Image

നിര്‍മ്മല്‍ മാധവിന്റെ കോളേജ് പ്രവേശനം പരിഹാരത്തിലേക്ക്‌

Published on 15 October, 2011
നിര്‍മ്മല്‍ മാധവിന്റെ കോളേജ് പ്രവേശനം പരിഹാരത്തിലേക്ക്‌
കോഴിക്കോട്: കോളേജ് മാറ്റം വിവാദമായതിനെത്തുര്‍ന്ന് എസ്.എഫ്.ഐ ഉപരോധം നേരിട്ട നിര്‍മല്‍മാധവിനെ മലപ്പുറം പട്ടിക്കാട് എം.ഇ.എ. എന്‍ജിനിയറിങ് കോളജില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ മുസ്‌ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തീരുമാനമെടുക്കും. എം.ഇ.എ കോളജ് മാനേജിങ് കമ്മിറ്റി യോഗമാണ് ചെയര്‍മാന്‍ കൂടിയായ ഹൈദരലി ശിഹാബ് തങ്ങളെ തീരുമാനമെടുക്കാന്‍ ചുമതലപ്പെടുത്തിയത്.

 രാവിലെ ചേര്‍ന്ന കോളേജ് മാനേജിങ് കമ്മിറ്റി യോഗം ഒരുമണിക്കൂര്‍ നീണ്ടു. ഏത് സെമസ്റ്ററില്‍ പ്രവേശനം നല്‍കണമെന്നതും മെക്കാനിക്കല്‍ വിഭാഗത്തില്‍ സീറ്റ് ഒഴിവില്ലാത്തതുമാണ് കമ്മിറ്റി ചര്‍ച്ചചെയ്തത്. പട്ടിക്കാട് കോളേജില്‍ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പകരം ദേശമംഗലം മലബാര്‍ കോളേജിലോ, ഷൊര്‍ണൂര്‍ അല്‍ അമീന്‍ കോളേജിലോ പ്രവേശനം നല്‍കാം എന്ന നിര്‍ദേശവും ചര്‍ച്ചയില്‍ വന്നതായാണ് അറിയുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക