Image

മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ പ്രസ്താവന വിവാദമാകുന്നു

Published on 15 October, 2011
മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ പ്രസ്താവന വിവാദമാകുന്നു
കൊച്ചി: കോഴിക്കോട് വെടിവെയ്പിനെക്കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജെ.ബി കോശിയുടെ അഭിപ്രായപ്രകടനം വിവാദമാകുന്നു. കോഴിക്കോട് വെസ്റ്റ് ഹില്‍ എഞ്ചിനീയറിങ് കോളേജില്‍ നടന്ന സമരത്തില്‍ പട്ടിയെ തല്ലുന്നത് പോലെയാണ് പോലീസുകാരെ തല്ലിയതെന്ന് ജെ.ബി കോശി പറഞ്ഞതാണ് വിവാദമായത്. പോലീസിനും സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ട്. അവര്‍ക്കും ജീവിക്കേണ്ടെ. ഇക്കാര്യത്തില്‍ മാധ്യമങ്ങളില്‍ കൂടി കണ്ട അറിവേയുള്ളൂ. വെടിവെയ്പിനെക്കുറിച്ച് ഡി.ജി.പിയുടേയും ചീഫ് സെക്രട്ടറിയുടേയും റിപ്പോര്‍ട്ട് കിട്ടിയ ശേഷം പഠിച്ചിട്ട് കൂടുതല്‍ പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക