ ഓര്‍മ്മകളാണെന്ന്‌ പറഞ്ഞ രഞ്‌ജിനി,? ആ ഓര്‍മ്മകളെ ഇല്ലാതാക്കുന്ന വേഷങ്ങള്‍ ചെയ്യില്ലെന്നും വ്യക്തമാക്കി.

മോഹന്‍ലാലിനൊപ്പം അവതരിപ്പിച്ച കല്യാണി എന്ന കഥാപാത്രത്തിലൂടെയാണ്‌ ജനങ്ങള്‍ ഇപ്പോഴും തന്നെ അറിയുന്നത്‌. അപ്രധാന റോളുകളില്‍ അഭിനയിച്ച്‌ അവരുടെ മനസിലെ സ്ഥാനം ഇല്ലാതാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും രഞ്‌ജിനി പറഞ്ഞു. താന്‍ വീണ്ടും സിനിമയിലേക്ക്‌ മടങ്ങി വരാനുള്ള കാരണം തന്റെ അച്ഛന്‍ കൂടിയാണ്‌. ഒരവസരത്തില്‍ സിനിമയിലേക്കുള്ള ഓഫറുകള്‍ ഞാന്‍ നിരസിച്ചപ്പോഴും അച്ഛനാണ്‌ തന്നെ പ്രോത്സാഹിപ്പിച്ചതെന്നും രഞ്‌ജിനി വെളിപ്പെടുത്തി.

1988ല്‍ ഇറങ്ങിയ പ്രിയദര്‍ശന്‍ സംവിധാനം ചെയ്‌ത ചിത്രത്തിലൂടെയാണ്‌ രഞ്‌ജിനി മലയാള സിനിമയിലെത്തിയത്‌.
രഞ്‌ജിനി തിരിച്ചെത്തുന്നു; `കൂതറ'യിലൂടെരഞ്‌ജിനി തിരിച്ചെത്തുന്നു; `കൂതറ'യിലൂടെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക