Image

കൊച്ചി മെട്രോ: ഒരു മാസത്തിനകം അംഗീകാരമെന്ന് ഇ ശ്രീധരന്‍

Published on 15 October, 2011
കൊച്ചി മെട്രോ: ഒരു മാസത്തിനകം അംഗീകാരമെന്ന് ഇ ശ്രീധരന്‍
ന്യൂഡല്‍ഹി: കൊച്ചി മെട്രോ പദ്ധതിക്ക് ഒരു മാസത്തിനുള്ളില്‍ അന്തിമ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ എം.ഡി ഇ ശ്രീധരന്‍ പറഞ്ഞു. കൊച്ചി മെട്രോയുടെ പുതുക്കിയ പദ്ധതി രേഖയ്ക്ക് കേന്ദ്ര നഗരവികസന മന്ത്രാലയം അംഗീകാരം നല്‍കി. കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കേണ്ട കാബിനറ്റ് നോട്ടും തയാറായതായി അദ്ദേഹം അറിയിച്ചു. അന്തിമ അനുമതി കിട്ടി മൂന്നര വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും.

5146 കോടി രൂപയാണ് പദ്ധതിയുടെ ചിലവ്. തുടക്കത്തില്‍ 22 ട്രെയിനുകളാകും സര്‍വീസ് നടത്തുകയെന്നാണ് സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക