Image

തിന്മകള്‍ പിഴുതെറിഞ്ഞ് നന്മകള്‍ സ്വീകരിക്കുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കണം: ഡോ.ഗീവര്‍ഗീസ് മാര്‍ തെയോഡോഷ്യസ്

പി.പി.ചെറിയാന്‍ Published on 15 October, 2011
തിന്മകള്‍ പിഴുതെറിഞ്ഞ് നന്മകള്‍ സ്വീകരിക്കുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കണം: ഡോ.ഗീവര്‍ഗീസ് മാര്‍ തെയോഡോഷ്യസ്
ഡാസ് : മനുഷ്യനെ സ്രഷ്ടാവില്‍ നിന്നും അകറ്റികളയുന്നത് അറിഞ്ഞോ അറിയാതെയോ ഹൃദയത്തെ സ്വാധീനിക്കുന്ന തിന്മയുടെ ശക്തികളാണെന്നുള്ള യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് അവ പിഴുതെടുത്ത് കളയുന്നതിനും നന്മ ജീവിതത്തില്‍ സ്വീകരിച്ച് സ്രഷ്ടാവിങ്കലേക്ക് മടങ്ങി വരുന്നതിനുതകുന്ന ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന് പ്രതിജ്ഞാബന്ധരാകണമെന്നും നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമ്മാ ഭദ്രാസനാധിപന്‍ റൈറ്റ്. റവ ഡോ.ഗീവര്‍ഗീസ് മാര്‍ തെയോഡോഷ്യസ് യുവജനങ്ങളെ ഉദ്‌ബോധിപ്പിച്ചു.

ഒക്‌ടോബര്‍ ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ ഡാലസില്‍ നടന്ന പതിമൂന്നാമതു മര്‍ത്തോമ്മാ യുവജനസംഖ്യത്തിന്റെ സമാപന സമ്മേളനത്തില്‍ വ്യത്യസ്ത സംസ്‌കാരങ്ങളില്‍ ജീവിക്കുന്ന സുവിശേഷം എന്ന വിഷയത്തെ അധികരിച്ചു സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

“നിത്യമായ രക്ഷ എങ്ങനേയും സ്വായത്തമാക്കണം” എന്ന ലക്ഷ്യത്തോടെ യേശുവിനെ സമീപിച്ച മതപണ്ഡിതനും, ഭരണാധികാരിയും, സമ്പന്നനുമായ യുവാവിനോട് നിനക്ക് ഉള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് നല്‍കി പിന്നെ വന്ന് എന്നെ അനുഗമിക്ക് എന്നുള്ള കല്പനയെ പ്രാവര്‍ത്തികമാക്കാന്‍ മനസ്സില്ലാതെ നിരാശയോടെ മടങ്ങേണ്ടി വന്ന യുവാവിനെ “ഉള്ളിലെ സൂര്യന്‍ അസ്തമിച്ചിട്ട് കഴിക്ക് സൂര്യന്‍ ഉദിച്ചിട്ടെന്ത് പ്രയോജനം” എന്ന ഒ.എന്‍.വി. കുറുപ്പിന്റെ വാചകങ്ങള്‍ ഉദ്ധരിച്ച് "ഭൗതിക സംസ്‌ക്കാര പാരതന്ത്ര്യത്തില്‍ നിന്നും വിമോചിതാകാതെ ദൈവരാജ്യ സംസ്‌ക്കാരത്തില്‍ സമ്പന്നരാകുവാന്‍ ആഗ്രഹിക്കുന്നവരുടെ" ഒരു പ്രതിനിധിയായിട്ടാണ് തിരുമേനി ചിത്രീകരിച്ചത്.

ക്രിസ്തീയ സഭാ നേതാക്കന്മാരിലും ജനങ്ങളിലും ഇന്ന് പ്രകടമായി കൊണ്ടിരിക്കുന്ന മൂല്യച്യുതിയെ കുറിച്ച് പരാമര്‍ശിച്ച തിരുമേനി, സഭ പാപത്തിന് അതീതമായ ഒന്നല്ലെന്നും എന്നാല്‍ സമര്‍പ്പിക്കപ്പെട്ട ഒരു സമൂഹമാണെന്നും ലഭിച്ച കഴിവുകള്‍ ക്കനുസൃതമായി ദൈവരാജ്യ മഹത്വത്തിന് വ്യത്യസ്ത സംസ്‌കാരങ്ങളുടെ മധ്യേ എരിഞ്ഞു ശോഭിക്കുന്ന ദീപങ്ങളായി തീരുവാന്‍ നാം വിളിക്കപ്പെട്ടവരാണെന്നുള്ള ബോധ്യം ഓരോരുത്തരിലും ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും തിരുമേനി ഓര്‍മിപ്പിച്ചു.

സമ്മേളന സമാപന ദിവസമായ ഒക്‌ടോബര്‍ 9 ഞായറാഴ്ച രാവിലെ എട്ടിന് സെന്റ് പോള്‍സ് മര്‍ത്തോമ്മാ ഇടവകയില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് തിരുമേനി മുഖ്യ കാര്‍മികത്വം വഹിച്ചു. റവ എ പി നോബിള്‍, റവ മാത്യു ജോസഫ്, റവ ജയ്‌സണ്‍ തോമസ്, റവ ജോസ് ടി ഏബ്രഹാം തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു.

യുവജനസഖ്യത്തിന്റെ നേതൃത്വത്തില്‍ പ്രത്യേകം രൂപീകരിച്ച ഗായകസംഘത്തിന്റെ ഗാനാലാപനത്തോടെ സമാപന സമ്മേളനം പത്തോടെ ആരംഭിച്ചു. അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ തെയോഡോഷ്യസ് തിരുമേനി സമാപന പ്രസംഗം നടത്തി. തുടര്‍ന്ന് ബിസിനസ് മീറ്റിങ്ങും സമ്മേളന അവലോകനവും നടന്നു. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. ഭദ്രാസന യുവജനസഖ്യം കൗണ്‍സില്‍ മെംബര്‍ ബിനു സി തോമസ് ഭദ്രാസനത്തിനു വേണ്ടിയും ലിജു തോമസ് കമ്മിറ്റിക്കു വേണ്ടിയും നന്ദി രേഖപ്പെടുത്തി. റവ എ പി നോബിള്‍ പ്രസിഡന്റും ബാബു പി സൈമണ്‍ ജനറല്‍ കണ്‍വീനറുമായ ഒരു കമ്മിറ്റിയാണു ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിന് പ്രവര്‍ത്തിച്ചത്.
തിന്മകള്‍ പിഴുതെറിഞ്ഞ് നന്മകള്‍ സ്വീകരിക്കുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കണം: ഡോ.ഗീവര്‍ഗീസ് മാര്‍ തെയോഡോഷ്യസ്
തിന്മകള്‍ പിഴുതെറിഞ്ഞ് നന്മകള്‍ സ്വീകരിക്കുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കണം: ഡോ.ഗീവര്‍ഗീസ് മാര്‍ തെയോഡോഷ്യസ്
തിന്മകള്‍ പിഴുതെറിഞ്ഞ് നന്മകള്‍ സ്വീകരിക്കുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കണം: ഡോ.ഗീവര്‍ഗീസ് മാര്‍ തെയോഡോഷ്യസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക