Image

കേരളപിറവി 2011 കൂപ്പണ്‍ വിതരണ ഉദ്ഘാടനം നടത്തി

പി.പി.ചെറിയാന്‍ Published on 15 October, 2011
കേരളപിറവി 2011 കൂപ്പണ്‍ വിതരണ ഉദ്ഘാടനം നടത്തി
ഡാസ് : ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നവംബര്‍ അഞ്ച് ശനിയാഴ്ച വൈകിട്ട് നടത്തുന്ന കേരളപിറവി 2011-ഡിന്നര്‍ നൈറ്റ് പരിപാടിയിലേക്കുള്ള പ്രവേശന കൂപ്പണ്‍ വിതരണോദ്ഘാടനം നടത്തി.

ഒക്‌ടോബര്‍ അഞ്ചിന് കേരള കമ്യൂണിറ്റി സെന്ററില്‍ നടന്ന ചടങ്ങില്‍ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ പ്രസിഡന്റ് ഏബ്രഹാം തോമസില്‍ നിന്നും ലാനാ പ്രസിഡന്റ് ഏബ്രഹാം തെക്കേമുറി കൂപ്പണ്‍ ഏറ്റുവാങ്ങി ഉദ്ഘാടനം നിര്‍വഹിച്ചു.

കാവ്യ സന്ധ്യ,, കലാപരിപാടിക
ള്‍ ‍, ചെണ്ടമേളമത്സരം, മലയാളി മങ്കയെ തിരഞ്ഞെടുക്കല്‍ തുടങ്ങിയ പരിപാടികള്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാ
സും പ്രസ്‌ക്ലബും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രവേശനം കൂപ്പണ്‍ മൂലം നിയന്ത്രിച്ചിട്ടുണ്ട്. പരിപാടികള്‍ക്കു ശേഷം കേരള വിഭവങ്ങളോടുകൂടിയ ഡിന്നര്‍ നൈറ്റും ഉണ്ടായിരിക്കും.
കേരളപിറവി 2011 കൂപ്പണ്‍ വിതരണ ഉദ്ഘാടനം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക