Image

മഞ്‌ജുവിനെതിരെ ദിലീപിന്റെ ഒളിയമ്പ്‌

ജയമോഹനന്‍ എം Published on 24 September, 2013
മഞ്‌ജുവിനെതിരെ ദിലീപിന്റെ ഒളിയമ്പ്‌
മഞ്‌ജുവിനെതിരെ ദിലീപിന്റെ ഒളിയമ്പ്‌ എത്തിയിരിക്കുകയാണ്‌ ശ്രിംഗാരവേലന്‍ എന്ന സിനിമയിലൂടെ. ദിലീപ്‌ നായകനായി അഭിനയിക്കുന്ന ശ്രീംഗാവേലന്‍ ഓണക്കാല ചിത്രമായി തീയറ്ററുകളില്‍ ഹിറ്റായി മാറിയിരിക്കുകയാണിപ്പോള്‍. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ സമയത്താണ്‌ ദിലീപ്‌ -മഞ്‌ജു പിണക്കം മറനീക്കി പുറത്തുവന്നത്‌. ദിലീപിന്റെ വീട്ടില്‍ നിന്നും മഞ്‌ജു പുള്ളിലെ സ്വന്തം വീട്ടിലേക്ക്‌ താമസം മാറ്റിയതും ഈ സമയത്ത്‌ തന്നെ. ശ്രീംഗാരവേലന്‍ ഷൂട്ടിംഗ്‌ സമയത്താണ്‌ മഞ്‌ജുവിനെ പ്രമുഖ ജ്വുവലറി ഗ്രൂപ്പിന്റെ പരസ്യബ്രാന്‍ഡ്‌ അംബാസിഡറായി തീരുമാനിച്ചതും അമിതാഭ്‌ ബച്ചനുമൊത്തുള്ള പരസ്യചിത്രത്തില്‍ അഭിനയിച്ചതും.

മഞ്‌ജുവിനെ ബ്രാന്‍ഡ്‌ അംബാസിഡറാക്കുന്നത്‌ വരെ ദിലീപായിരുന്നു പ്രസ്‌തുത കമ്പിനിയുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍. പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിരുന്നതും ദിലീപ്‌ തന്നെ. എന്നാല്‍ ദിലീപിനെ മാറ്റി മഞ്‌ജുഎത്തിയതോടെ കമ്പിനിയുമായി ദിലീപിനുള്ള ബന്ധങ്ങള്‍ അവസാനിച്ചു എന്നു വേണം കരുതാന്‍. ശ്രീംഗാരവേലനിലെ ഒരു സീനില്‍ ഇതിനുള്ള പ്രതികരണവുമുണ്ട്‌. ശ്രീംഗാരവേലനില്‍ ദിലീപ്‌ അഭിനയിക്കുന്ന നായക കഥാപാത്രം ഒരു ബിസ്‌നസ്സ്‌ ഡീലിനായി രണ്ട്‌ പേരെ സമീപിക്കുന്ന രംഗമുണ്ട്‌. അവിടെ ബിസ്‌നസ്സ്‌ ഡീലിനെത്തുന്നവര്‍, `വിശ്വാസം അതാണല്ലോ എല്ലാം' എന്ന്‌ പറയുന്നു. ഇതിന്‌ ദിലീപിന്റെ നായക കഥാപാത്രം നല്‍കുന്ന മറുപടി ഇങ്ങനെയാണ്‌ -` ആ വിശ്വാസമെല്ലാം പോയില്ലേ, ഇപ്പോള്‍ ഈ വാചകം കേള്‍ക്കുന്നത്‌ തന്നെ പേടിയാണ്‌, എനിക്കിപ്പോ ഒരു വിശ്വാസവുമില്ല സുഹൃത്തേ'. ഈ മറുപടിയോടെ ഒരു പൊട്ടിച്ചിരിയും കഥാപാത്രങ്ങള്‍ നല്‍കുന്നു. വര്‍ഷങ്ങളായി പ്രശസ്‌തി നേടിയ ഒരു പരസ്യവാചകത്തിന്റെ ആക്ഷേപഹാസ്യം ഒരുക്കുന്നതിലൂടെ ഇവിടെ ദിലീപും സുഹൃത്തുക്കളായ സിബികെ.തോമസ്‌ ഉദയകൃഷ്‌ണാ ടീമും ലക്ഷ്യം വെക്കുന്നത്‌ മഞ്‌ജുവിനെയും മഞ്‌ജുവിനെ ബ്രാന്‍ഡ്‌ അംബാസിഡറാക്കാന്‍ തീരുമാനിച്ച കമ്പിനിയെയും തന്നെ. എന്തായാലും ദിലീപ്‌ മഞ്‌ജു പിണക്കം ഇങ്ങനെ സിനിമയിലൂടെ പുറത്തുവരുന്നതിനും പ്രേക്ഷകര്‍ സാക്ഷികളാകേണ്ടിവന്നു.
മഞ്‌ജുവിനെതിരെ ദിലീപിന്റെ ഒളിയമ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക